2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പോളി സിസ്റിക് ഓവറി സിണ്ട്രോം എന്ന ക്രിമിനല്‍


സ്ത്രീ ശരീരത്തില്‍ ടീനേജില്‍ ആരംഭിക്കുകയും ഏകദേശം 22 - 26 വയസ്സ് കാലഘട്ടത്തില് ലക്ഷണങള്‍ പ്രകടമാവുകയും അധികം ആരും മനപ്പൂര്‍വം ശ്രദ്ധിക്കാതെ പോകുകയും എന്നാല്‍ വന്ധ്യത എന്ന പ്രശ്നം നേരിടേണ്ടി വരുമ്പോള്‍ മാത്രം കണക്കിലെടുക്കയും പരിഹാരത്തിനുവേണ്ടി പായുകയും ചെയ്യുന്ന ഒരു ശരീരീകാവസ്ഥവ്യതിയാനം ആണ് ഇത്.

ഒവറിയില്‍ചെറിയ മുഴകള്‍ പ്രത്യക്ഷപെടുകയും അത് സ്ത്രീ ഹോര്‍മോണ്‍ സംതുലനത്തെ മാറ്റി മറിച്ച് പുരുഷ ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. ഇതിന്റെ കാരണം തികച്ചും അജ്ഞാതം എന്ന് പല മെഡിക്കല്‍ ജേര്‍ണലുകളും പറയുന്നു. ഒപ്പം പത്തില്‍ ഒരു സ്ത്രീയ്ക്ക്‌ എന്ന തോതില്‍ ഈ അവസ്ഥ വ്യാപകം ആണ് എന്നതും ദുഖകരമായ വസ്തുത തന്നെ. (എന്നാല്‍ ഈ അനുപാതം എന്റെ അനുഭവത്തില്‍ രാജ്യാന്തരമില്ലാതെ നോക്കിയപ്പോള്‍ അഞ്ചില്‍ ഒരു സ്ത്രീയില്‍ എന്ന തോതില്‍ എന്ന് പറയേണ്ടി വരും എന്നു മാത്രം) നമ്മുടെ ഇപ്പോഴത്തെ ജീവിത ശൈലി, ഭക്ഷണ രീതികളിലെ വ്യതിയാനം, മാനസീക പിരിമുറുക്കംതുടങ്ങി പലതും ഇതിനു ബലമേകുന്നു.

അമിതമായി വണ്ണം വയ്ക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, കഴുത്തിന്റെ ചുറ്റിലുമുള്ള കറുപ്പുനിറം, മേല്‍ ചുണ്ടിലും താടിയിലുമുള്ള അമിത രോമവളര്‍ച്ച, അമിതമായ മുഖകുരുക്കള്‍ , അമിതമായ തലമുടി കൊഴിച്ചില്‍ തുടങ്ങി ഗര്‍ഭം ധരിക്കാതിരിക്കുന്ന അവസ്ഥവരെ ശരീരം ലക്ഷണ പ്രകടനങ്ങള്‍ നടത്തുമ്പോഴേക്കും ഹോര്‍മോണ്‍ അസന്തലുനം അത്ര അവഗണിക്കവുന്നതോ, ഏളുപ്പം പരിഹരിക്കാന്‍ ആകുന്നതോ അല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കും എന്നതാണ് ഏറ്റവും കഷ്ടം.

നാം കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര, സ്ടരച്ച് , തുടങ്ങിയവ എല്ലാം ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ഉപയോഗപ്രദമാക്കി മാറ്റുകയാണ് സാധാരണ ചെയ്യുക.എന്നാല്‍ ഇവിടെ ഈ പ്രവര്‍ത്തനം വേണ്ട വിധം നടക്കാതിരിക്കുകയും അമിത അളവില്‍ ഇന്‍സുലിന്‍ രക്തത്തില്‍ ഉണ്ടാവുകയും അതുവഴി പുരുഷ ഹോര്‍മോണിന്റെ ഉത്പാദനം അമിതമാവുകയും (തന്മൂലമാണ്‌ ശാരീരിക വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്) അത് ഒവുലഷനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.ചില സമയം ഓവുലേഷന്‍ താമസിക്കുന്നു ചിലപ്പോള്‍ പൂര്‍ണമായും തടസ്സപ്പെടുന്നു. തന്മൂലം ഗര്‍ഭം ധരിക്കാന്‍ സാധിക്കതെയും വരുന്നു. എന്നാല്‍ ഈ അവസ്ഥ തിരിച്ചറിയുന്നില്ല ഏതാണ്ട് 27- 28 വയസ്സുവരെ...

പഠനം, ജോലി,വിവാഹം, ജീവിതം കരുപിടിപ്പിക്കല്‍, തുടങ്ങിയവ എല്ലാം കഴിഞ്ഞ്, ഒരു കുഞ്ഞ് എന്ന് ചിന്തിക്കുന്നത് അപ്പോഴാണല്ലോ ഇന്നത്തെ തലമുറ. അതുവരെ പ്രകടമാകുന്ന ലക്ഷണങ്ങള്‍, സൌകര്യപൂര്‍വ്വം, അമിത ആഹാരത്തെയും, അകത്താക്കുന്ന മധുരത്തെയും, വ്യായാമം ഇല്ലാത്തിന്റെയും മറ്റുപലതിന്റെയും പേരില്‍ നമ്മള്‍ (വിവരം കൂടുതല്‍ ഉള്ള വിവര ദോഷികള്‍) അവഗണിക്കുന്നു.

‍ഫാമിലി പ്ലാനിങ്ങുകളും,എന്താ മോളെ ഇത്രേം വണ്ണം വെക്കുന്നെ എന്ന് ചോദിച്ചാല് മുഖം തിരിക്കുന്ന മനസ്സും, മുഖത്തെ അമിത രോമവളര്‍ച്ചയും മുഖകുരുവും അമ്മയോടും മുതിര്‍ന്നവരോട് ചോദിയ്ക്കാതെ ടിവി പരസ്യ ഉത്പന്നങളെ വിശ്വസിക്കുന്ന രീതികളും, അടിച്ചുവാരാന്‍ മുറ്റമില്ലാത്ത വീടും, അരക്കാനും അട്ടാനും കല്ലുകള്‍ ഇല്ലാതെ അടുക്കളയും...പിന്നെ നമ്മുടെ ജോലിതിരക്കുകളും ഒക്കെ കൂടി തരുന്ന ഒരു ചെറിയ സമ്മാനം എന്നും ഈ അവസ്ഥയെ വിളിക്കാം എന്നതും സത്യം.

രോഗ നിര്‍ണയ മാര്‍ഗങ്ങളും ചികിത്സയും അടുത്ത പോസ്റ്റില്‍ വിശദമായി പറയുന്നതാണ്. ഇതിലെ വിവരങ്ങള്‍ എല്ലാം പൂര്‍ണമാണ് എന്നൊന്നും വാദമില്ല എനിക്ക്... എന്നാലും എനിക്കറിയാവുന്ന ചില വിവരങ്ങള്‍ അത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് വഴി ഒരു വിവരം കൂടി എനിക്ക് ലഭിക്കാം അല്ലെങ്കില്‍ വായിക്കുന്നതില്‍ ഒരാളെങ്കിലും ഈ അവസ്ഥയെ കുറിച്ച് ബോധമുള്ളവരായാല്‍ അത്രയുംസന്തോഷം.

26 അഭിപ്രായങ്ങൾ:

Sukanya പറഞ്ഞു...

You have done a good job. Very informative.

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്ദി ബാക്കിയുള്ളതും പോസ്റ്റുക.....

കുക്കു.. പറഞ്ഞു...

good post..
waiting for nxt
:)

Patchikutty പറഞ്ഞു...

ചില വ്യക്തിപരമായ അവിചാരിത കാരണങ്ങള്‍ ആണ് ബാക്കി പോസ്റ്റ്‌ ഇടാനുള്ള താമസ്സം... തീര്‍ച്ചയായും എത്രയും പെട്ടന്ന് ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കും.
സുകന്യേച്ചി, പണ്യന്‍കുയ്യി, കുക്കു നന്ദി വന്നതിനും വായിച്ചതിനും ഒപ്പം എന്‍റെ ഏളിയ ശ്രമത്തെ പ്രോത്സാതിപ്പിച്ചതിനും.

VEERU പറഞ്ഞു...

എനിക്കുപകാരപ്പെടുകയില്ലേലും ഉപകാ‍രപ്പെടുന്നവർക്ക് പറഞ്ഞുകൊടുക്കാൻ ഉപകാരപ്പെടുമെന്നതിനാൽ... നന്ദി ഫോർ ആൾ ദീസ് ഇൻഫോർമേഷൻ !! താമസംവിനാ ബാക്കികൂടിയാവാം !!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

Waiting for next edition...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അടിച്ചുവാരാന്‍ മുറ്റമില്ലാത്ത വീടും, അരക്കാനും ആട്ടാനും,അലക്കാനും കല്ലുകള്‍ ഇല്ലാതെ അടുക്കളയും/തൊടിയും...പിന്നെ നമ്മുടെ ജോലിതിരക്കുകളും,ജങ്കു ഫുഡടിയും,ധാരാളം വെള്ളം കുടിയ്ക്കാത്തതിന്റെ പോരായ്മയും...ഒക്കെ കൂടി തരുന്ന ഒരു പ്രത്യേക സമ്മാനം എന്നും ഈ അവസ്ഥയെ വിളിക്കാം എന്നതും സത്യം.....
പരമമായ സത്യം.....
മനസ്സിലാക്കി പ്രവർത്തിച്ചാൽ ഏവർക്കും നല്ലത്..അല്ലേ

Patchikutty പറഞ്ഞു...

വീരു:തീര്‍ച്ചയായും,ശാരദ നിലാവ്:താമസം ഉണ്ടാകാതെ ബാക്കിയും വരും.
ബിലത്തിപട്ടണം:അതെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ... എല്ലാവര്‍ക്കും നന്ദി വീണ്ടും കാണാം.

വിജയലക്ഷ്മി പറഞ്ഞു...

mole namukku ariyaavunna ,upakaarapradamaaya kaariyangal ellaavarumaayi pankuvekkaanulla molude nallamanassinu nandi...valare nalla post.ingine nalla nalla kaariyangal thudaruka.

VINOD പറഞ്ഞു...

i will add some more points once you post the next post , a good job done

Sureshkumar Punjhayil പറഞ്ഞു...

Really informative. sharing it with my friends too. Thanks a lot. Best wishes.

ശ്രീ പറഞ്ഞു...

നല്ല ലേഖനം, തുടരുക.

പട്ടേപ്പാടം റാംജി പറഞ്ഞു...

തിരക്കുപിടിച്ച ജീവിതം, മടി, മേലനങ്ങാതെ എളുപ്പം പണികള്‍ നടക്കണം, സമയമുണ്ടാക്കി ടി.വിക്കു മുന്‍പിലെത്തണം. എന്തായാലും വന്ധ്യത വര്‍ദ്ധിക്കുന്നു എന്നത്‌ സത്യമാണ്‌. ഒര്‍മ്മപ്പെടുത്തലുകള്‍ സമയോചിതമായി. നന്ദി.

VEERU പറഞ്ഞു...

ദെവിടാത് ?? എന്തേ പിന്നെ കണ്ടില്ലല്ലോ ??

Patchikutty പറഞ്ഞു...

അമ്മെ:- നന്ദി :-)
വിനോദ് നായര്‍:- നല്ലത് തീര്‍ച്ചയായും പറഞ്ഞു തരണം.
സുരേഷ്കുമാര്‍ പുഞ്ഞ്ചയില്‍, pattepadamramji , എല്ലാവരോടും ഈ പോസ്റ്റിലൂടെ എനിക്കുതന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി...
വീരു:- പൂര്‍വാധികം ശക്തിയായി തിരിച്ചു വരുന്നുണ്ട്.... വേറെ ഒന്നുമല്ല കാലതാമസ്സം....വീടുമാറ്റം, നെറ്റ് കണക്ഷന്‍, എല്ലാം കൂടി ഒരു പാകമായി ഞാന്‍. ഓഫീസില്‍ വന്നാല്‍ അവിടേം നല്ല തിരക്കാ...പണിയെടുതില്ലേ പണി പോകുന്ന ഗോവെന്മേന്റ്റ്‌ അപ്പിസ്സിലാ ഇവിടെ എനിക്ക് പണി... (ഉള്ള അറബികള്‍ ഒക്കെ പഠിച്ചു മിടുക്കരായി വരുവാ ഓരോ ദിവസ്സവും അതുകൊണ്ട് സൂക്ഷിച്ചാല്‍ എനിക്ക് കൊള്ളാം) അപ്പൊ അതിനിടെ പോസ്റ്റിങ്ങ്‌ പരിപാടി പറ്റില്ല. അതാ ഇത്ര താമസ്സം. എന്തായാലും ഉടന്‍ ഉടനെ തന്നെന്നെ. .

ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു...

ഒരു അനാഥമന്ദിരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടിവന്നപ്പൊഴാണ് നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പെരുപ്പം അറിഞ്ഞത്.സന്താനോല്പാദനസഹായി എന്ന പേരിൽ വിഫലമായ അനേകം മരുന്നുകൾ വിപണിയിൽ വിറ്റുപോവുകയും അത് വേറേ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.ജനപ്പെരുപ്പം പോലെ വന്ധ്യതയും സാമൂഹ്യപ്രശ്നമായി മാറിയ സന്ദർഭത്തിൽ ഈ വിഷയത്തിൽ ബോധവൽകരണശ്രമം അഭിനന്ദനീയമാണ്.ഇനിയും പ്രതീക്ഷിക്കുന്നു.

Patchikutty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

Good Post Patchi.

Patchikutty പറഞ്ഞു...

പകലേ :- നന്ദി...

Patchikutty പറഞ്ഞു...

sir, എന്താ പറയേണ്ടേ എന്നറിയില്ല...എത്ര സന്തോഷമായി എന്നോ എനിക്ക്. സാറിനെ പോലുള്ള ഒരാള്‍ എന്റെ ഈ പോട്ട ബ്ലോഗില്‍ വന്നു എന്നത് തന്നെ മതി എന്റെ ആത്മ സാക്ഷാത്കാരത്തിന്.

സാറിന്‍റെ കമന്റ്‌ എന്നിലെ മടി മാറ്റി ഉത്തരവാദിത്വത്തോടെ ബാക്കി എഴുതാന്‍ പ്രചോദനമായി എന്ന് സന്തോഷത്തോടെ പറയട്ടെ.

ഒരു നുറുങ്ങ് പറഞ്ഞു...

സന്താനലബ്ദിയില്ലാത്തവര്‍ക്ക് വലിയൊരു ആശ്വാസമാണീ
വിവരങ്ങള്‍!ചികിത്സാനിവാരണങ്ങളടങ്ങുന്ന ബാക്കിഭാഗം
ഉടന്‍ പോസ്റ്റുമല്ലോ,അഭിനന്ദനങ്ങള്‍..

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

എന്റെ ഒരു ബന്ധുവിന് ഇത് മൂലം ഓപ്പറേഷന്‍ വേണം എന്ന് പറഞ്ഞു. ഇത് ഓപ്പറേഷന്‍ ചെയ്തു നീക്കുന്നത് മൂലം പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടാകാന്‍ സാധ്യത ഉണ്ടോ?
വളരെ നല്ല ഉപകാരപ്രദമായ പോസ്റ്റ്‌...ആശംസകള്‍..

നന്ദന പറഞ്ഞു...

ഇതൊരു വേറിട്ട നന്‍മ ...
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ വേണ്ടവിധം പ്രോത്സാഹനം കൊടുക്കേണ്ടതുണ്ട് ....
ചുള്ളിക്കാട് മുന്പേ അത് ചെയ്തത്‌ കൊണ്ട് ...സഹോദരിക്ക് തിരക്കിനിടയിലും പൂര്‍ത്തിയാക്കാന്‍ ഊര്‍ജം ലഭിക്കുന്നു ....ചുള്ളിക്കാടിനെ വിമര്‍ശിക്കുന്നവര്‍ ഇത് കൂടെ കണ്ടാല്‍ നന്നായിരിക്കും ..
മനുഷ്യന്‍റെ ജീവിതലക്ഷ്യങ്ങളിലോന്നു സഹോദരങ്ങളെ സഹായിക്കുക ...അവനവന്നു കഴിയുന്ന രീതിയില്‍ സഹായിക്കുക ....
സഹോദരിയുടെ ഈ ഉദ്യമം വിജയിക്കട്ടെ എന്നാശംസിക്കുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

എന്‍റെ ഒരു ചേടത്തിയമ്മയ്ക്ക്‌ ഈ പ്രശ്നം ഉണ്ടായിരുന്നു കണ്ടുപിടിച്ചു വന്നപ്പോഴേക്കും സിസ്റ്റു കൂടിയിരുന്നു. ആദ്യമൊക്കെ പീരീഡ്‌ സമയത്ത്‌ വേദന വന്നപ്പോല്‍ ഞങ്ങള്‍ ഡോക്ടറെ കാണിച്ചതായിരുന്നു അവര്‍ പെയിന്‍ കില്ലര്‍ എഴുതിതന്ന്‌ പറഞ്ഞു വിട്ടു. വൈകിയവേളയില്‍ സോണോഗ്രഫി എടുത്തു ചോക്ക്ളേറ്റ്‌ സിസ്റ്റ്‌ ആണ്‌ എന്നു കണ്ടു. മരുന്നുകൊണ്ട്‌ സിസ്റ്റ്‌ മാറ്റിയെടുക്കാമൊ എന്നായി അന്വേഷണം ഒരു ഹോമിയൊ ഡോക്ടറുടെ കൈയ്യില്‍ ഞങ്ങള്‍ ചെന്നു പെട്ടു മരുന്നു കൊണ്ടു സിസ്റ്റ്‌ കുറക്കാനാവും എന്ന്‌ അവര്‍ ഉറപ്പു തന്നു. ഏതാണ്ട്‌ ഒരു വര്‍ഷക്കാലം അങ്ങിനെ ചികിത്സിച്ചു. സിസ്റ്റ്‌ പഴതില്‍ നിന്നും കൂടിയതല്ലാതെ കുറഞ്ഞില്ല മത്രമല്ല പിരീയഡിന്‍റെ സമയത്ത്‌ നല്ല വേദന. അങ്ങിനെ കീഹോള്‍ ശസ്ത്രക്രിയക്ക്‌ വിധേയമാക്കി രണ്ടുപ്രാവശ്യം. സിസ്റ്റ്‌ ചുരണ്ടിയെടുക്കാം എന്നായിരുന്നു വാഗ്ദാനം. ട്യൂബ്‌ മൊത്തം നിറഞ്ഞു നില്‍ക്കുന്ന സിസ്റ്റ്‌ ഇനി ചുരണ്ടിയെടുക്കാനാവില്ല എന്നു കണ്ടെത്തി. അവസാനം കോയമ്പത്തൂരുള്ള ഒരു ഹോസ്പിറ്റലില്‍ വച്ച്‌ ട്യൂബ്‌ മുറിച്ചു കളയേണ്ടി വന്നു. ശരിയായ രോഗനിര്‍ണ്ണയം നടത്തുന്നതില്‍ വന്ന പരാജയവും എന്തിനും ഏതിനും വേദനാസംഹാരി തിന്ന്‌ സ്വയം സംഹരിക്കാനുള്ള അക്ഷമയും ഒക്കെ ഞങ്ങള്‍ക്ക്‌ എതിരായി. ഇതിവിടെ പങ്കുവയ്ക്കുന്നത്‌ ഇനി ഇതുപോലെ മറ്റൊരാള്‍ക്ക്‌ വരരുതേ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം കൊണ്ടുമാത്രമാണ്‌. ട്യൂബ്‌ മുറിച്ചു കളഞ്ഞതിനു ശേഷം ചിലവേറിയ ഐ. വി. എഫ്‌. ചികിത്സയിലൂടെയാണ്‌ പിന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക്‌ ആദ്യ ആണ്‍തരി വന്നത്‌. ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു... ഗര്‍ഭപാത്രത്തിനു മേലെ പടരുന്ന ഈ സിസ്റ്റ്‌ വലിയ അപകടകാരിയല്ല എന്ന പ്രചരണം നടക്കുന്നുണ്ട്‌. ചെറുകിട ഡോക്ക്ടര്‍മാര്‍ പൈസതട്ടാന്‍ വേണ്ടിയാണ്‌ അങ്ങിനെ പറയുന്നത്‌. പഴക്കമുള്ള സിസ്റ്റ്‌ ഭാവിയില്‍ കാന്‍സര്‍ വരെ ഉണ്ടാക്കും എന്നതിനാല്‍ പെണ്‍കുട്ടികളെ അമ്മമാര്‍ അവരുടെ ഈ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതണ്‌. (ഈ കര്യം വളരെ വ്യക്തിപരമാണ്‌ എന്നാലും ഇതിവിടെ പങ്കുവയ്ക്കുന്നത്‌ ഒരു സാമുഹ്യ നന്‍മയാണെന്ന്‌ ഞാന്‍ കരുതുന്നു)

Patchikutty പറഞ്ഞു...

നന്ദന:- രണ്ടു കാര്യത്തിന് നന്ദി. ഒന്ന് ഈ എളിയ സംരഭത്തിനു ഊര്‍ജം പകര്‍ന്നു തരുന്നതിനു. പിന്നെ ഈ വാചകത്തിന് "ചുള്ളിക്കാടിനെ വിമര്‍ശിക്കുന്നവര്‍ ഇത് കൂടെ കണ്ടാല്‍ " നന്നായിരിക്കും ...കുറ്റവും കുറവും കണ്ടുപിടിക്കാന്‍ എന്തെളുപ്പം...എന്നാല്‍ നമ്മളിലെ കുറ്റവും കുറവും കാണാനോ ? അല്ലെ :-)
ഒത്തിരി നന്ദി സന്തോഷ്‌...തികച്ചും വ്യക്തിപരം എങ്കിലും പങ്കുവച്ച വിവരങ്ങള്‍ക്കും അനുഭവത്തിനും ഒത്തിരി നന്ദി. ഈ കാര്യത്തില്‍ ഡോക്ടറ്മാരുടെ അനാസ്ഥയെ കുറിച്ച് ഒത്തിരി പറയേണ്ടി വരും തുടങ്ങി പോയാല്‍.ഒപ്പം ചേടത്തിക്കും കുഞ്ഞിനും ദൈവം ആയുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Patchikutty പറഞ്ഞു...

ഒരു നുറുങ്ങ് :- ഒത്തിരി ഒന്നും അധികരീകം അല്ല എങ്കിലും അറിയാവുന്നത് പ്രചരിപ്പിക്കുക എന്നെ ഉള്ളു... ത്രുശൂക്കരാ :- ചികിത്സയില്‍ ഓപ്പറേഷന്‍ എന്നാ ഒരു ഖട്ടം ഉണ്ട്...പക്ഷെ അത് രോഗാവസ്ഥയുടെ കാഠിന്യം പോലെയാണ് നിശ്ചയിക്കപെടുക. അടുത്ത പോസ്റ്റില്‍ ടെസ്ടുകളെ കുറിച്ചും മൂന്നാം ഭാഗത്തില്‍ ചികിത്സയും എന്നാണ് ഞാന്‍ കരുതുന്നത്. വായിക്കുമല്ലോ.
രണ്ടുപേര്‍ക്കും വന്നതിനും വായിച്ചതിനും നന്ദി