2009, ജൂൺ 21, ഞായറാഴ്‌ച

"പച്ചക്കറി" "പച്ചക്കറി"


ഈ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ജോലി സംബന്ധമായി ഒരാളെ കാണാന്‍ എന്‍റെ ഭര്‍ത്താവിനു ദുബായ് ഹമരിയ പോര്‍ടിനു സമീപം പോകേണ്ടതായി വന്നു. വൈകിട്ടായത് കൊണ്ട് സൂര്യന്‍റെ കലിപ്പുകള്‍ ഒരിത്തിരി അടങ്ങിയിരുന്നു. എന്നാ പിന്നെ നീയും കൊച്ചും കൂടി വാ...ചെറുതിനൊരു ടോട്ടല്‍ തട്ടിപ്പ്‌ ഔട്ടിംഗ് കൊടുക്കാം എന്നത് കേട്ട് കൂടെ പോയി. ഭാര്യ പുത്രി സമേതന്‍ ആയതുകൊണ്ട് അകത്തുകയറി ചെക്ക്‌ വാങ്ങാന്‍ പറ്റാത്തതുകൊണ്ട് ഞങ്ങള്‍ പുറത്തു കുറച്ചു സമയം കാറില്‍ കാത്തു കിടന്നപ്പോള്‍ ആണ് മകളുടെ പുതിയ ജി കെ അറിയാന്‍ കഴിഞ്ഞത്‌.
ഇനി വിഷയത്തിലേക്ക്‌... ചെക്കുമായി ഒരാള്‍ വന്നു അതുവങ്ങാന്‍ പോയ അപ്പയെ നോക്കാന്‍ സീറ്റില്‍ നിന്ന് പിന്നോട്ട് നോക്കുന്നു.... അവിടെ പല രാജ്യക്കാരായ സൈലെഴ്സ് നടന്നു വരുന്നുണ്ട് കൂടെ കുറെ ലെബര്മാരും.... അമ്മെ ഇതാരാ എന്നാ പതിവ് ചോദ്യത്തിന് തിരിഞ്ഞു പോലും നോക്കാതെ ആദ്യം അങ്കിള്‍, പിന്നെ ചാച്ചാ , അപ്പാപ്പന്‍ എന്നൊക്കെ എന്‍റെ വായില്‍ വന്നകണക്കിനു പറഞ്ഞു കൊണ്ടിരിന്നു. പെട്ടന്നാണ് പുത്രി മൊഴിഞ്ഞത് അല്ല "അത് പച്ചക്കറി" "പച്ചക്കറി" . ഇതെന്താ ഇവള്‍ ഇങ്ങിനെ പറയുന്നേ എന്നുകരുതി നോക്കിയപ്പോ ഞാന്‍ പ്രത്യകിച്ചൊരു കാഴ്ചയും കണ്ടുമില്ല... അല്ല മോളെ അങ്കിള്‍ അല്ലെ എന്ന് ഞാന്‍ വീണ്ടും പറഞ്ഞു നോക്കി..എവിടെ അവള്‍ക്കൊരു മാറ്റവും ഇല്ലന്നു മാത്രമല്ല ഉറപ്പിച്ചു പറയുകയാ "അല്ലമ്മേ പച്ചകറിയാ" ശെടാ ഇതെന്തു കളി... ഇവള്‍ക്കിതെന്താ എന്നും കരുതി നോക്കിയപ്പോ വിരല്‍ ചൂണ്ടുന്നത് അവിടെ കുറച്ചു മാറി നിന്ന് സംസാരിക്കുന്ന രണ്ടു പാകിസ്ഥാനികളുടെ നേരെയാണ്... ഹതാ അല്ലെ "പാകിസ്താനി ആണോ" അച്ചു എന്ന് നയപരമായി ദേഷ്യം കാണിക്കാതെ പറഞ്ഞപ്പോ ഇരുന്നോണ്ട് തല കുലുക്കുന്നു.

വാക്ക് പഠിച്ച വഴി കൂടി, ഒരു ദിവസ്സം ഒരു പാകിസ്താനി ശ്രദ്ധയില്ലാതെ റോഡു ക്രോസ് ചെയ്തപ്പോ "പാകിസ്താനികള്‍ക്കൊന്നും ഒരു ബോധമില്ല എന്ന് പറഞ്ഞായിരുന്നു" ഡ്രൈവ് ചെയ്യുന്നതിനിടെ...അത് കേട്ട രണ്ടര വയസ്സുകാരി ഇത്രേം ഒപ്പിക്കും എന്ന് മനസ്സാ വാചാ ഞങ്ങള്‍ രണ്ടു പേരും കരുതിയില്ല...
എന്തുചെയ്യാം പിന്നെ ആ പച്ചക്കറിയെ "ചാച്ചാ" ആക്കി മാറ്റി ഒരുവിധം പറയിച്ചു സ്വയം സമാധാനിച്ചു ഞാന്‍... ഓരോ കുരിശു കരുന്ന വഴിയെ....
ചിത്രത്തില്‍ കാണുന്ന ആള്‍ ധരിച്ചിരിക്കുന്ന മാതിരിയല്ല കേട്ടോ ഈ പാവങ്ങളുടെ വസ്ത്രത്തിന്റെ നിറം... വിയര്‍പ്പും, പൊടിയും ഒക്കെ കൂടി... വല്ലാത്തൊരു കാഴ്ച തന്നെ. ലേബര്‍ തരത്തിലുള്ള ആളുകള്‍ എന്‍റെ മോളെ മോളെ നോക്കിയാല്‍ അവര്‍ക്കൊരു ടാറ്റ അവളെ കൊണ്ട് ഞാന്‍ കൊടുപ്പിക്കും... ഇപ്പോ ഞാന്‍ പറയതെ അവള്‍ വഴിയരുകില്‍ നിക്കുന്ന പണിക്കാരെ ഒക്കെ നോക്കി ചിരിക്കും ടാറ്റ കൊടുക്കും. എല്ലാവര്ക്കും അത്ര അഭിമാനം ഒന്നും അതില്‍ തോന്നുന്നില്ല...പക്ഷെ എനിക്ക് അതില്‍ വളരെ സന്തോഷം തന്നെ.അവര്‍ക്കുമില്ലേ ഇതുപോലെ മക്കളും കൊച്ചുമക്കളും... നമ്മളും സുഖലോലുപതയില്‍ അറാടുക അല്ലങ്കിലും സ്വന്തം കുടുംബം ഇല്ലെ കൂടെ...അവര്‍ക്കോ?

24 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

കുട്ടികളുടെ മനസ്സ് ഇങ്ങനാ, നമ്മള്‍ ചിന്തിക്കാത്ത കാര്യങ്ങള്‍ വേഗത്തില്‍ വേരോടും.പിന്നെ അവസാന പാരഗ്രാഫില്‍ പറഞ്ഞ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്ന മനസ്സിലെ ആ നന്മക്ക് എന്‍റെ വക ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

മോളു മിടുക്കിയാണല്ലോ..... !!!!

:):):)

Patchikutty പറഞ്ഞു...

അരുണ്‍ , ഒരിത്തിരി എങ്കിലും നന്മ മനസ്സിനില്ലെന്കില്‍ ( പ്രവര്‍ത്തി ഒന്നും ഇല്ല എന്നാലും) മനുഷ്യന്‍ എന്നും പറഞ്ഞു നടന്നിട്ട എന്താ കാര്യം. ? :-) വന്നതിനും കമന്റിനും നന്ദി .
സന്തോഷ്‌, കമന്റിനു നന്ദി. മലയാളം നന്നായി പറയാന്‍ ഇത്തിരി സംസാരം പ്രോത്സാതിപ്പിച്ചത്തിന്ടെ ദോഷം... വളര്‍ത്തു ദോഷം എന്ന് പറയിപ്പിക്കല്ലേ മോളെ എന്ന് ഇപ്പോഴേ പറഞ്ഞു തുടങ്ങി ഞാന്‍.

കണ്ണനുണ്ണി പറഞ്ഞു...

മം ഇപ്പൊ ഉള്ളെ കുഞ്ഞു പിള്ളേര്‍ക്ക് നല്ലേ ബുദ്ധിയാ ... എന്‍റെ 4 വയസുള്ള കുഞ്ഞു അനിയന്‍സ്‌ പറയുന്നത് കേക്കണം.. അന്തം വിട്ടു നിന്ന് പോവും

VEERU പറഞ്ഞു...

nannaayirikkunnu ..ithupole cheriya cheriya visheshangal iniyum ezhuthuka..pengale..!!

Sukanya പറഞ്ഞു...

കുട്ടികള്‍ എല്ലാവരും നല്ല നിരീക്ഷകര്‍ ആണ്. പക്ഷെ ഇവിടെ അമ്മ!
കുട്ടിക്ക് നല്ലത് പറഞ്ഞു കൊടുക്കുന്ന, എല്ലാരേയും സ്നേഹിക്കാന്‍ പറഞ്ഞുകൊടുക്കുന്ന
അമ്മക്ക് അഭിനന്ദനങ്ങള്‍.

Patchikutty പറഞ്ഞു...

കണ്ണനുണ്ണി:- സത്യമാ ഇപ്പോഴത്തെ പിള്ളേര്‍ വല്ലാത്ത ഗ്രാസ്പിംഗ് പവര്‍ ഉള്ളവര്‍ തന്നെ.
വീരു :- പിന്നെ ഒരു നൂറു കൂട്ടം കാര്യങ്ങള്‍ക്കിടെ എവിടെ എഴുതാന്‍...സ്വസ്ഥമായി ഒന്നിരിക്കാന്‍ നേരം കിട്ടാറില്ല. പിന്നെ ആകെ ഒരാശ്വാസം ബ്ലോഗ്‌ വായന മാത്രമാ. പിന്നെ എഴുതാന്‍ ഒരു വല്ലാത്ത മടിച്ചിയാ ഞാന്‍ .
സുകന്യേച്ചി:- എന്നെ അങ്ങ് പൊക്കി ആകാശത്ത് മുട്ടിക്കല്ലേ... പിന്നെ ഇവിടുത്തെ പിള്ളേര്‍ യഥാര്‍ത്ഥ ജീവിതം അറിയാതെയാ വളരുന്നത്‌. അതുകൊണ്ട് തന്നെ വിദേശത്ത് ജനിച്ചു വളരുന്ന പെണ്‍കുട്ടികള്‍ ഭാവിയില്‍ (പ്രത്യേകിച്ച് വിവാഹ ശേഷം) ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ പ്രശ്നങ്ങള്‍ക്ക്‌ ഇര ആകുകയോ ചെയ്യന്നു. അലിവ്,സ്നേഹം , മറ്റുള്ളവരെ മനസ്സിലാക്കാന്‍ ഉള്ള മനസ്സ്‌ ഒക്കെ കുഞ്ഞിനെ പഠിപ്പിക്കാന്‍ അമ്മയും അച്ഛനും പ്രത്യേകം ശ്രമിച്ചില്ലെങ്കില്‍ നമ്മള്‍ തന്നെ കാണേണ്ടി വരും അവരുടെ കണ്ണീര്‍.
വന്നതിനും കമന്റ്‌ ഇട്ടതിനും എല്ലാവരോടും നന്ദി അറിയിക്കുന്നു.

വരവൂരാൻ പറഞ്ഞു...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
കുഞ്ഞിനും ...പിന്നെ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന നല്ല മനസ്സുകൾക്കും

Minnu പറഞ്ഞു...

nice..anyway she is trying to speak malayalam na??..that is good..learning mother toungue is the first step to the success..all the best

Patchikutty പറഞ്ഞു...

നന്ദി വരവൂരാനേ വന്നതിനും കമന്റിനും ... വീണ്ടും കാണാം
snow white :- മോള്‍മലയാളം നല്ല സുന്ദരമായി പറയും. അത് k g യില്‍ പോകുന്നതിനു മുന്‍പ്‌ നന്നായി പറയാന്‍ പഠിപ്പിക്കണം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാ. അമ്മയല്ലേ ഭാഷ. നന്ദി വീണ്ടും കാണാം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അമ്മയുടെ വയറ്റിൽ വെച്ചുതന്നെ കുഞ്ഞുങ്ങൾ പലതും മനസ്സിലാക്കിത്തുടങ്ങും...
എഴുത്തുകുഴപ്പമില്ല കേട്ടൊ..

വശംവദൻ പറഞ്ഞു...

നല്ല ചിന്തകൾ.
ആശംസകൾ

ശ്രീ പറഞ്ഞു...

തീര്‍ച്ചയായും അത് അവര്‍ക്ക് നിമിഷ നേരത്തേക്കെങ്കിലും സന്തോഷം നല്‍കും എന്നതില്‍ സംശയമില്ല.

Patchikutty പറഞ്ഞു...

ബിലാത്തി പട്ടണം :- അത് ശരിയാ...കുഞ്ഞുങ്ങള്‍ പെട്ടന്ന് പലതും പഠിക്കും.നന്ദി...
വശംവദന്‍ :- നന്ദി. വീണ്ടും കാണാം
ശ്രീ :- അതെ അത്രേ ഞാനും കരുതിയുള്ളു...ഒരു പക്ഷെ അവളുടെ ചിരിയില്‍ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള സ്വന്തം കുഞ്ഞിന്റെ മുഖം ഒരു നിമിഷം അവര്‍ക്ക് കാണാന്‍ ആയി എങ്കില്‍... എനിക്കത്‌ വല്യ കാര്യം തന്നെ. ശ്രീക്ക് അത് മനസ്സിലായല്ലോ സന്തോഷം. നന്ദി.

വയനാടന്‍ പറഞ്ഞു...

നന്നായിരിക്കുന്നു, അലസമായി വായിച്ചു തുടങ്ങിയതായിരുന്ന്
, പക്ഷെ മനസ്സിൽ തട്ടി.

താരകൻ പറഞ്ഞു...

കുട്ടികൾ കുഞ്ഞു വായിൽ വല്യകാര്യങ്ങൾ പറയുന്നതു കേട്ടാൽ അത്ഭുതപെടുകതന്നെ ചെയ്യും.നല്ലപോസ്റ്റ്

Patchikutty പറഞ്ഞു...

വയനാടന്‍
ഷൈന്‍
താരകന്‍ &the man to walk with
വന്നതിനും അഭിപ്രായത്തിനും നന്ദി :-)

Faizal Kondotty പറഞ്ഞു...

നല്ലപോസ്റ്റ്

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! പറഞ്ഞു...

ഹാ കൊള്ളാലോ അമ്മയും മോളും

വിജയലക്ഷ്മി പറഞ്ഞു...

കൊച്ചുമിടുക്കിക്ക് ഈ അമ്മുമ്മയുടെ വക ഒരു ചക്കര ഉമ്മ ....

ശാന്ത കാവുമ്പായി പറഞ്ഞു...

പിള്ള മനസ്സിൽ കള്ളമില്ല.

Patchikutty പറഞ്ഞു...

Faizal,Gopikuttan, shantha chechi Thank you very much.
& amme, njan ammude umma koduthittundu ketto.

പഞ്ചാരക്കുട്ടന്‍.... പറഞ്ഞു...

ഹായി ചേച്ചി...
ഇപ്പോള്‍ പിള്ളേര്‍ നമ്മളേന്തു പറഞ്ഞാലും..
ശ്രധിക്കും....
മാത്രമല്ല അതു പറയേണ്ടിടത്തു.. പറയുകയും ചെയ്യും..

hi പറഞ്ഞു...

നല്ലപോസ്റ്റ്