
Thank you all for the support and warmth you have surrounded me with.Once again I convey my best wishes to every one of you.
If you only do what you know you can do- you never do very much.
രേഷ്മി കബാബ് (ഏതേലും രേഷ്മിയെ പിടിച്ചു കബാബ് ആക്കല്ലേ ... )
നല്ല ഒരു അടിപൊളി കബാബ് ആണിത്. വളരെ ഏളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും ഒരു പ്രത്യേകത തന്നെ... ഇവിടെ തണുപ്പൊക്കെ ആകാറായി...അവധികളും ഉണ്ട് എല്ലാരും പുറത്തും dessertilum ഒക്കെ ആയിരിക്കും... ഇത്തവണ ഒരു കിടിലന്‍ സാധനവും ആയി dessert ഡ്രൈവ് പാര്‍ട്ടി തുടങ്ങണം എന്നുണ്ടയിരുന്നത് കൊണ്ട് കുറച്ചു ഐറ്റംസ് ഉണ്ടാക്കി നോക്കി ഏറ്റവും ഇഷ്ടമായത് തിരഞ്ഞെടുത്തതാണ്. അപ്പൊ പിന്നെ ഒന്ന് പോസ്ടാതെ വയ്യല്ലോ... ഒരു നല്ല സാധനം ഉണ്ടാക്കിയാല്‍ നാലു പേരെ കൊണ്ട് കഴിപ്പിച്ചു അല്ല വായിപ്പിച്ചു കൊള്ളാം എന്ന് കേട്ടില്ലേ പിന്നെ എന്നാ ഒരു മനസുഖം...
ചേരുവകള്‍
ബോണ്‍ലെസ്സ് ചിക്കന്‍ - 500 gm (ഇളം ചിക്കന് വേണ്ടി നമുക്കിവിടെ കോഴിപിടിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ... അഥവാ പോയി പണി പോയാല്‍ എന്നോട് പറയല്ലേ ഞാന്‍ പറഞ്ഞിട്ടാ എന്നൊന്നും) .
നല്ല കട്ടിക്ക് പതച്ച ക്രീം - ഒരു കപ്പ്, ഇഞ്ചി (ഇഞ്ചിപെണ്ണല്ല) - ഒരു മീഡിയം വലിയകഷണം, വെളുത്തുള്ളി - നാലഞ്ച് അല്ലി, ആല്‍മണ്ട് ,അണ്ടിപരിപ്പ് - 5 വീതം (വെള്ളത്തില്‍ കുതിരത്ത് അരക്കാനുള്ളതാണ്), മല്ലിയില - ഒരു ചെറിയ കെട്ട് (ഒരു കൈപിടി) തണ്ട് ഉള്‍പെടെ എടുക്കാം, പുതിന - പത്തു ഇല മാത്രം മതി, ഉപ്പ് - ആവശ്യത്തിനു മാത്രം.
ഇഞ്ചി,വെളുത്തുള്ളി, കുതിര്‍ത്ത ആല്‍മണ്ട് ,അണ്ടിപരിപ്പ് നന്നായി അരച്ചതിലേക്ക് കുനുകുനാ അരിഞ്ഞമല്ലി, പുതിന ഇല , കട്ടി ക്രീം, എന്നിവ ഇട്ട് ഇളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് രുചി നോക്കുക. ചിക്കന്‍ കഴുകി കബാബിന്റെ പാകത്തിന് മുറിക്കുക ഓരോന്നും ഏടുത്ത് ഫോര്‍ക്ക് കൊണ്ട് നല്ല നാലു കുത്ത് കൂടി കൊടുക്കുക അത് തയാറാക്കിയ മിക്സിലേക്ക് ഇട്ട് നന്നായി ഇളക്കി ഫ്രീസെറില്‍ വയ്ക്കുക. ഒരു ദിവസ്ത്തിനു ശേഷം കനലില്‍ ചുട്ടെടുക്കാം.അല്ലെങ്കില്‍ ചുവടുകട്ടിയുള്ള പാനില്‍ അരപ്പ് ഉള്‍പ്പടെ എടുത്തു നിരത്തി എണ്ണ ഇല്ലാതെ പോരിചെടുക്കാം. നാരങ്ങനീര് തൂകി പച്ച മുളകും ഉള്ളിയും ഇടക്ക് കടിച്ചു കൂട്ടി കഴിച്ചു നോക്കു... ഒപ്പം നല്ല ചൂട് നാന്‍ കൂടി ഉണ്ടെങ്കില്‍ അടിപൊളി...ഉണക്ക കുബൂസ് ആണെങ്കില്‍ കൂടി നല്ലതാ... ബസുമതി അരിയുടെ ചോറും ഇത്തിരി തൈരും ഒരിത്തിരി എരിവുള്ള അച്ചാറും കൂടി ആയാലും സംഗതി സുപ്പര്‍.
ഇഞ്ചിക്കറി
ഇഞ്ചി 100 ഗ്രാം
പുളി നാരങ്ങ വലുപ്പത്തില്‍ പിഴിഞ്ഞ് തോടും കുരുവും കളഞ്ഞു അരിച്ചെടുക്കുക.
കൊത്ത മുളക് 2
മുളക്പൊടി ഒന്നര ടി സ്പൂണ്‍
ശര്‍ക്കര 50 ഗ്രാം ( ഉരുക്കിവച്ചാല്‍ പാകത്തിന് ചേര്‍ക്കാം)
ഉലുവ വറുത്തു പൊടിച്ചത് ഒന്നര ടി സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു സ്പൂണ്
പിന്നെ കടുക് ഒരു സ്പൂണ്‍ ഉപ്പ്, കറിവേപ്പില (കിട്ടാന്‍ പാടാണ് എന്നാലും വേണം കേട്ടോ) പാകത്തിന് വെളിച്ചെണ്ണ അര കപ്പ്
ഞാന്‍ ചെയ്യുന്നത് എന്താന്ന് വച്ചാല്‍ ഉപ്പേരിക്ക് നുറുക്കുന്നപോലെ വട്ടത്തില്‍ കനം കുറച്ചു വൃത്തിയാക്കിയ ഇഞ്ചി അരിഞ്ഞ് ചൂടാക്കിയ വെളിച്ചെണ്ണയില്‍ സ്വര്‍ണ നിരത്തില്‍ കുറച്ചുകൂടി മൂക്കുമ്പോള്‍ കോരുക. നിറത്തില്‍ കാര്യമുണ്ടേ ...ബാക്കിയുള്ള എണ്ണയില്‍ കടുകുവറുത്ത് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിക്കുക പിന്നാലെ മുളക്പൊടി, മഞ്ഞള്‍ പൊടി,എന്നിവയും ചേര്‍ത്തിളക്കുക...ഇനി പുളി പിഴിഞ്ഞത്, ഉപ്പ്, ശര്‍ക്കര എന്നിവ തിളക്കാന്‍ ചെറുതീയില്‍ വിടുക... നേരെ പോയി വറുത്ത ഇഞ്ചി പൊടിക്കുക... കടിക്കാന്‍ കിട്ടുന്ന ഒരു പരുവത്തിന് അല്ലാതെ പുട്ടിനു പൊടിക്കുന്ന പോലെ പോടിച്ചിട്ടെന്നെ തല്ലാന്‍ വരല്ലേ. അവനെ എടുത്തു തിളച്ചു ലേശം കുറുകിയ അരപ്പിലേക്ക് തട്ടുക കൂടെ ഉലുവ വറുത്തുപൊടിച്ചത് കൂടി ചേര്‍ത്ത് ഉപ്പും മധുരവും പാകം നോക്കി ഇറക്കി തണുപ്പിച്ച് ഉപയോഗിക്കുക.
പരിപ്പുകറി നീട്ടി എഴുതി ബോറാക്കുന്നില്ല ... ഒരു കപ്പു ചെറുപയര്‍ പരിപ്പ് എടുത്തു ചെറുതീയില്‍ വറക്കുക പച്ചപ്പ് വിടുന്ന മണം വരുമ്പോള്‍ തീ അണച്ച് തണുപ്പിച്ചു പരിപ്പ് കഴുകി ഒരല്ലി വെളുത്തുള്ളി ചതച്ചതും കീറിയ ഒരു പച്ചമുളകും രണ്ടു തുള്ളി നെയ്യ്, ഉപ്പ് എന്നിവ ചേര്ത്തു കുക്കെറില്‍ വേവിക്കുക. രണ്ടു കപ്പു വെള്ളം ചേര്‍ക്കണം. രണ്ടു വിസിലില്‍ എല്ലാം ശരിയാകും വെന്തു കുഴഞ്ഞ പരിപ്പില്‍ ജീരകപ്പൊടി ഒരു നുള്ള് , നാലു സ്പൂണ്‍ തേങ്ങപാല്‍ പൊടി (അല്ലെങ്കില്‍ ഓണമല്ലേ അര മുറി തേങ്ങയുടെ പാല്‍ തന്നെ ആകട്ടെ) ചേര്‍ത്തിളക്കി തിളക്കുന്നതിനു മുന്പ് ഇറക്കി വക്കുക... ധാരാളം അത്യാവശ്യം ഒപ്പിക്കാവുന്ന പരിപ്പുകറി റെഡി.
ഇനിപ്പോ ഒരു സാമ്പാറും,പച്ചടിയും, ഓലനും, തോരനും ഒരു പരിപ്പ് പായസ്സവും കൂടി ഉണ്ടാക്കണം എന്നുംഅതെല്ലാം കൂടി പോസ്റ്റ് ചെയ്യണം എന്നുമൊക്കെ പ്ലാന്‍ ചെയ്തിരിക്കുമ്പോ കേട്ടിയവനൊരു പൂതി...ഇതുവരെ ഇന്‍സ്റ്റന്റ് ഓണം കൂടിയില്ലല്ലോ അതുകൊണ്ട് ഓണസദ്യ പാംഗ്രൂവില്‍ നിന്നു ഉണ്ണാം എന്നായി. കൂടാതെ ജ്യേഷ്ഠന്‍ ഒഫീഷ്യല്‍ ടൂറില്‍ ,പെങ്ങളും ഫാമിലിയും നാട്ടില്‍. പിന്നെ ചേടത്തിയും ഞങ്ങളും മാത്രം...ആകെ നാലു പേര്‍... എല്ലാര്ക്കും ജോലിയുണ്ട്...ഞാന്‍ ഒന്നരയകുമ്പോ വീടെത്തും, കണവന്‍ ജോലി സ്ഥലത്തു നിന്നു രണ്ടു മണിക്ക് ജോലി കഴിയുന്ന ചേടത്തിയെ ഓഫീസില്‍ പൊയ്കൊണ്ടുവരുമ്പോ മണി രണ്ടര മൂന്ന്...അതും ട്രാഫിക് ഭഗവതി കനിഞ്ഞാല്‍ മാത്രം...അപ്പൊ പിന്നെ ഏറ്റവും നല്ലത് ജോലി കഴിഞ്ഞു ഞാന്‍ വീട്ടില്‍ പോയി മോളെയും, മോളെ നോക്കുന്ന ചേച്ചിയെയും കൂട്ടി ഹോട്ടലിന്റെ പരിസരം പൂകുമ്പോഴേക്കും അവരും ഏത്തും. അതുകൊണ്ട് സദ്യ പരിപാടി എവിടെ ബോ നിറുത്തുന്നു. (പരിപാടിയില്‍ എന്ത് തോന്ന്യസ്സവും കാണിക്കാന്‍ സോറി വ്യത്യാസ്സം വരുത്താന്‍ കമ്മറ്റിക്ക് അധികാരം ഉണ്ട് എന്ന് പറയുന്നതിന്റെ ബലം ഇപ്പോഴാമനസ്സിലായെ)
അപ്പൊ പിന്നെ ഏല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയുംസമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണാശംസ നേരുന്നു....ദൈവനുഗ്രഹം ഉണ്ടാകട്ടെ.