അതിരാവിലെ തഴുകി ഉണര്‍ത്താനും
ഉച്ചകളിലെ മയക്കത്തിനും
സന്ധ്യകളിലെ കൊന്ത നമസ്കാരത്തിനും
കഞ്ഞി കുടി കഴിഞ്ഞുള്ള ഉലാത്തലിലും
നീ ഒപ്പമുണ്ടായിരുന്നു... ഹൈസ്കൂള്‍ വരാന്തയില്‍ എപ്പോഴോ
നിന്റെ കൈയ്യില്‍ നിന്നും കൈ ഊര്‍ന്നതും അറിഞ്ഞില്ല.. അതോ കാര്യമാക്കിയില്ലെന്നോ...
ഇന്നിപ്പോ നിന്നെ തേടി
നിന്റെ സ്വാന്തനം തേടി
ഇന്നിത്ര ദൂരം താണ്ടി
ഞാനെത്തിയെങ്കിലും കാണാനയില്ല നിന്നെ തൊടാനായില്ല
നിന്നെ കണ്ടവര്‍ പോലും ഇല്ലത്രെ
നിന്റെ ഗന്ധം പോലുമില്ല
നിന്നെ ആര്‍ക്കും അറിയത്ത് പോലുമില്ലത്രേ
നഗരവത്കരണത്തിന്റെ കൊടുമുടി കയറിയ ഈ മണലാരണ്യത്തില്‍
ശീതികരണ യന്ത്രങ്ങളുടെ നിസ്വനം ഏറ്റു അസ്ഥികള്‍ നുറുങ്ങവേ
പ്രതീക്ഷ നീയായിരുന്നു...
നിന്നോര്‍മകള്‍ എന്റെ കൂട്ടായിരുന്നു
എന്നെയും കാത്തവിടെ നീ ഉണ്ടാവും എന്ന വിശ്വാസം
അതായിരുന്നു ഏക ആശ്വാസം
പ്രിയ കൂട്ടുകാരി നിനക്കിതെന്തു സംഭവിച്ചു?
പകുതി വിരിഞ്ഞുനങിയ പൂവുപോലെ
കണ്ടു തീരാത്ത സ്വപ്നം പോലെ...
വഴുതിയ പരല്‍ പോലെ
ഇന്നിപ്പോ "ഓപ്പണ്‍" ചെയ്യാന്‍ പറ്റാത്ത അട്ടച്ച്മെന്റിലെ ഉള്ളടക്കം പോലെ
നീ എവിടെപൊയ് പൊയ് ...
പണ്ടത്തെ കൊലയിലും തലത്തിലും ഞങ്ങള്‍ക്കൊപ്പവും അപ്പൊ തന്നെ
പാടത്തും പറമ്പിലും ചെറുമി കിടന്ങള്ക്ക് താരാട്ടുമായ് നീ പോയതും
അമ്മച്ചി ഈ കാറ്റൊക്കെ എവിടെ പൊയ് എന്ന് പരിതപിച്ചപ്പോഴേക്കും
തിരികെയെത്തുന്നതും കൈത വരമ്പത്തും അമ്പലത്ത്രയിലും ഏട്ടെന്റെ
ഒപ്പം സായാഹ്ന സവാരിക്ക് ഒപ്പം ചുറ്റുന്നതും
പുഴയില്‍ മുങ്ങി നിവരുമ്പോള്‍ എന്നെ ആകെ തണുപ്പിക്കാന്‍
നീ കാത്തു നിന്നതും... ഒക്കയൂം ഒന്നു പുതുക്കാന്‍
ഞാന്‍ എത്തിയപ്പോ നീ എവിടെ മറഞ്ഞു....
മറുപടി
നന്ദി... ഓര്‍മകള്‍ക്ക്
അറിഞ്ഞില്ലേ വ്യവസായ വിഷപുഷ്പ ആലിംഗനവും
മാലിന്യ മാലകള്‍ തന്നുടെ ഭാരവും താങ്ങാനാവാതെ
ഈ പ്രകൃതിയെ നിങ്ങള്‍ സ്നേഹിച്ചത്... ആ സ്നേഹം
താങ്ങാനാവാതെ കണ്ണീര് വാര്‍ന്ന അവളെ കാപാലികര്‍ നിങ്ങള്‍
വീണ്ടും വീണ്ടും ദയയില്ലാതെ... ദ്രോഹികള്‍
ആ നിശ്വാസം ചുടു കണ്ണീര് ഒക്കയൂം കണ്ടു ഭയപ്പെട്ടു
ജീവനും മാനവും കൈവിട്ടു പോകാതിരിപ്പാന്‍
മറ്റെന്തിനെയും പോലെ ഞാനും ഓടി ജീവനും കൈയില്‍ പിടിച്ചു മുറുകെ....
അറിയില്ല എവിടെ കിട്ടും എനിക്കിന്ന് ആശ്വാസം ... പക്ഷെ
സായിപ്പിന്റെ നാട്ടില്നിന്നെന്റെ സുഹൃത്ത് മെയില്‍ അയച്ചിരുന്നു
അവിടെ എത്രയും ഭയമില്ലത്രേ... അറിയില്ല എവിടെ ഞാന്‍ തളര്‍ന്നു വീഴുമെന്നു
ഒന്നറിയാം വിഷപുക
എന്നെ ചൂഴ്ന്നു വിഴുങുന്ന ദിവസ്സം അധിക ദൂരയല്ലന്നു മാത്രം....
നന്ദി ഓര്‍ത്തതിന് വീണ്ടും... നീ നിസ്സഹായ അല്ലെന്നും
നീയും എന്റെ ഓട്ടത്തിന് കാരണക്കാരി തന്നെ എന്നും
ഓര്മകള്ഉണ്ടായിരിക്കട്ടെ... അപ്പൊ തക്കതിനോത്തു
"തമസ്സല്ലോ സുഖപ്രദam അല്ലെ സഖി"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
നാട്ടിലെ പച്ചപ്പും, മാബഴകാലവും, തിരുവാതിര ഞാറ്റുവേലയും സ്വപനം കണ്ട് ഒരാൾ കൂടി ഇതാ ഇവിടെ ഈ മരുഭുമിയിൽ...അനാഥമാക്കുന്നു.
ആശംസകൾ, നന്നായിട്ടുണ്ട്
kulirkaattu eppozhum nammalodoppamundaavum...thazhuki yurakkaanum , thottunarthhaanum ...thudaruka...othhiri ezhuthaan kazhiyumaaraakatte!!
kulirkaattu eppozhum nammalodoppamundaavum...thazhuki yurakkaanum , thottunarthhaanum ...thudaruka...othhiri ezhuthaan kazhiyumaaraakatte!!
rejudworkulirkaattu eppozhum nammalodoppamundaavum...thazhuki yurakkaanum , thottunarthhaanum ...thudaruka...othhiri ezhuthaan kazhiyumaaraakatte!!
Thank you so much for the comments varvooran..
Amme,special thanks for cheering me...
Good Poem.It brings in my heart the beauty and serenity of our villages.... And pray to God to send heavenly winds which we r deprived of......
Arangu, Nanni...evide vannathinum comment ettathinum.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ