ഒവറിയില്‍ചെറിയ മുഴകള്‍ പ്രത്യക്ഷപെടുകയും അത് സ്ത്രീ ഹോര്‍മോണ്‍ സംതുലനത്തെ മാറ്റി മറിച്ച് പുരുഷ ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. ഇതിന്റെ കാരണം തികച്ചും അജ്ഞാതം എന്ന് പല മെഡിക്കല്‍ ജേര്‍ണലുകളും പറയുന്നു. ഒപ്പം പത്തില്‍ ഒരു സ്ത്രീയ്ക്ക് എന്ന തോതില്‍ ഈ അവസ്ഥ വ്യാപകം ആണ് എന്നതും ദുഖകരമായ വസ്തുത തന്നെ. (എന്നാല്‍ ഈ അനുപാതം എന്റെ അനുഭവത്തില്‍ രാജ്യാന്തരമില്ലാതെ നോക്കിയപ്പോള്‍ അഞ്ചില്‍ ഒരു സ്ത്രീയില്‍ എന്ന തോതില്‍ എന്ന് പറയേണ്ടി വരും എന്നു മാത്രം) നമ്മുടെ ഇപ്പോഴത്തെ ജീവിത ശൈലി, ഭക്ഷണ രീതികളിലെ വ്യതിയാനം, മാനസീക പിരിമുറുക്കംതുടങ്ങി പലതും ഇതിനു ബലമേകുന്നു.
അമിതമായി വണ്ണം വയ്ക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, കഴുത്തിന്റെ ചുറ്റിലുമുള്ള കറുപ്പുനിറം, മേല്‍ ചുണ്ടിലും താടിയിലുമുള്ള അമിത രോമവളര്‍ച്ച, അമിതമായ മുഖകുരുക്കള്‍ , അമിതമായ തലമുടി കൊഴിച്ചില്‍ തുടങ്ങി ഗര്‍ഭം ധരിക്കാതിരിക്കുന്ന അവസ്ഥവരെ ശരീരം ലക്ഷണ പ്രകടനങ്ങള്‍ നടത്തുമ്പോഴേക്കും ഹോര്‍മോണ്‍ അസന്തലുനം അത്ര അവഗണിക്കവുന്നതോ, ഏളുപ്പം പരിഹരിക്കാന്‍ ആകുന്നതോ അല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കും എന്നതാണ് ഏറ്റവും കഷ്ടം.
നാം കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര, സ്ടരച്ച് , തുടങ്ങിയവ എല്ലാം ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ഉപയോഗപ്രദമാക്കി മാറ്റുകയാണ് സാധാരണ ചെയ്യുക.എന്നാല്‍ ഇവിടെ ഈ പ്രവര്‍ത്തനം വേണ്ട വിധം നടക്കാതിരിക്കുകയും അമിത അളവില്‍ ഇന്‍സുലിന്‍ രക്തത്തില്‍ ഉണ്ടാവുകയും അതുവഴി പുരുഷ ഹോര്‍മോണിന്റെ ഉത്പാദനം അമിതമാവുകയും (തന്മൂലമാണ് ശാരീരിക വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്) അത് ഒവുലഷനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.ചില സമയം ഓവുലേഷന്‍ താമസിക്കുന്നു ചിലപ്പോള്‍ പൂര്‍ണമായും തടസ്സപ്പെടുന്നു. തന്മൂലം ഗര്‍ഭം ധരിക്കാന്‍ സാധിക്കതെയും വരുന്നു. എന്നാല്‍ ഈ അവസ്ഥ തിരിച്ചറിയുന്നില്ല ഏതാണ്ട് 27- 28 വയസ്സുവരെ...
പഠനം, ജോലി,വിവാഹം, ജീവിതം കരുപിടിപ്പിക്കല്‍, തുടങ്ങിയവ എല്ലാം കഴിഞ്ഞ്, ഒരു കുഞ്ഞ് എന്ന് ചിന്തിക്കുന്നത് അപ്പോഴാണല്ലോ ഇന്നത്തെ തലമുറ. അതുവരെ പ്രകടമാകുന്ന ലക്ഷണങ്ങള്‍, സൌകര്യപൂര്‍വ്വം, അമിത ആഹാരത്തെയും, അകത്താക്കുന്ന മധുരത്തെയും, വ്യായാമം ഇല്ലാത്തിന്റെയും മറ്റുപലതിന്റെയും പേരില്‍ നമ്മള്‍ (വിവരം കൂടുതല്‍ ഉള്ള വിവര ദോഷികള്‍) അവഗണിക്കുന്നു.
ഫാമിലി പ്ലാനിങ്ങുകളും,എന്താ മോളെ ഇത്രേം വണ്ണം വെക്കുന്നെ എന്ന് ചോദിച്ചാല് മുഖം തിരിക്കുന്ന മനസ്സും, മുഖത്തെ അമിത രോമവളര്‍ച്ചയും മുഖകുരുവും അമ്മയോടും മുതിര്‍ന്നവരോട് ചോദിയ്ക്കാതെ ടിവി പരസ്യ ഉത്പന്നങളെ വിശ്വസിക്കുന്ന രീതികളും, അടിച്ചുവാരാന്‍ മുറ്റമില്ലാത്ത വീടും, അരക്കാനും അട്ടാനും കല്ലുകള്‍ ഇല്ലാതെ അടുക്കളയും...പിന്നെ നമ്മുടെ ജോലിതിരക്കുകളും ഒക്കെ കൂടി തരുന്ന ഒരു ചെറിയ സമ്മാനം എന്നും ഈ അവസ്ഥയെ വിളിക്കാം എന്നതും സത്യം.
രോഗ നിര്‍ണയ മാര്‍ഗങ്ങളും ചികിത്സയും അടുത്ത പോസ്റ്റില്‍ വിശദമായി പറയുന്നതാണ്. ഇതിലെ വിവരങ്ങള്‍ എല്ലാം പൂര്‍ണമാണ് എന്നൊന്നും വാദമില്ല എനിക്ക്... എന്നാലും എനിക്കറിയാവുന്ന ചില വിവരങ്ങള്‍ അത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് വഴി ഒരു വിവരം കൂടി എനിക്ക് ലഭിക്കാം അല്ലെങ്കില്‍ വായിക്കുന്നതില്‍ ഒരാളെങ്കിലും ഈ അവസ്ഥയെ കുറിച്ച് ബോധമുള്ളവരായാല്‍ അത്രയുംസന്തോഷം.