രേഷ്മി കബാബ് (ഏതേലും രേഷ്മിയെ പിടിച്ചു കബാബ് ആക്കല്ലേ ... )
നല്ല ഒരു അടിപൊളി കബാബ് ആണിത്. വളരെ ഏളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും ഒരു പ്രത്യേകത തന്നെ... ഇവിടെ തണുപ്പൊക്കെ ആകാറായി...അവധികളും ഉണ്ട് എല്ലാരും പുറത്തും dessertilum ഒക്കെ ആയിരിക്കും... ഇത്തവണ ഒരു കിടിലന്‍ സാധനവും ആയി dessert ഡ്രൈവ് പാര്‍ട്ടി തുടങ്ങണം എന്നുണ്ടയിരുന്നത് കൊണ്ട് കുറച്ചു ഐറ്റംസ് ഉണ്ടാക്കി നോക്കി ഏറ്റവും ഇഷ്ടമായത് തിരഞ്ഞെടുത്തതാണ്. അപ്പൊ പിന്നെ ഒന്ന് പോസ്ടാതെ വയ്യല്ലോ... ഒരു നല്ല സാധനം ഉണ്ടാക്കിയാല്‍ നാലു പേരെ കൊണ്ട് കഴിപ്പിച്ചു അല്ല വായിപ്പിച്ചു കൊള്ളാം എന്ന് കേട്ടില്ലേ പിന്നെ എന്നാ ഒരു മനസുഖം...
ചേരുവകള്‍
ബോണ്‍ലെസ്സ് ചിക്കന്‍ - 500 gm (ഇളം ചിക്കന് വേണ്ടി നമുക്കിവിടെ കോഴിപിടിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ... അഥവാ പോയി പണി പോയാല്‍ എന്നോട് പറയല്ലേ ഞാന്‍ പറഞ്ഞിട്ടാ എന്നൊന്നും) .
നല്ല കട്ടിക്ക് പതച്ച ക്രീം - ഒരു കപ്പ്, ഇഞ്ചി (ഇഞ്ചിപെണ്ണല്ല) - ഒരു മീഡിയം വലിയകഷണം, വെളുത്തുള്ളി - നാലഞ്ച് അല്ലി, ആല്‍മണ്ട് ,അണ്ടിപരിപ്പ് - 5 വീതം (വെള്ളത്തില്‍ കുതിരത്ത് അരക്കാനുള്ളതാണ്), മല്ലിയില - ഒരു ചെറിയ കെട്ട് (ഒരു കൈപിടി) തണ്ട് ഉള്‍പെടെ എടുക്കാം, പുതിന - പത്തു ഇല മാത്രം മതി, ഉപ്പ് - ആവശ്യത്തിനു മാത്രം.
ഇഞ്ചി,വെളുത്തുള്ളി, കുതിര്‍ത്ത ആല്‍മണ്ട് ,അണ്ടിപരിപ്പ് നന്നായി അരച്ചതിലേക്ക് കുനുകുനാ അരിഞ്ഞമല്ലി, പുതിന ഇല , കട്ടി ക്രീം, എന്നിവ ഇട്ട് ഇളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് രുചി നോക്കുക. ചിക്കന്‍ കഴുകി കബാബിന്റെ പാകത്തിന് മുറിക്കുക ഓരോന്നും ഏടുത്ത് ഫോര്‍ക്ക് കൊണ്ട് നല്ല നാലു കുത്ത് കൂടി കൊടുക്കുക അത് തയാറാക്കിയ മിക്സിലേക്ക് ഇട്ട് നന്നായി ഇളക്കി ഫ്രീസെറില്‍ വയ്ക്കുക. ഒരു ദിവസ്ത്തിനു ശേഷം കനലില്‍ ചുട്ടെടുക്കാം.അല്ലെങ്കില്‍ ചുവടുകട്ടിയുള്ള പാനില്‍ അരപ്പ് ഉള്‍പ്പടെ എടുത്തു നിരത്തി എണ്ണ ഇല്ലാതെ പോരിചെടുക്കാം. നാരങ്ങനീര് തൂകി പച്ച മുളകും ഉള്ളിയും ഇടക്ക് കടിച്ചു കൂട്ടി കഴിച്ചു നോക്കു... ഒപ്പം നല്ല ചൂട് നാന്‍ കൂടി ഉണ്ടെങ്കില്‍ അടിപൊളി...ഉണക്ക കുബൂസ് ആണെങ്കില്‍ കൂടി നല്ലതാ... ബസുമതി അരിയുടെ ചോറും ഇത്തിരി തൈരും ഒരിത്തിരി എരിവുള്ള അച്ചാറും കൂടി ആയാലും സംഗതി സുപ്പര്‍.
3 അഭിപ്രായങ്ങൾ:
രേഷ്മി കബാബ് ലഭിക്കുന്ന ഷോപിന്റെ പേരും കൂടെ അറിയിച്ചാല്‍ വാങ്ങി കഴിച്ചിട്ട് അഭിപ്രായം പറയാമായിരുന്നു,
ഇവിടെയൂണ്ടത്-നാനും,സലാഡും,സോസുകളും കൂട്ടി ഒരു രേഷ്മി കബാബ് കിട്ടണമെങ്കിൽ രണ്ടു പൌണ്ട് കൊടുക്കണം..കേട്ടൊ
ഷോപ്പ്... അന്വേഷിച്ചിട്ട് പറയാം പക്ഷെ... താങ്കള്‍ എവിടെയാണ്? ദുബായില്‍ ചില സ്ഥലത്തൊക്കെ നല്ല രുചിയായി കിട്ടും എന്ന് കേട്ടു പോയിട്ടില്ല ഇതുവരെ. കുവൈറ്റില്‍ ഒരു സ്ഥലം അറിയാം...
ബിലാത്തിപട്ടണം :- അറിയാം.അവിടെ ഹോട്ടലില്‍ നല്ല ചിക്കിലി വേണമെന്ന്... സാരമില്ല ഇനി ഇപ്പോ വീട്ടില്‍ തന്നെ ഈസി ആയി ഉണ്ടാക്കല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ