2009, നവംബർ 8, ഞായറാഴ്‌ച

പോളിസിസ്റിക് ഓവറി- രണ്ടാം ഭാഗം

ഈ പോസ്റ്റിന്റെ ബാക്കി ഭാഗത്തിന് താമസ്സം വരുത്തിയതില്‍ എന്റെ സാഹചര്യ കുറവുകളും തിരക്കുകളും, വീട്ടമ്മ, ഉദ്യോഗം, പിന്നെ ഒരു കൂട്ടിലടച്ച കുഞ്ഞികിളിയുടെ അമ്മ (ഇവിടുത്തെ കുട്ടികളെ എനിക്കങ്ങിനെയെ വിളിക്കാന്‍ തോന്നിയിട്ടുള്ളൂ പ്രത്യേകിച്ചും മൂന്ന് വയസ്സുവരെ ഉള്ള കുരുന്നുകളെ) എന്നി ന്യായങ്ങള്‍ ഒന്നും തക്കതായ കാരണം അല്ല എന്നൊരു കുറ്റബോധം. അതിനാല്‍ എന്‍റെ ഈ എളിയ പോസ്റ്റില്‍ വന്ന എല്ലാവരോടും ഞാന്‍ ക്ഷമ ചോദിച്ചുകൊണ്ട് രണ്ടാം ഭാഗം തുടങ്ങുന്നു
മുന്‍പ് പറഞ്ഞ പോലെ ടെസ്ടുകളെ കുറിച്ച് തന്നെ ആകാം ആദ്യം .
1.ചില വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യോത്തരങ്ങള്‍
2.അള്‍ട്രസൌണ്ട് സ്കാനിംഗ്‌,
3.രക്തത്തിലെ ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ പരിശോധിക്കുന്ന പല രക്തപരിശോധനകള്‍,
1 ചോദ്യങ്ങള്‍ പലതും നമ്മെ നീരസ്സപെടുത്തും എങ്കിലും പ്രാധാന്യം ഉള്ളവ ആയതുകൊണ്ട് മാത്രമാണ് അതിവിടെ എഴുതുന്നത്. എന്നാണ് ആദ്യ ആര്‍ത്തവം തുടങ്ങിയത്‌, എന്നുമുതല്‍ ആര്‍ത്തവ വ്യതിയാനം തുടങ്ങി, ശരീരത്തില്‍ നിന്നും രക്തം പോകുന്നതിന്റെ അളവ്,എന്ന ഒന്നഭാഗത്തിന് ശേഷം പ്രത്യുല്പാധന വ്യവസ്ഥയുടെ പ്രവര്‍ത്തനം മനസ്സിലാക്കാനായി, മുന്‍പ് ഗര്‍ഭം ധരിച്ചിട്ടുണ്ടോ, സ്വാഭാവികമായ ഗര്‍ഭം അലസ്സല്‍ സംഭവിച്ചിട്ടുണ്ടോ (വളരെ സാധാരമാണ് പോളിസിസ്ടുകര്‍ക്കിത്) സ്വാഭാവികം അല്ലാത്ത ഗര്‍ഭം അലസ്സിപ്പിക്കല്‍ ചെയ്തിട്ടുണ്ടോ, എന്തെങ്കിലും ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍‍ സ്വീകരിച്ചിരുന്നോ ഉണ്ടെങ്കില്‍ എന്തെല്ലാം മരുന്നുകള്‍ എന്നിങ്ങനെയുള്ള രണ്ടാം ഭാഗം പിന്നെ ഉള്ളത്‌ നമ്മുടെ കുടുംബത്തിലെ വിവരങ്ങള്‍... പാരമ്പര്യം തന്നെ.ആര്‍ക്കെങ്കിലും വന്ധ്യത
ഉണ്ടോ, ആര്‍ക്കെങ്കിലും pco ഉണ്ടോ,പ്രമേഹം ഉണ്ടോ എന്നിങ്ങനെ പോകുന്നു ആ സെഷന്‍. ഇതിനു ശേഷം ഡോക്ടര്‍ തീരുമാനിക്കുന്നു ഏത് തരം പരിശോധനകള്‍ ആദ്യം നടത്തണം എന്ന്.
മിക്കവാറും ആധുനീക സൗകര്യം ആയ സ്കാനിംഗ്‌ ആയിരിക്കും ആദ്യം നടത്തുക.
സ്കാനിംഗ്‌ ആന്തരീകമായിനടത്തുന്നതുവഴി ഓവറികളുടെ ശരിയായ അവസ്ഥ കാണാം. ഒപ്പം സിസ്ടുകളുടെ വലിപ്പവും മനസിലാക്കാം.ഇടതും വലത്തും ഉള്ള ഓവറികളില്‍ ചിലപ്പോള്‍ അവിടവിടെ ആയി സിസ്റ്റുകള്‍ ഉണ്ടാകാം അല്ലെങ്കില്‍ നെക്ക്ലസ് (കഴുത്തില്‍ ചുറ്റി വട്ടത്തില്‍ ധരിക്കുന്ന അഭരമാണല്ലോ നെക്ക്ലസ്) അതുപോലെ ഓവറി ടുബിന്റെ അകത്തു സിസ്റ്റുകള്‍ ഉണ്ടാകാം.ഒപ്പം ടുബില്‍ റിലീസ് ചെയ്യാത്ത ചില എഗ്ഗുകളും കാണാം.
സിസ്റ്റ് ഉണ്ട് എന്ന ഒറ്റകാരണം കൊണ്ട് ആരും PCO എന്നവസ്ഥക്കാര്‍ ആകുന്നില്ല അവര്‍ക്കൊട്ടു വധ്യത ഉണ്ടാകണം എന്ന് നിര്‍ബന്ധവും ഇല്ല.കാരണം ഇത് സര്‍വ സാധാരമായ അവസ്ഥ തന്നെയാണ്, എന്നാല്‍ ധാരാളം സിസ്ടുകളും കുട്ടികള്‍ ഉണ്ടാകാതെ ഇരിക്കുന്നവസ്ഥയും,ഹോര്‍മോണ്‍ അസന്തുലിനവും,ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നവസ്ഥയും, മറ്റു മുന്‍പ് പറഞ്ഞിരിക്കുന്ന ബാഹ്യ രോഗ ലക്ഷണങ്ങള്‍ ഒക്കെ കൂടി മാത്രമേ ഒരു സ്ത്രീക്ക്‌ ചികിത്സ ആവശ്യം ഉണ്ട് എന്ന നിഗമനത്തില്‍ എത്താനാകു‌.

ഇനി രക്തപരിശോധനയുടെ വിവരങ്ങള്‍. നമ്മളെ രോഗനിര്‍ണയ, ചികിത്സ
കാലത്തില്‍ പലപ്പോഴും ഡോക്ടര്‍ വഞ്ചിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുകയും പലപ്പോഴും വഞ്ചിക്കപെടുകയും ചെയ്യുന്ന ഒരു മേഖലയാണിത്.അതിനാല്‍ തന്നെ വിവരങ്ങള്‍ അത്യാവശ്യം അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ.
1 രക്തത്തിലെ ആന്‍ഡ്‌റോജന്റെ (androgens) പ്രധാനമായും testosterone അളവ്
2 അന്ഡരൂപികരണത്തിലും അതിന്റെ വളര്‍ച്ചയിലും സ്വാധീനം ചെലുത്തുന്ന ഹോര്‍മോണ്‍ ആയ Lutenising ഹോര്‍മോണ്‍ (LH) ഇന്റെ അളവില്‍ പ്രത്യക്ഷമായ വര്‍ദ്ധനവ് PCOS ഇല്‍ സാധാരമാണ് ഇതറിയാന്‍ ആയി ആര്‍ത്തവത്തിനു 7 ദിവസം മുന്‍പ് ഒരു ടെസ്റ്റ്‌ നടത്തുന്നു.അത് ഓവുലേഷന്‍ ഉണ്ട് എന്ന് മനസ്സിലാക്കിയ ശേഷം മാത്രം മതി.
3 പ്രോലാക്ടിന്റെ അളവ് നോക്കുന്ന മറ്റൊന്ന്.
4 fasting glucose, insulin levals എന്നിവ നോക്കുന്നു. മിക്കവാറും സാധാരണ fasting ഗ്ലുകോസ് ലെവല്‍ തികചും ന്യായമായ അളവില്‍ ആയിരിക്കും. OGTT Oral Glucose Tolerance Test എന്നറിയുന്ന അതീവ പ്രാധാന്യം ഉള്ള insulin resistance ടെസ്റ്റ്‌ നടത്തുക.ആദ്യം എന്താണിത് നടത്തുന്നതിന്റെ ഉദ്ദേശ്ശം എന്ന് നോക്കാം.നമ്മടെ ശരീരം ഗ്ലോക്കൊസ് ഉപയോഗിക്കുന്നതിലുള്ള ശേഷി മനസ്സിലാക്കല്‍ തന്നെ. അതായത്‌ നിശ്ചിത സമയത്ത് നിശ്ചിത അളവ് ഗ്ലുകോസ് ഊര്‍ജം ആക്കിമാറ്റണം അത് നടക്കുന്നുവോ അതില്‍ എത്ര താമസ്സം വരുന്നുഎന്നതെല്ലാം ആണ് ഇവിടെ പരിശോധിക്കപെടുന്നത്. അതിനായി മൂന്ന് ദിവസ്സം മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങാം. മിനിമം 200 GRAM കാര്‍ബോ ഭക്ഷണം കഴിക്കുക എല്ലധിവസ്സവും. ടെസ്റ്റ്‌ നടത്തുന്നതിന്റെ എട്ടു മണിക്കൂര്‍ മുന്‍പേ വെള്ളം, ഭക്ഷണം, എന്നിവ ഒഴിവാക്കുക. മറ്റു എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ട് എങ്കില്‍ നേരത്തെ തന്നെ ഡോക്ടറോട് പറയുക.അവരുടെ നിര്‍ദേശപ്രകാരം മാത്രം അന്ന് കഴിക്കുക.
അതിനായി മൂന്ന് ദിവസ്സം മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങാം. മിനിമം 200 GRAM കാര്‍ബോ അടങ്ങിയ ഭക്ഷണം കഴിക്കുക എല്ലാ ദിവസ്സവും . ടെസ്റ്റ്‌ നടത്തുന്നതിന്റെ എട്ടു മണിക്കൂര്‍ മുന്‍പേ വെള്ളം, ഭക്ഷണം, എന്നിവ ഒഴിവാക്കുക. മറ്റു എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ട് എങ്കില്‍ നേരത്തെ തന്നെ ഡോക്ടറോട് പറയുക.അവരുടെ നിര്‍ദേശപ്രകാരം മാത്രം അന്ന് കഴിക്കുക. ആദ്യം ഒരു ബ്ലഡ്‌ സാമ്പിള്‍ എടുക്കും. അതിനു ശേഷം അതിമധുരം ഉള്ള ഒരു ദ്രാവകം 75 GRAM മുതല്‍ 100 GRAM ഗ്ലുക്കൊസ് അടങ്ങിയ ഈ ദ്രാവകം ഒറ്റയടിക്ക് കുടിക്കുന്നത് തന്നെ നല്ലത്. ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്. (വ്യക്തിപരമായി പറയുക ആണെങ്കില്‍ ആ അവസരത്തില്‍എങ്കിലും കുറച്ചു മധുരം അകത്താക്കാം എന്ന് ഓര്‍ത്തതാണ് ഞാന്‍ ഇതിനുചെന്നത്... പക്ഷെ മധുരിച്ചിട്ട് ഇറക്കാന്‍ വയ്യ തുപ്പാനും വയ്യ എന്നവസ്ഥ...) അതിനുശേഷം ഒന്ന്, രണ്ടു, മൂന്ന് മണിക്കൂറുകളില്‍ ബ്ലഡ്‌ എടുക്കുന്നു.മിക്കവാറും ഗര്‍ഭാവസ്ഥയില്‍ ആണ് ഈതരത്തില്‍ ടെസ്റ്റ്‌ നടത്തുക. അല്ലെങ്കില്‍ ആദ്യം ഫാസ്ടിങ്ങില്‍ ഒന്ന് എടുക്കുന്നു പിന്നിട് ഈ മധുരം കുടിച്ചശേഷം രണ്ടു മണിക്കൂറിനു ശേഷം ഒരിക്കല്‍ മാത്രം എടുക്കും. ഇത് സാധാരണ പോളിസിസ്റിക് ടെസ്റ്റില്‍ ചെയ്യപ്പെടുന്നു. ചിലര്‍ക്ക്‌ ഈ ദ്രാവകം കുടിക്കുമ്പോള്‍ തലകറങ്ങും, ചിലര്‍ ശര്‍ധിക്കും പക്ഷെ അപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ഈ ടെസ്റ്റ് വിധേയആകേണ്ടി വരും എന്നും അറിയുക.

5 ഇനിയുള്ളത് കൊളസ്ട്രോള്‍ നില കാരണം മിക്കവാറും LDL എന്ന ചീത്ത കൊളസ്ട്രോള്‍ കൂടുതല്‍ ആയിരിക്കും PCO ക്കാരില്‍. അതുകൊണ്ട് തന്നെ ഹൃദയ സംബന്ധമായ തകരാറുകള്‍ ഭാവിയില്‍ ഉണ്ടായേക്കാം വേണ്ടവണ്ണം ചികിത്സിച്ചില്ല എങ്കില്‍.
ഇവയെല്ലാമാണ് പ്രധാന ടെസ്റ്റുകള്‍. അടുത്ത പോസ്റ്റില്‍ ചികിത്സയെ കുറിച്ചാകാം.

ഗള്‍ഫുകാര്‍ക്ക് ഒരു പ്രതേക അറിയിപ്പ്‌ :- സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ ടെസ്റ്റുകള്‍ ചെയ്താല്‍ കൈ പൊള്ളാതെ ഒരുവിധം രക്ഷപെടാം. മൂന്നിരട്ടി പണം പ്രൈവറ്റ് ലാബുകള്‍ ഈടാക്കുന്നു. പക്ഷെ ഗോവന്മേന്റ്റ്‌ ആശുപതിയിലെ പോക്ക്‌ അത്ര എളുപ്പം അല്ല താനും. ഡോക്ടറെ കാണാന്‍ കിട്ടാന്‍ തന്നെ എത്ര ബുദ്ധിമുട്ടാണ് എന്നോ.