2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

എന്‍റെ അമ്മക്കിളി കൂട് വിട്ടു...

ഈ അമ്മ ദിനത്തില്‍ ആകാശങ്ങളിക്ക് എന്‍റെ ആശംസകള്‍ അയക്കുന്നു.
നേരിട്ടു കാണാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പരസ്പരം കാണാതെ യാത്ര പറയാതെ പതിവുപോലെ നിറകണ്ണുകളും മുഖം നിറച്ച് വരുത്തി വച്ച ചിരി‌മായ് ഇനി എന്നെ യാത്രയാക്കാന്‍ നില്‍ക്കാതെ നിത്യതയിലേക്ക് പറന്നകന്നു എന്‍റെ അമ്മകിളി ഈ കഴിഞ്ഞ ഇരുത്തി ഒന്നാം തിയതി.
ആ ശൂന്യത എന്താണെന്നു പറയാനും എഴുതാനും ഒന്നും ആവില്ല... ആ വേദനയും...സ്വയം അനുഭവിക്കുമ്പോ മാത്രം അറിയാവുന്നത്ര തീവ്രമായത്. കനല്‍ പോലെ നീറുന്ന... കടല്‍ പോലെ ആഴത്തില്‍ പരന്നു തിരമാലകളെ ക്കള്‍ ശക്തിയില്‍ ഹദൃധയംതകര്‍ക്കുന്ന വേദന.ഇല്ലവാക്കുകല്‍ പോര... അതുകൊണ്ട് തന്നെ മൌനമാണ് ഉചിതം.
സുഖമില്ലാത്ത അമ്മയെ കാണാനും രണ്ടു ദിവസ്സം കൂടെ നില്‍ക്കാനും വേണ്ടി കുഞ്ഞിനെ പോലും ഇവിടെനിറുത്തി ഒറ്റയ്ക്ക് പോകാന്‍ ഇരുന്ന ഞാന്‍ അതെ യാത്രയില്‍ ഭര്‍ത്താവും മകളും ഒത്തു പോയി അന്ത്യശുശ്രൂഷകള്‍ ചെയ്തു വന്നു...
നല്ല മനസാന്നിധ്യം ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നവരുടെ ഇടയില്‍ ഒന്നു പൊട്ടി കരയാന്‍ ആവാതെ തലച്ചോറും കണ്ണീര്‍ ഗ്രന്ധികളും മരച്ചു ഞാന്‍. ഓരോ ഓര്‍മകളും എന്‍റെ ഹൃദയം തകര്‍ക്കുന്നു.
ഒരു സഹായിയെ കാണിച്ചു മോളാണെന്ന് പറഞ്ഞു കണ്ണ് തുറപ്പിക്കാന്‍ നോക്കിയപ്പോ പെട്ടന്ന് ഗിവ് മി സം വാട്ടര്‍ എന്നുപറഞ്ഞ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോ അവളുടെ മുഖത്ത്‌ എന്നെ കണ്ടോ എന്തോ...
ഒരു ചുമ ...ഹോസ്പിറ്റലില്‍ കിടന്നു...മാറി തിരിച്ചു വന്നു...ഫോണില്‍ സംസാരിച്ചു രണ്ടു തവണ. ജൂലയില്‍ ഞാന്‍ വരുമല്ലോ എന്ന് വീണ്ടും ഉറപ്പിക്കുകയും ചെയ്തു ചൊവ്വാഴ്ച. കുഴപ്പം ഒന്നും ചിന്തിക്കാങ്ങതിനാല്‍ രണ്ടു ദിവസ്സം വിളിച്ചില്ല. ഒത്തിരി സംസാരം വേണ്ട എന്ന് ഡോക്ടര്‍ പറഞ്ഞതും ഓര്‍ത്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസ്സവും ഡോക്ടോരിനോട് ചോദിച്ചപ്പോ കുറച്ചു റസ്റ്റ്‌ വേണം എന്നായിരുന്നു ... പിന്നീട് വെള്ളിയാഴ്ച അറിയുന്നു തീരെ വയ്യ... കാണണം എന്ന് തോന്നി... ശനിയാഴ്ച നാട്ടില്‍ നിന്നും ഡോക്ടര്‍ വിളിച്ചു തീരെയും വയ്യ വന്നു കണ്ടാല്‍ ഇത്തിരി സുഖം കിട്ടുമായിരിക്കും... ഓഫീസില്‍ എല്ലാം ഒരു വിധം ഒതുക്കി ചൊവ്വാഴ്ച രാത്രി പോകാന്‍ ടിക്കറ്റും ഒക്കെ ആക്കി ...ആ പകല്‍ ഓഫീസില്‍ ഇരിക്കുമ്പോ എല്ലാം നിശബ്ദമായി കഴിഞ്ഞു
ഞാന്‍ മരിച്ചാല്‍ നീ കരയരുത്‌... അടക്ക് കഴിഞ്ഞു കുളിച്ചു കാപ്പി ഇട്ട് കുടിക്കണം...അപ്പൊ നിനക്കു ഞാന്‍ ഒരു സമ്മാനം തരാം മോളെ എന്ന് പണ്ടേ പറഞ്ഞു മനധൈര്യം തന്ന... എല്ലാ പ്രതിസന്ധികളിലും എനിക്കായി പൊരുതി ജീവിച്ച... ചെറുപ്പത്തില്‍ ഒരു തരി സ്നേഹം എന്നോട് കാണിക്കാത്ത, കഴിഞ്ഞ ആറു വര്‍ഷമായി അവധി കഴിഞ്ഞു പോകുമ്പോ കുഞ്ഞുങ്ങളെ പോലെ കരയുന്ന, ഒരു അമ്മയെ പോലെ ഞാന്‍ ആശ്വസിപ്പിക്കുമ്പോ നിന്നു തരുന്ന, എന്‍റെ മോള്‍ക്ക്‌ ഡയറിനിറയെ കഥയും കവിതകളും എഴുതി , പേപ്പര്‍ കട്ടിങ്ങുകള്‍ കരുതി വച്ച ആ സ്നേഹം ഇനി അനുഭവിക്കാനാവില്ല...
ഈ ഭൂമിയിലെ ഏറ്റവും തീവ്രമായ സ്നേഹം .... അതിനി എനിക്കില്ല...
A mother's love is always true
It's all you need to get you through
A mother's love can seem like hate
She's only tough to keep you safe
A mother's love is always there
In simple ways she'll show she cares
A mother's love can never compare
With anyone else's anywhere
A mother's love is here to stay
I love you, mom