തേടുന്നു ഞാന്‍ എന്‍ സോദരനെ
കണ്ടുവോ നിങ്ങളില്‍ ആരാനും
എവിടെ എന്നറിയില്ല ഒരു പക്ഷേയെങ്ങനുമീ
ബൂലോകത്തുന്ടെങ്ങിലോ... തിരികെ കിട്ടുമോ
അധികമായി ഒന്നും അറിയില്ല
ആകെ ഒന്ന് മാത്രം - പേര് (പേരില്‍ ഒന്നുമില്ല എന്നാരോ പറഞ്ഞതിനെ ഞാന്‍ നിശിതം ഏതിര്‍ക്കുന്നു)
റഷീദ് പാവറട്ടി - ചെരിഞ്ഞ നല്ല വടിവൊത്ത കൈപ്പട
അതിലൂടെ പകര്‍ന്ന നിഷ്കളങ്ങ സ്നേഹം
ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നു എന്‍ നാടിന്നോര്‍മ്മ പോലെ
ബന്ധം പൊക്കിള്‍ കൊടി വഴിയല്ല... രക്തം തീരയൂം പുരണ്ടിട്ടില്ല
ബന്ധനം സ്നേഹ പട്ടിഴ വഴി
വരിയിട്ട കടലാസ്സില്‍ ചൊരിഞ്ഞ അക്ഷരങ്ങള്‍ വഴി
ആ വരികള്‍ക്കിടയിലെ സ്നേഹം വഴി
ആ പട്ടിഴ നൂല്‍ അയഞ്ഞെങ്ങിലും അകന്നെങിലും
പൊട്ടാതെ ഉള്ളില്‍ സൂക്ഷിക്കുന്നു
നിറം മങ്ങാതെ ഒളി ചോരാതെ
സോദര സ്നേഹത്തിന്റെ ദൃഡത ഒട്ടും ചോരാതെ
സ്നേഹം വാരി വിതറിയ ആ കത്തുകള്‍ കാത്ത്
താങ്ങള്‍ ബൂലൊകത്തെവിടെ എങ്ങാനും ഉണ്ടോഅതോ
ഏതെങ്കിലും ബൂലോക വാസികള്‍ അറിയുമോ
ഇവിടെ ഒരു കുടയും കുഞ്ഞു പെങ്ങളും കാത്തിരിക്കുന്നു...
2009, മാർച്ച് 1, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
അന്വെഷണം സഫലമാകട്ടെ
വളരെ നല്ല വരികള്‍. അതിലേറെ ആ ഹൃദയത്തിന്റെ നന്മ ആകര്‍ഷിച്ചു.
Shajkumar : Thank you
Sukanya : Thanks :-)
vallappozhum ee vazhi varumallo
തെടുന്നതാരെ ആരെ നീ ഈറന്‍ മിഴികളെ....തേടുന്നതാരേ........
ഈ വരികള്‍ എനിക്ക് സമ്മാനിച്ച ഓര്‍മ്മകളുടെ ഈരടികള്‍! തേട്ടം സഫലമാവട്ടെ !
സസ്നേഹം.....വാഴക്കോടന്‍!(വടക്കാന്ചെരി ക്കടുത്താണ് വാഴക്കോട്)
varum varathirikkilla
ഹൃദയത്തിൽ നിന്നും അടർത്തിയെടുത്ത വരികൾ.
‘റഷീദ് പവറട്ടി’ ഈ നാമം ഞാനും എന്റെ തലച്ചോറിൽ സേവ് ചെയ്യുന്നു. എന്നെങ്കിലും എവിടെയെങ്കിലും കണ്ടുമുട്ടിയാൽ ഞാൻ പറയാം, ‘ഇവിടെ ഒരു കുടയും കുഞ്ഞു പെങ്ങളും കാത്തിരിക്കുന്നു... ‘ എന്ന്.
ഇനിയും ഒരുപാട് അറിയാനുള്ളപോലെ, എന്തോ ഇനിയും ബാക്കീവെച്ചപോലെ...
വടക്കാന്ചെരിക്കടുത്തുള്ള വാഴാക്കോട്കാരാ നന്ദി :-)
പണ്യന്‍കുയ്യി :- വരുമായിരിക്കും അല്ലെ ( eppo virunnokke undo avo?)
നരികുന്നന്‍ :- ഇതുപോലെ വല്ലപ്പോഴും വരുന്നവരില്‍ ആരെങിലും ഈ പേര്കാരനെ അറിയൂ മായിരിക്കും അല്ലെങില്‍ ഓര്‍മയില്‍ സൂക്ഷിച്ച് eppozhegilum കാണുമ്പോ പറയുംayirikkum അല്ലെ...
നാടൻ ഫുഡിൽ കണ്ട് വന്നതാണ്.
സോദരനെ കണ്ടെത്താൻ ഈശ്വരൻ സഹായിക്കട്ടെ!
പാറൂട്ടി: നന്ദി. വീണ്ടും വരിക.
ഞാനാകുമോ..
പണ്ടൊരു കലാലയ ജീവിതത്തിന്‍ പര്യവസാനം കുറിച്ചൊരു ഒത്തു ചേരലില്‍
എന്‍റെയൊരു സതിര്‍ത്യ,
വരികളാല്‍ വരചെന്റെ ഡയറിയിലിങ്ങനെ
പിറക്കാനാശിക്കുന്നു
നിന്‍റെ നേര്‍പെങ്ങളായടുത്ത ജന്മമെങ്കിലും..
കൃതാര്തതക്കിനിയെന്തു വേണം പാരിലിതിനുമേല്‍
ശാരദ നിലാവേ:- നന്ദി :-) വീണ്ടും കാണാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ