2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പോളി സിസ്റിക് ഓവറി സിണ്ട്രോം എന്ന ക്രിമിനല്‍


സ്ത്രീ ശരീരത്തില്‍ ടീനേജില്‍ ആരംഭിക്കുകയും ഏകദേശം 22 - 26 വയസ്സ് കാലഘട്ടത്തില് ലക്ഷണങള്‍ പ്രകടമാവുകയും അധികം ആരും മനപ്പൂര്‍വം ശ്രദ്ധിക്കാതെ പോകുകയും എന്നാല്‍ വന്ധ്യത എന്ന പ്രശ്നം നേരിടേണ്ടി വരുമ്പോള്‍ മാത്രം കണക്കിലെടുക്കയും പരിഹാരത്തിനുവേണ്ടി പായുകയും ചെയ്യുന്ന ഒരു ശരീരീകാവസ്ഥവ്യതിയാനം ആണ് ഇത്.

ഒവറിയില്‍ചെറിയ മുഴകള്‍ പ്രത്യക്ഷപെടുകയും അത് സ്ത്രീ ഹോര്‍മോണ്‍ സംതുലനത്തെ മാറ്റി മറിച്ച് പുരുഷ ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. ഇതിന്റെ കാരണം തികച്ചും അജ്ഞാതം എന്ന് പല മെഡിക്കല്‍ ജേര്‍ണലുകളും പറയുന്നു. ഒപ്പം പത്തില്‍ ഒരു സ്ത്രീയ്ക്ക്‌ എന്ന തോതില്‍ ഈ അവസ്ഥ വ്യാപകം ആണ് എന്നതും ദുഖകരമായ വസ്തുത തന്നെ. (എന്നാല്‍ ഈ അനുപാതം എന്റെ അനുഭവത്തില്‍ രാജ്യാന്തരമില്ലാതെ നോക്കിയപ്പോള്‍ അഞ്ചില്‍ ഒരു സ്ത്രീയില്‍ എന്ന തോതില്‍ എന്ന് പറയേണ്ടി വരും എന്നു മാത്രം) നമ്മുടെ ഇപ്പോഴത്തെ ജീവിത ശൈലി, ഭക്ഷണ രീതികളിലെ വ്യതിയാനം, മാനസീക പിരിമുറുക്കംതുടങ്ങി പലതും ഇതിനു ബലമേകുന്നു.

അമിതമായി വണ്ണം വയ്ക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, കഴുത്തിന്റെ ചുറ്റിലുമുള്ള കറുപ്പുനിറം, മേല്‍ ചുണ്ടിലും താടിയിലുമുള്ള അമിത രോമവളര്‍ച്ച, അമിതമായ മുഖകുരുക്കള്‍ , അമിതമായ തലമുടി കൊഴിച്ചില്‍ തുടങ്ങി ഗര്‍ഭം ധരിക്കാതിരിക്കുന്ന അവസ്ഥവരെ ശരീരം ലക്ഷണ പ്രകടനങ്ങള്‍ നടത്തുമ്പോഴേക്കും ഹോര്‍മോണ്‍ അസന്തലുനം അത്ര അവഗണിക്കവുന്നതോ, ഏളുപ്പം പരിഹരിക്കാന്‍ ആകുന്നതോ അല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കും എന്നതാണ് ഏറ്റവും കഷ്ടം.

നാം കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര, സ്ടരച്ച് , തുടങ്ങിയവ എല്ലാം ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ഉപയോഗപ്രദമാക്കി മാറ്റുകയാണ് സാധാരണ ചെയ്യുക.എന്നാല്‍ ഇവിടെ ഈ പ്രവര്‍ത്തനം വേണ്ട വിധം നടക്കാതിരിക്കുകയും അമിത അളവില്‍ ഇന്‍സുലിന്‍ രക്തത്തില്‍ ഉണ്ടാവുകയും അതുവഴി പുരുഷ ഹോര്‍മോണിന്റെ ഉത്പാദനം അമിതമാവുകയും (തന്മൂലമാണ്‌ ശാരീരിക വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്) അത് ഒവുലഷനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.ചില സമയം ഓവുലേഷന്‍ താമസിക്കുന്നു ചിലപ്പോള്‍ പൂര്‍ണമായും തടസ്സപ്പെടുന്നു. തന്മൂലം ഗര്‍ഭം ധരിക്കാന്‍ സാധിക്കതെയും വരുന്നു. എന്നാല്‍ ഈ അവസ്ഥ തിരിച്ചറിയുന്നില്ല ഏതാണ്ട് 27- 28 വയസ്സുവരെ...

പഠനം, ജോലി,വിവാഹം, ജീവിതം കരുപിടിപ്പിക്കല്‍, തുടങ്ങിയവ എല്ലാം കഴിഞ്ഞ്, ഒരു കുഞ്ഞ് എന്ന് ചിന്തിക്കുന്നത് അപ്പോഴാണല്ലോ ഇന്നത്തെ തലമുറ. അതുവരെ പ്രകടമാകുന്ന ലക്ഷണങ്ങള്‍, സൌകര്യപൂര്‍വ്വം, അമിത ആഹാരത്തെയും, അകത്താക്കുന്ന മധുരത്തെയും, വ്യായാമം ഇല്ലാത്തിന്റെയും മറ്റുപലതിന്റെയും പേരില്‍ നമ്മള്‍ (വിവരം കൂടുതല്‍ ഉള്ള വിവര ദോഷികള്‍) അവഗണിക്കുന്നു.

‍ഫാമിലി പ്ലാനിങ്ങുകളും,എന്താ മോളെ ഇത്രേം വണ്ണം വെക്കുന്നെ എന്ന് ചോദിച്ചാല് മുഖം തിരിക്കുന്ന മനസ്സും, മുഖത്തെ അമിത രോമവളര്‍ച്ചയും മുഖകുരുവും അമ്മയോടും മുതിര്‍ന്നവരോട് ചോദിയ്ക്കാതെ ടിവി പരസ്യ ഉത്പന്നങളെ വിശ്വസിക്കുന്ന രീതികളും, അടിച്ചുവാരാന്‍ മുറ്റമില്ലാത്ത വീടും, അരക്കാനും അട്ടാനും കല്ലുകള്‍ ഇല്ലാതെ അടുക്കളയും...പിന്നെ നമ്മുടെ ജോലിതിരക്കുകളും ഒക്കെ കൂടി തരുന്ന ഒരു ചെറിയ സമ്മാനം എന്നും ഈ അവസ്ഥയെ വിളിക്കാം എന്നതും സത്യം.

രോഗ നിര്‍ണയ മാര്‍ഗങ്ങളും ചികിത്സയും അടുത്ത പോസ്റ്റില്‍ വിശദമായി പറയുന്നതാണ്. ഇതിലെ വിവരങ്ങള്‍ എല്ലാം പൂര്‍ണമാണ് എന്നൊന്നും വാദമില്ല എനിക്ക്... എന്നാലും എനിക്കറിയാവുന്ന ചില വിവരങ്ങള്‍ അത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് വഴി ഒരു വിവരം കൂടി എനിക്ക് ലഭിക്കാം അല്ലെങ്കില്‍ വായിക്കുന്നതില്‍ ഒരാളെങ്കിലും ഈ അവസ്ഥയെ കുറിച്ച് ബോധമുള്ളവരായാല്‍ അത്രയുംസന്തോഷം.

2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

രേഷ്മി കബാബ്

രേഷ്മി കബാബ് (ഏതേലും രേഷ്മിയെ പിടിച്ചു കബാബ് ആക്കല്ലേ ... )

നല്ല ഒരു അടിപൊളി കബാബ് ആണിത്‌. വളരെ ഏളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും ഒരു പ്രത്യേകത തന്നെ... ഇവിടെ തണുപ്പൊക്കെ ആകാറായി...അവധികളും ഉണ്ട് എല്ലാരും പുറത്തും dessertilum ഒക്കെ ആയിരിക്കും... ഇത്തവണ ഒരു കിടിലന്‍ സാധനവും ആയി dessert ഡ്രൈവ് പാര്‍ട്ടി തുടങ്ങണം എന്നുണ്ടയിരുന്നത് കൊണ്ട് കുറച്ചു ഐറ്റംസ് ഉണ്ടാക്കി നോക്കി ഏറ്റവും ഇഷ്ടമായത് തിരഞ്ഞെടുത്തതാണ്. അപ്പൊ പിന്നെ ഒന്ന് പോസ്ടാതെ വയ്യല്ലോ... ഒരു നല്ല സാധനം ഉണ്ടാക്കിയാല്‍ നാലു പേരെ കൊണ്ട് കഴിപ്പിച്ചു അല്ല വായിപ്പിച്ചു കൊള്ളാം എന്ന് കേട്ടില്ലേ പിന്നെ എന്നാ ഒരു മനസുഖം...

ചേരുവകള്‍

ബോണ്‍ലെസ്സ് ചിക്കന്‍ - 500 gm (ഇളം ചിക്കന് വേണ്ടി നമുക്കിവിടെ കോഴിപിടിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ... അഥവാ പോയി പണി പോയാല്‍ എന്നോട് പറയല്ലേ ഞാന്‍ പറഞ്ഞിട്ടാ എന്നൊന്നും) .
‍നല്ല കട്ടിക്ക് പതച്ച ക്രീം - ഒരു കപ്പ്‌, ഇഞ്ചി (ഇഞ്ചിപെണ്ണല്ല) - ഒരു മീഡിയം വലിയകഷണം, വെളുത്തുള്ളി - നാലഞ്ച്‌ അല്ലി, ആല്‍മണ്ട് ,അണ്ടിപരിപ്പ് - 5 വീതം (വെള്ളത്തില്‍ കുതിരത്ത് അരക്കാനുള്ളതാണ്), മല്ലിയില - ഒരു ചെറിയ കെട്ട് (ഒരു കൈപിടി) തണ്ട് ഉള്‍പെടെ എടുക്കാം, പുതിന - പത്തു ഇല മാത്രം മതി, ഉപ്പ്‌ - ആവശ്യത്തിനു മാത്രം.

ഇഞ്ചി,വെളുത്തുള്ളി, കുതിര്‍ത്ത ആല്‍മണ്ട് ,അണ്ടിപരിപ്പ് നന്നായി അരച്ചതിലേക്ക് കുനുകുനാ അരിഞ്ഞമല്ലി, പുതിന ഇല , കട്ടി ക്രീം, എന്നിവ ഇട്ട് ഇളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് രുചി നോക്കുക. ചിക്കന്‍ കഴുകി കബാബിന്റെ പാകത്തിന് മുറിക്കുക ഓരോന്നും ഏടുത്ത്‌ ഫോര്‍ക്ക് കൊണ്ട് നല്ല നാലു കുത്ത് കൂടി കൊടുക്കുക അത് തയാറാക്കിയ മിക്സിലേക്ക് ഇട്ട് നന്നായി ഇളക്കി ഫ്രീസെറില്‍ വയ്ക്കുക. ഒരു ദിവസ്ത്തിനു ശേഷം കനലില്‍ ചുട്ടെടുക്കാം.അല്ലെങ്കില്‍ ചുവടുകട്ടിയുള്ള പാനില്‍ അരപ്പ് ഉള്‍പ്പടെ എടുത്തു നിരത്തി എണ്ണ ഇല്ലാതെ പോരിചെടുക്കാം. നാരങ്ങനീര് തൂകി പച്ച മുളകും ഉള്ളിയും ഇടക്ക് കടിച്ചു കൂട്ടി കഴിച്ചു നോക്കു‌... ഒപ്പം നല്ല ചൂട് നാന്‍ കൂടി ഉണ്ടെങ്കില്‍ അടിപൊളി...ഉണക്ക കുബൂസ് ആണെങ്കില്‍ കൂടി നല്ലതാ... ബസുമതി അരിയുടെ ചോറും ഇത്തിരി തൈരും ഒരിത്തിരി എരിവുള്ള അച്ചാറും കൂടി ആയാലും സംഗതി സുപ്പര്‍.