2009, മാർച്ച് 21, ശനിയാഴ്‌ച

നിധി തേടിയ ജന്മം

കൈമോശം വന്നു എന്‍ നിധി
അതു തേടി ഞാന്‍ അലഞ്ഞു
കാട്ടിലും മേട്ടിലും വനാന്തരങ്ങളിലും
കാഴ്ചകള്‍ കണ്ടു മയങ്ങി
വീണ്ടും കാഴ്ചകള്‍ കണ്ടു നടന്നു
കാഴ്ചകള്‍കിടെ കനി കണ്ടു
വീണ്ടും കണ്ട കനികള്‍ മോഹിച്ചു
രുചിച്ചു രുചിയറിഞ്ഞു...
ചവര്‍പ്പും, പുളിപ്പും ശീലിച്ചു
പതുക്കെ അതിനുള്ളിലെ മധുരവും
പിന്നെയാ മധുരമൊരു ലഹരിയായി
സിരകളില്‍ പതഞ്ഞു പൊങ്ങി പതിയെ മയങ്ങി പോയി ഏതോ
കല്പടവില്‍ മയങ്ങി വീണു എപ്പോഴോ
ഉണര്‍ന്നപ്പോ ഏതോ സത്രത്തില്‍ എന്ന് തോന്നവേ
കാട്ടുവള്ളികള്‍ കിളികള്‍ പിന്നെയൊരു പുഴയും തേടി ഞാന്‍ പക്ഷെ കണ്‍തുറന്നപ്പോ വെറും മരുഭൂമി മാത്രം
കനിയില്ല കാടില്ല മേടില്ല വെറുമൊരു മരുഭൂമി മാത്രം
തിളയ്ക്കുന്ന ചൂട് മാത്രം.... ഞാന്‍ എന്തിനിവിടെ എത്തി
ഉറക്കെ ഉറക്കെ ഞാന്‍ ചോദിച്ചു...
ചൂട് ഏറ്റു പഴുത്തോരാ മണതരികള്‍
പല്ലിളിച്ചു... പുലഭ്യം പറഞ്ഞു എന്നെ വിഴുങ്ങിടവേ മനസ്സില്‍... അല്ല്ല തലയില്‍... അല്ല -എന്റെ ഹൃദയത്തില്‍ തെളിയുന്നു നിധി...
വിഴുങ്ങപ്പെടാന്‍ നിസ്സഹായയായി നിന്നു കൊടുത്തു ഞാന്‍
നിധിയെ മറക്കാന്‍ ശ്രമിച്ചും കൊണ്ട്...
മറക്കനവില്ലെങ്ങിലും...

2009, മാർച്ച് 1, ഞായറാഴ്‌ച

കണ്ടവരുണ്ടോ???

തേടുന്നു ഞാന്‍ എന്‍ സോദരനെ
കണ്ടുവോ നിങ്ങളില്‍ ആരാനും
എവിടെ എന്നറിയില്ല ഒരു പക്ഷേയെങ്ങനുമീ
ബൂലോകത്തുന്ടെങ്ങിലോ... തിരികെ കിട്ടുമോ
അധികമായി ഒന്നും അറിയില്ല
ആകെ ഒന്ന് മാത്രം - പേര് (പേരില്‍ ഒന്നുമില്ല എന്നാരോ പറഞ്ഞതിനെ ഞാന്‍ നിശിതം ഏതിര്‍ക്കുന്നു)
റഷീദ് പാവറട്ടി - ചെരിഞ്ഞ നല്ല വടിവൊത്ത കൈപ്പട
അതിലൂടെ പകര്‍ന്ന നിഷ്കളങ്ങ സ്നേഹം
ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നു എന്‍ നാടിന്നോര്‍മ്മ പോലെ
ബന്ധം പൊക്കിള്‍ കൊടി വഴിയല്ല... രക്തം തീരയൂം പുരണ്ടിട്ടില്ല
ബന്ധനം സ്നേഹ പട്ടിഴ വഴി
വരിയിട്ട കടലാസ്സില്‍ ചൊരിഞ്ഞ അക്ഷരങ്ങള്‍ വഴി
ആ വരികള്‍ക്കിടയിലെ സ്നേഹം വഴി
ആ പട്ടിഴ നൂല്‍ അയഞ്ഞെങ്ങിലും അകന്നെങിലും
പൊട്ടാതെ ഉള്ളില്‍ സൂക്ഷിക്കുന്നു
നിറം മങ്ങാതെ ഒളി ചോരാതെ
സോദര സ്നേഹത്തിന്റെ ദൃഡത ഒട്ടും ചോരാതെ
സ്നേഹം വാരി വിതറിയ ആ കത്തുകള്‍ കാത്ത്
താങ്ങള്‍ ബൂലൊകത്തെവിടെ എങ്ങാനും ഉണ്ടോഅതോ
ഏതെങ്കിലും ബൂലോക വാസികള്‍ അറിയുമോ
ഇവിടെ ഒരു കുടയും കുഞ്ഞു പെങ്ങളും കാത്തിരിക്കുന്നു...