ഏത്ര പ്രതീക്ഷ ആയിരുന്നു ആ കുഞ്ഞികിളിക്കെന്നോ ... തീറ്റയും കൊത്തിതിരികെ പറക്കുമ്പോള്‍... അന്ന് ആദ്യമായിട്ടായിരുന്നു അവന്‍ തന്നെ നോക്കി കൊത്തി പെറുക്കുന്നത് അവള്‍കണ്ടത്... എന്തോ ഒരു പറയാന്‍അറിയാത്ത ഒരു തരം തണുപ്പ് തന്റെ കുഞ്ഞിചിരകിനടിയില്‍. എന്തായാലും നല്ല ഒരു കൂട് തന്നെ ഉണ്ടാക്കണം പെട്ടന്ന്. അവന്‍ തന്റെ കൂടെ വരുമ്പോള്‍ താമസ്സിക്കണ്ടേ.... പിന്നെ നാലു സ്വര്‍ണ നിറമുള്ള മുട്ടയിട്ട്അടയിരിക്കണം...ആ ദിവസ്സങ്ങളില്‍ അവന്‍ കൊണ്ടുവരുന്ന തീറ്റയും തിന്നു ശേഷം ഒരുമിച്ചു കുഞ്ഞുങ്ങള്‍ക്ക് തീറ്റക്ക് പോകണം... പിന്നെ അവയെ പറക്കാന്‍ ...തീറ്റ തേടാന്‍ ഒക്കയൂം പഠിപ്പിക്കണം... ശ്ശോ ... കൂടെത്തി... മതി സ്വപ്നം കണ്ടത്... നാളെ അവനെ കാണണം...അടുത്ത് പോയി തീറ്റ തേടുന്ന പോലെ നില്‍ക്കണം.... പിന്നെ ചെരിഞ്ഞു അവനെ നോക്കണം... അവളുടെ കൊക്കിനു വല്ലാത്ത ഒരു ... വല്ലാത്ത തണുപ്പും... എന്തായാലും നാളെ ആവട്ടെ... അറിയണം അവന്റെ മനസ്സ്.
പിറ്റേന്ന്
അതിരാവിലെ പൂചോലയില്‍ ചിറകും മിനുക്കി പോയി. പക്ഷെ അവളെ കാത്ത് അവിടെ അവന്‍ ഉണ്ടായിരുന്നു ..
ഇലക്ട്രിക് ലൈനില്‍തട്ടി അവന്റെ അനക്കമില്ലാത്ത ശരീരം... അവളുടെ ഉള്ളം തേങ്ങി... മനസ്സു മുറിയുന്ന വേദന.... അവള്‍ക്കും മതിയായി... പതിയെ അവള്‍ പോയി ഇലക്ട്രിക് ലൈനിനെ ആലിംഗനം ചെയ്തു കിടന്നു ... രണ്ടു പിടച്ചില്‍l... എല്ലാം സ്വപ്നങളും K S E B കവര്‍ന്നെടുത്തു.
3 അഭിപ്രായങ്ങൾ:
Patchikutty,
Swapanthinte pidachil kollam kto, pakshe KSEB vendayirunnu! Valla Railwayude Electric LIne mathiyaayirunnu! nammude keralathil ennum current illallo?
Ok. next time njan athum kanakkiledukkam aniya.Thanks for visiting here.
വളരെ നന്നായി പാച്ചി വായിക്കാന്‍ വൈകിപോയി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ