ഇഞ്ചിക്കറി
ഇഞ്ചി 100 ഗ്രാം
പുളി നാരങ്ങ വലുപ്പത്തില്‍ പിഴിഞ്ഞ് തോടും കുരുവും കളഞ്ഞു അരിച്ചെടുക്കുക.
കൊത്ത മുളക് 2
മുളക്പൊടി ഒന്നര ടി സ്പൂണ്‍
ശര്‍ക്കര 50 ഗ്രാം ( ഉരുക്കിവച്ചാല്‍ പാകത്തിന് ചേര്‍ക്കാം)
ഉലുവ വറുത്തു പൊടിച്ചത് ഒന്നര ടി സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു സ്പൂണ്
പിന്നെ കടുക് ഒരു സ്പൂണ്‍ ഉപ്പ്, കറിവേപ്പില (കിട്ടാന്‍ പാടാണ് എന്നാലും വേണം കേട്ടോ) പാകത്തിന് വെളിച്ചെണ്ണ അര കപ്പ്
ഞാന്‍ ചെയ്യുന്നത് എന്താന്ന് വച്ചാല്‍ ഉപ്പേരിക്ക് നുറുക്കുന്നപോലെ വട്ടത്തില്‍ കനം കുറച്ചു വൃത്തിയാക്കിയ ഇഞ്ചി അരിഞ്ഞ് ചൂടാക്കിയ വെളിച്ചെണ്ണയില്‍ സ്വര്‍ണ നിരത്തില്‍ കുറച്ചുകൂടി മൂക്കുമ്പോള്‍ കോരുക. നിറത്തില്‍ കാര്യമുണ്ടേ ...ബാക്കിയുള്ള എണ്ണയില്‍ കടുകുവറുത്ത് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിക്കുക പിന്നാലെ മുളക്പൊടി, മഞ്ഞള്‍ പൊടി,എന്നിവയും ചേര്‍ത്തിളക്കുക...ഇനി പുളി പിഴിഞ്ഞത്, ഉപ്പ്, ശര്‍ക്കര എന്നിവ തിളക്കാന്‍ ചെറുതീയില്‍ വിടുക... നേരെ പോയി വറുത്ത ഇഞ്ചി പൊടിക്കുക... കടിക്കാന്‍ കിട്ടുന്ന ഒരു പരുവത്തിന് അല്ലാതെ പുട്ടിനു പൊടിക്കുന്ന പോലെ പോടിച്ചിട്ടെന്നെ തല്ലാന്‍ വരല്ലേ. അവനെ എടുത്തു തിളച്ചു ലേശം കുറുകിയ അരപ്പിലേക്ക് തട്ടുക കൂടെ ഉലുവ വറുത്തുപൊടിച്ചത് കൂടി ചേര്‍ത്ത് ഉപ്പും മധുരവും പാകം നോക്കി ഇറക്കി തണുപ്പിച്ച് ഉപയോഗിക്കുക.
പരിപ്പുകറി നീട്ടി എഴുതി ബോറാക്കുന്നില്ല ... ഒരു കപ്പു ചെറുപയര്‍ പരിപ്പ് എടുത്തു ചെറുതീയില്‍ വറക്കുക പച്ചപ്പ് വിടുന്ന മണം വരുമ്പോള്‍ തീ അണച്ച് തണുപ്പിച്ചു പരിപ്പ് കഴുകി ഒരല്ലി വെളുത്തുള്ളി ചതച്ചതും കീറിയ ഒരു പച്ചമുളകും രണ്ടു തുള്ളി നെയ്യ്, ഉപ്പ് എന്നിവ ചേര്ത്തു കുക്കെറില്‍ വേവിക്കുക. രണ്ടു കപ്പു വെള്ളം ചേര്‍ക്കണം. രണ്ടു വിസിലില്‍ എല്ലാം ശരിയാകും വെന്തു കുഴഞ്ഞ പരിപ്പില്‍ ജീരകപ്പൊടി ഒരു നുള്ള് , നാലു സ്പൂണ്‍ തേങ്ങപാല്‍ പൊടി (അല്ലെങ്കില്‍ ഓണമല്ലേ അര മുറി തേങ്ങയുടെ പാല്‍ തന്നെ ആകട്ടെ) ചേര്‍ത്തിളക്കി തിളക്കുന്നതിനു മുന്പ് ഇറക്കി വക്കുക... ധാരാളം അത്യാവശ്യം ഒപ്പിക്കാവുന്ന പരിപ്പുകറി റെഡി.
ഇനിപ്പോ ഒരു സാമ്പാറും,പച്ചടിയും, ഓലനും, തോരനും ഒരു പരിപ്പ് പായസ്സവും കൂടി ഉണ്ടാക്കണം എന്നുംഅതെല്ലാം കൂടി പോസ്റ്റ് ചെയ്യണം എന്നുമൊക്കെ പ്ലാന്‍ ചെയ്തിരിക്കുമ്പോ കേട്ടിയവനൊരു പൂതി...ഇതുവരെ ഇന്‍സ്റ്റന്റ് ഓണം കൂടിയില്ലല്ലോ അതുകൊണ്ട് ഓണസദ്യ പാംഗ്രൂവില്‍ നിന്നു ഉണ്ണാം എന്നായി. കൂടാതെ ജ്യേഷ്ഠന്‍ ഒഫീഷ്യല്‍ ടൂറില്‍ ,പെങ്ങളും ഫാമിലിയും നാട്ടില്‍. പിന്നെ ചേടത്തിയും ഞങ്ങളും മാത്രം...ആകെ നാലു പേര്‍... എല്ലാര്ക്കും ജോലിയുണ്ട്...ഞാന്‍ ഒന്നരയകുമ്പോ വീടെത്തും, കണവന്‍ ജോലി സ്ഥലത്തു നിന്നു രണ്ടു മണിക്ക് ജോലി കഴിയുന്ന ചേടത്തിയെ ഓഫീസില്‍ പൊയ്കൊണ്ടുവരുമ്പോ മണി രണ്ടര മൂന്ന്...അതും ട്രാഫിക് ഭഗവതി കനിഞ്ഞാല്‍ മാത്രം...അപ്പൊ പിന്നെ ഏറ്റവും നല്ലത് ജോലി കഴിഞ്ഞു ഞാന്‍ വീട്ടില്‍ പോയി മോളെയും, മോളെ നോക്കുന്ന ചേച്ചിയെയും കൂട്ടി ഹോട്ടലിന്റെ പരിസരം പൂകുമ്പോഴേക്കും അവരും ഏത്തും. അതുകൊണ്ട് സദ്യ പരിപാടി എവിടെ ബോ നിറുത്തുന്നു. (പരിപാടിയില്‍ എന്ത് തോന്ന്യസ്സവും കാണിക്കാന്‍ സോറി വ്യത്യാസ്സം വരുത്താന്‍ കമ്മറ്റിക്ക് അധികാരം ഉണ്ട് എന്ന് പറയുന്നതിന്റെ ബലം ഇപ്പോഴാമനസ്സിലായെ)
അപ്പൊ പിന്നെ ഏല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയുംസമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണാശംസ നേരുന്നു....ദൈവനുഗ്രഹം ഉണ്ടാകട്ടെ.
5 അഭിപ്രായങ്ങൾ:
ഇതൊക്കെ ഉണ്ടാക്കി വെച്ചിട്ട് വിളിക്കൂ.. മൂക്ക് മുട്ടെ തിന്നു സഹായിക്കാം..:)
നന്മ നിറഞ്ഞ ഓണാശംസകള്‍..
ഉണ്ടാക്കാന്‍ പറയാതെ ഉണ്ടാക്കി കാണിക്കുക, തിന്നു കാണിക്കാം
കൊള്ളാല്ലോ, രണ്ടുപേരുടേം ഒരേ ചിന്താഗതി...ശെരി ഒരിക്കല്‍ എല്ലാം ഉണ്ടാക്കി വിളിക്കാം കേട്ടോ.കുടുംബസമേതം ക്ഷണിക്കാം. പകല്‍കിനാവേ,പണ്യന്‍കുയ്യി സന്തോഷം.
ഇതിനാണ് പറയുന്നത്
കണവനായാല്‍ നാല് അടുക്കള കാണണം
കണവത്തിയായാല്‍ നാല് ഹോട്ടലുകാണണമെന്ന്!
തമാശയാണ്..കേട്ടൊ..
bilatthipattanam :- കളിയാക്കാതെ ചേട്ടാ...ഇന്‍സ്റ്റന്റ് ഓണം കൂടിയില്ല എന്ന് ഇനി പറയാന്‍ പറ്റില്ലല്ലോ...പക്ഷെ മഹാ തല്ലിപൊളി ആയിരുന്നു...സദ്യ ഒക്കെ നന്നായിരുന്നെകിലും ഒരു ഫീല്‍ കിട്ടിയില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ