2009, മാർച്ച് 21, ശനിയാഴ്‌ച

നിധി തേടിയ ജന്മം

കൈമോശം വന്നു എന്‍ നിധി
അതു തേടി ഞാന്‍ അലഞ്ഞു
കാട്ടിലും മേട്ടിലും വനാന്തരങ്ങളിലും
കാഴ്ചകള്‍ കണ്ടു മയങ്ങി
വീണ്ടും കാഴ്ചകള്‍ കണ്ടു നടന്നു
കാഴ്ചകള്‍കിടെ കനി കണ്ടു
വീണ്ടും കണ്ട കനികള്‍ മോഹിച്ചു
രുചിച്ചു രുചിയറിഞ്ഞു...
ചവര്‍പ്പും, പുളിപ്പും ശീലിച്ചു
പതുക്കെ അതിനുള്ളിലെ മധുരവും
പിന്നെയാ മധുരമൊരു ലഹരിയായി
സിരകളില്‍ പതഞ്ഞു പൊങ്ങി പതിയെ മയങ്ങി പോയി ഏതോ
കല്പടവില്‍ മയങ്ങി വീണു എപ്പോഴോ
ഉണര്‍ന്നപ്പോ ഏതോ സത്രത്തില്‍ എന്ന് തോന്നവേ
കാട്ടുവള്ളികള്‍ കിളികള്‍ പിന്നെയൊരു പുഴയും തേടി ഞാന്‍ പക്ഷെ കണ്‍തുറന്നപ്പോ വെറും മരുഭൂമി മാത്രം
കനിയില്ല കാടില്ല മേടില്ല വെറുമൊരു മരുഭൂമി മാത്രം
തിളയ്ക്കുന്ന ചൂട് മാത്രം.... ഞാന്‍ എന്തിനിവിടെ എത്തി
ഉറക്കെ ഉറക്കെ ഞാന്‍ ചോദിച്ചു...
ചൂട് ഏറ്റു പഴുത്തോരാ മണതരികള്‍
പല്ലിളിച്ചു... പുലഭ്യം പറഞ്ഞു എന്നെ വിഴുങ്ങിടവേ മനസ്സില്‍... അല്ല്ല തലയില്‍... അല്ല -എന്റെ ഹൃദയത്തില്‍ തെളിയുന്നു നിധി...
വിഴുങ്ങപ്പെടാന്‍ നിസ്സഹായയായി നിന്നു കൊടുത്തു ഞാന്‍
നിധിയെ മറക്കാന്‍ ശ്രമിച്ചും കൊണ്ട്...
മറക്കനവില്ലെങ്ങിലും...

16 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹൃദയത്തില്‍ നിധി ഇരുന്നിട്ടാണോ വെറുതേ കാട്ടിലും മേട്ടിലും വനാന്തരങ്ങളിലും അലഞ്ഞുതിരിഞ്ഞത്!!!

Patchikutty പറഞ്ഞു...

ഹരിഷ്: നന്ദി. വന്നതിനും അഭിപ്രായത്തിനും. അക്കരെ പച്ച അല്ലാതെന്താ നമ്മളെ ഒക്കെ ഓരോരോ അവസ്ഥയില്‍ എത്തിക്കുന്നത്... പച്ചയും തണുപ്പും നന്മയും ഒക്കെ ഉള്ളിന്റെ ഉള്ളില്‍ അല്ലെ... കാണുന്നവന്റെ കണ്ണിലാണ് സൌന്ദര്യം എന്ന് പറയുന്ന പോലെ :-) അതൊന്നു കാണേണ്ടേ സ്വയം.

സമാന്തരന്‍ പറഞ്ഞു...

ഉള്ളിലുള്ളത് കാണാന്‍
ഉള്‍ക്കണ്ണുതുറക്കണം.

ഇപ്പൊ തുറന്നല്ലോ..
ആശംസകള്‍

പാച്ചു പറഞ്ഞു...

അപ്പോള്‍, ആക്‍ച്ച്വലി .... നിധി തേടിയലഞ്ഞതു സ്വപ്നത്തിലായിരുന്നോ? കോട്ടയംകാരന്‍ ആണോ ആ ഹൃദയത്തിലെ നിധി?

എനിക്കു ധാരാളം സംശയങ്ങള്‍ ഉണ്ടായി എങ്കിലും, (അതു എനിക്കു വെവരമില്ലാഞ്ഞിട്ടാണെന്ന് പറയേണ്ടാ, എനിക്കറിയാം) നല്ല സംഭവം ആയിരുന്നൂട്ടോ. ആ മടി അങ്ങു മാറ്റി വച്ച് ഒന്നു ഉഷാറാക്കിക്കെ .. :)

അജ്ഞാതന്‍ പറഞ്ഞു...

ഗള്‍ഫിന്റെ പ്രദീക്ഷകളും ഇവിടത്തെ അനുഭവങ്ങളുമാണ് പ്രമേയം എന്ന് തോന്നുന്നു. ഇവിടെ ചുട്ടു പൊള്ളുന്ന മണലില്‍ എത്ര ദുരനുഭവങ്ങള്‍ ഉണ്ടെന്‍കിലും ഒരു പാട് ഖനികല്‍ മറഞ്ഞു നില്പുണ്ട് സോദരീ................

സിജി സുരേന്ദ്രന്‍ പറഞ്ഞു...

എങ്ങനെ സഹിയ്ക്കുന്നു ഈ പ്രവാസത്തിന്‍റെ വേദന, വീടുമായി വെറും ഏഴ് മണിക്കൂര്‍ മാത്രം അകലെയിരുന്നിട്ടും എനിക്കത് സഹിയ്ക്കാന്‍ കഴിയാറില്ല പലപ്പോഴും, പിന്നെ ഏതാണാ നിധി, ആരാണാ നിധി?

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പ്രവാസം വേദനകളുടെ ലഹരിയാണ്... ആശംസകള്‍...

പാവത്താൻ പറഞ്ഞു...

കൈമോശം വന്ന നിധിയെപ്പറ്റി മറക്കണ്ട... തിരിച്ചൊരിക്കലും കിട്ടിയില്ലെങ്കിൽ പോലും പ്രതീക്ഷകളുണ്ടായിരിക്കുന്നതു തന്നെ നല്ലത്‌...ആ വേദനയ്ക്കുമില്ലേ ഒരു സുഖം

Patchikutty പറഞ്ഞു...

സമാന്തരന്‍ : നന്ദി വന്നതിനും കമന്റ് ഇട്ടതിനും.പിന്നെ ഉള്‍കണ്ണൊന്നും തുറക്കാനുള്ള ബുദ്ധി ഒന്നുമില്ല...ഒരു പൊട്ടിയാ സത്യത്തില്‍.ആരോടും പറയല്ലേ :-)
പാച്ചു :- അപ്പൊ ആക്ച്വലി നിധി ഒന്നും തേടേണ്ട കേട്ടോ ഇപ്പോ തല്ക്കാലം. അമ്മയുണ്ടാക്കുന്ന നല്ല മീന്‍ കറി കൂട്ടി ചോര്‍ ഒക്കെ ഉണ്ട് അമ്മയും അച്ഛനും ഒക്കെ ആയി സുഖമായി കഴി‌ക... അതില്‍ പരം എന്ത് നിധി വേണം അനിയാ. പിന്നെ എന്റെ കോട്ടയംകാരന്‍ ഒരു നിധി തന്നെയാ... ആ കഥ ഒരിക്കല്‍ പോസ്റ്റുന്നുണ്ട്.
പുന്ന്യന്‍: നന്ദി. ഗള്‍ഫ് ജീവിതം ആകെ നിധിയും തേടലും നഷ്ടപ്പെടലും ഒക്കെ തന്നെ യല്ലേ.
സിജി കുട്ടി: ഒത്തിരി സന്തോഷമായി ഇവിടെ കണ്ടപ്പോ.നന്ദി വന്നതിനും കമന്റിനും. നിധി... മനസ്സിന്റെ നന്മക്കും സമാധാനത്തിനും അപ്പുറം ഒരു നിധി ഉണ്ടോ? ഇല്ലല്ലേ.
പകലെ : നന്ദി... വേദനകള്‍ ലഹരിയും ആകും അല്ലെ... പക്ഷെ ഇവിടെ മൊത്തം കുപ്പികളില്‍ അല്ലെ ലഹരി? :-) തമാശിച്ചതാ കേട്ടോ.
പാവത്താനെ:- നന്ദി, ശെരിയാണ്‌ ഓരോരോ പ്രതീക്ഷകള്‍ അല്ലെ നമ്മളെ മുന്നോട്ടു കൊണ്ട് പോകുന്നെ....

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

ആശംസകള്‍



++++
please visit
trichurblogclub.blogspot.com

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

സ്വപ്നങ്ങളുടെ മാധുര്യമിയലും കാഴ്ചകള്‍ കണ്ടു ഭ്രമിക്കായ്ക..

മണല്‍ചൂടുയര്‍ത്തും യാഥാര്‍ത്യത്തിന്റെ
ഉഷ്ണ പ്രവാഹങ്ങളത്രെ സത്യം ..

Unknown പറഞ്ഞു...

athinekkaal virahamulla njaan ente kaaryangal adutha janmam thirichu kittaan njaan daivathodu praarthikkunnu.. enik ippo nalla vishwasamundu.. vin.....

അജ്ഞാതന്‍ പറഞ്ഞു...

എന്താ പുതിയ എഴുത്തോന്നുമില്ലേ നിധിയും തേടി ഇങ്ങനെ ഇരുന്നാല്‍ മതിയോ ...?

Unknown പറഞ്ഞു...

നഷ്ടപെട്ട നിധിയെ ഓര്‍ത്തു നിരാശപ്പെടാതെ കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുക. ഇവിടെ ധാരാളം നിധികളുണ്ട്.. ഈ കാണുന്ന മണലിന്നുതാഴെ... കുഴിച്ചോളൂ..!
ആശംസകള്‍.

Patchikutty പറഞ്ഞു...

ജെ പി :- നന്ദി
ശാരദ നിലാവ്‌ :- നന്ദി, മായ കാഴ്ചകള്‍ക്കും അപ്പുറം മരണം എന്ന സത്യം നമ്മളെ പിന്തുടരുന്നു...നമുക്ക് വേണ്ടപ്പെട്ടവര്‍ ആകാം അല്ലെങ്ങില്‍ പ്രാണന് തുല്യം നമ്മളെ സ്നേഹിക്കുന്നവര്‍ ആകാം...ഏത് രൂപത്തില്‍ എപ്പോള്‍ പ്രത്യക്ഷപെടും എന്ന് മാത്രം അറിയില്ല.
വിന്‍:- വന്നതിനു നന്ദി...പക്ഷെ എന്താ ഉദേശിച്ചേ എന്ന് ശരിക്കങ്ങോട്ട് പിടികിട്ടിയില്ല
പണ്യന്‍കുയ്യി, വലിയൊരു നിധി കൈവിട്ടു പോയി സുഹൃത്തേ... ഒന്നും എഴുതാനോ വായിക്കാനോ ഒന്നും തോന്നുന്നില്ല അത്ര തന്നെ...
തെച്ചികോടാ, മണലിനു താഴത്തെ നിധി കുഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കായി മാത്രം അലയടിച്ചിരുന്ന ഒരു സ്നേഹ സാഗരം കൈവിട്ടു പോയി.

പഞ്ചാരക്കുട്ടന്‍.... പറഞ്ഞു...

ചേച്ചി ഇതല്ലെ പ്രെവാസി