അന്നും പതിവു പോലെ ഓഫീസില്‍ നിന്നും ജോലി തീര്‍ത്തു വീട്ടില്‍ എത്തുമ്പോള്‍ മനസ്സില്‍ ഒന്നേ ഉണ്ടായിരിന്നുള്ളൂ.മോള് എന്നെയും കാത്തിരിപ്പിണ്ട്.
രാവിലെ പുറപ്പെടുമ്പോള്‍ ഉറങ്ങി കിടന്ന കുഞ്ഞിന്റെ മുഖം...പിന്നെ ഫോണ്നില് കേട്ട അവളുടെ കൊന്ജലുകള്‍. അമ്മേ ടു ത്രീ ഫോര്‍ കൊണ്ടുവരന്നെ എന്ന പറച്ചിലും ...(പെന്‍ ആന്നു ഈ മുകളില്‍ പറഞ്ഞിരിക്കുന്ന സാധനം അത് ഉള്ളത് ഓഫീസില്‍ ആണ് അങ്ങിനെ ഒക്കെ ആണ് പറഞ്ഞു പറ്റിച്ചിരിക്കുന്നത്... സ്ലേറ്റും പെന്‍സില്‍ മടുത്തുആളിന്. പെന്‍ കിട്ടിയാല്‍ ഭിത്തിആകുന്ന വലിയ കാന്വസ്സില് വരക്കാല്ലോ...ഇടക്കൊക്കെ കണ്ണുതെറ്റിഅവിടും ഇവിടുന്നും ഒക്കെ കിട്ടുന്ന നിമിഷങ്ങള്‍ കൊണ്ടു തന്നെ ഭിത്തി ആകെ നിറഞ്ഞിരിക്കുകയാണ് അവളോളം പൊക്കത്തില്‍ ...) പതിവു പോലെ വീടിന്റെ അകത്തു കയറിയപ്പോഴേ അമ്മ എടുക്കും പ്രസ്താവനയും അച്ചുവും റെഡി . ഭക്ഷണം കഴിഞ്ഞു ടി വി യിലേക്കെന്റെ ശ്രദ്ധ മാറുന്നത് സഹിക്കാന്‍ വയ്യാതെ പാട്ടു വേണം, പൂപ്പി വേണം, മിന്നാമിന്നി വേണം എന്നൊക്കെ പറഞ്ഞു എന്നെ പിടിച്ചു മുറിയില്‍ എത്തിച്ചു. എന്നാല്‍ പിന്നെ പൂപ്പി ഇട്ട്കൊടുത്തിട്ടഅവിടെ ഇത്തിരി നേരം നടു നിവര്‍ത്താം എന്ന് കരുതിയപ്പോ (ഒപ്പം പാടാനും ആടാനും ഒക്കെ ഉള്ള ആവശ്യങ്ങള്‍ പുറകെ ഉണ്ടെന്നറിയാം) നഴ്സറി ഗാനം മതി എന്നായി. ശരി ആയിക്കോട്ടെ എനിക്കെന്താ... 'കുട്ടികളെ നമുക്കിനി അമ്മയെ കുറിച്ചൊരു പാട്ടു പാടിയാലോ എന്നായി അതിലെ ചേച്ചി" അതുകെട്ടപ്പോ എന്നിലെ അമ്മ ഉണര്‍ന്നു... ഒപ്പം പാടാനും തുടങ്ങി
ഇടക്കൊരുവരി കേട്ടപ്പോ തീയില്‍ ചവിട്ടിയ പോലെ... നാവില്‍ മുള്ള് തറച്ചപോലെ... ഞാന്‍ നിറുത്തി. ഓടി പോയി ഫോണ്‍ എടുത്ത് രണ്ടാഴ്ചയായി ഓരോ ഓരോ മടി കൊണ്ടുവിളിക്കാഞ്ഞ എന്റെ അമ്മയെ ഞാന്‍ വിളിച്ചു... രണ്ടു തവണ ഫോണ്അടിച്ചപ്പോഴേ അവിടെ മമ്മി എത്തി... ഇന്നും കൂടി നീ വിളിചില്ലായിരുന്നെന്കില് ഞാന്‍ നാളെ വിളിക്കാന്‍ ഇരിക്കുകയായിരുന്നു. എത്ര ദിവസ്സമായി മോളെ... കുഞ്ഞിനും മോനും അസുഖം ഒന്നും ഇല്ലല്ലോ അല്ലെ... നിന്റെ കാല് തണുപ്പത്ത് വരഞ്ഞു കാണും... വാസലിന് പുരട്ടി സോക്ക്സ് ഇട്ട് കിടക്കണം എന്ന് പറയാന്‍ കഴിഞ്ഞ തവണയും മറന്നു... ഇപ്പോ വല്ലാത്ത മറവിയാണ്... പ്രായം ആയില്ലേ... പിന്നെ അപ്പുറത്തെ മുറിയിലെ കുഞ്ഞെലിയമ്മ മരിച്ചു.. അമേരിക്കയില്‍ നിന്നും മകന് ജോണ്ണി വന്നു... എന്റെ മുറിയില്‍ വന്നെന്നോടു പ്രത്യേകം യാത്ര പറഞ്ഞാപോയത് ... ഞങള്‍ രണ്ടാളും ഒരേ പ്രായമല്ലേ ... ഇനി കാണുമോ എന്നറിയില്ലെന്നും പറഞ്ഞവന് യാത്ര ചോദിച്ചപ്പോ പെട്ടന്ന് നിന്നെ ഒന്നു കാണണം എന്ന് തോന്നി ... പക്ഷെ ഇപ്പോ ഗ്ലോബല്‍ ക്രൈസിസ് ഒക്കെ ആയി നിങ്ങള്‍ക്ക് വലത ടെന്‍ഷന്‍ ആണല്ലോ അതാ ഇതു പറഞ്ഞു വിളിച്ചു നിന്നെ വിളിക്കണ്ട എന്ന് കരുതിയത്. എന്റെ മൌനം വായിച്ചിട്റെനപോലെ ബാക്കിയും അവിടുന്ന് തന്നെ കേട്ടു. നീ പേടിക്കണ്ടഎനിക്കിപ്പോ ഒരു കുഴപ്പവും ഇല്ല. മരുന്നൊക്കെ സമയത്ത് അവര്‍ തരുന്നുണ്ട്. എനിക്കിവിടെ ഒരു കുഴപ്പവും ഇല്ല നല്ല സുഖം. മനസ്സിനും... ശരീത്തിന്റെ വയ്യായ്ക ഒക്കെ പ്രായത്തിന്റെ അല്ലെ സാരമില്ല. പൈസ ഒത്തിരി ആകും എന്നാലും അച്ചുവിനോന്നു കൊടുക്ക് ഒരുമ്മ കൊടുക്കട്ടെ ...അല്ലെങ്ങില്‍ വേണ്ട നീ കൊടുത്താല്‍ മതി എന്റെ ഉമ്മ ഒന്നു നിനക്കും ഒന്നച്ചുവിനും... കേട്ടോ.... ശരി മോളെ... പിന്നെ വൃദ്ധ മന്തിരത്തിന്റെ പുതിയ നില കൂടി പ്രവര്‍ത്തനം ആരംഭിച്ചു കേട്ടോ... മൊനോടെന്റെ അന്വേഷണം പറയുമല്ലോ... എന്നാ ശരി...
ഉറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു... ഞാന്‍ പതിവിലും നന്നായി ഉറങ്ങുകയും ചെയ്തു...
7 അഭിപ്രായങ്ങൾ:
ഈ ബ്ലോഗില്‍ ആദ്യമായിട്ടാണ് എത്തിയത്, കൊള്ളാം. ഈ പോസ്റ്റിനെ കുറിച്ചു പറയുവാണെങ്കില്‍, അഭിയും നാനും എന്ന തമിഴ്പടം ഇറങ്ങിയിട്ടുണ്ട്, അതൊന്നു കണ്ടു നോക്ക്. :)
ഈ വിധ സംഭവങ്ങള്‍ ..ഈ വിരഹം, അമ്മയുടേയും അച്ഛന്റേം അടുക്കേന്നുള്ളത് - സഹിക്കാന്‍ പറ്റാത്തത് കൊണ്ടു തന്നെ ആണ് ഞാന്‍ ഒരു പുറം ജോലിയെ പറ്റി ചിന്തിക്കുക പോലും ചെയ്യാത്തത്. ഞാന്‍ ചെയ്യുന്നത് മണ്ടത്തരം ആവാം, പക്ഷെ .. :)
കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ..
ഞാന്‍ കുറച്ചു നാലായി
ഇത് അനുഭവിക്കുന്നു
കല്യാണം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങള്‍ ഒക്കെ അയെങ്ങിലും അമ്മ ഒരു ദാര്ബല്യം തന്നെ
adhyaayittanu ivide nannayi ..congrats
"മുന്നില്‍ വഴി എരിഞ്ഞുതീര്‍ന്ന
ആരൊക്കെയോ ഇനിയും വരും...
ചിലര്‍ പോകും ഒന്നും പറയാതെ പറഞ്ഞിട്ട്...
വഴി മാഞ്ഞുപോകാം അവര്‍ക്ക് പിന്നില്‍...
ആരുമില്ലാത്തവര്‍... ആര്‍ക്കും വേണ്ടാത്തവര്‍...
ആര്‍ക്കൊക്കെയോവേണ്ടി...!
ഒരു പേരിന്നു പോലും ദയ വെടിഞ്ഞു
കാലം ചുളിവുകളിട്ട ചുമരുകള്‍ ചേര്‍ന്നു
വെളിച്ചം സദാ മറച്ചിടം...
ഇതു വൃദ്ധസദനം!"
ഞാന്‍ എഴുതിയ ഒരു കവിതയിലെ ഏതാനും വരികള്‍ ഇവിടെ ചേര്‍ക്കുന്നു...
ആശംസകള്‍.. ഈ പരിശ്രമങ്ങള്‍ക്ക്...
അമ്മയെ അന്വേഷണം അറിയിക്കുമല്ലോ...
kollaM VAAYICCHU NANNAYIRIKKUNNU
Naattiloru chollundu.. Appanu kuthiya pala makanum ennu. Ashamsakal.
Patchu:
Sharadhanilav:
A man to walk with:
Pakal kinavan:
Anoop:
Thanks a lot for visiting here and for the comments.
Sree Kumar,
Thanks for comming here. Ellavarkkum ellavarudeyum parimithikal undallo... athumanassilakkathe veruthe pazhamchollu paranju mattullavare vedhanippikkunnathu nallathano sahodhara?Thanks again.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ