2009, ജനുവരി 25, ഞായറാഴ്‌ച
സ്വപ്നത്തിന്റെ പിടച്ചില്‍
2009, ജനുവരി 21, ബുധനാഴ്‌ച
അമ്മമാര്‍ക്കായി ഒരമ്മ എഴുതട്ടെ
പൂക്കള്‍ വിരിയുന്നതും കൊഴിയുന്നതുമറിയാതെ
രാവുകള്‍ പകലുകളാകുന്നതറിയാതെ
തന്‍റെ തന്നെ നഖവും മുടിയും
നീളുന്നതും മുറിയുന്നതും അറിയാതെ
ഒരു കാഴ്ചവസ്തുവായി നീ കിടപ്പു
ഇന്നലെകളിലെ പൂംപാറ്റെ
ഈ ദുരവസ്ഥ കാണാന്‍ തീരെ വയ്യ …
എന്തിനിത് ചെയ്തു മകളെ നീ
എന്നു നെഞ്ചലച്ച ചോദ്യവുമായി
ഈ പെറ്റമ്മ…
ഈ കിടപ്പു കാണാന്‍ വയ്യന്നോതി
മുറിയിലേക്കുള്ള വരവുകള്‍ തീരയൂം
കുറച്ചനിന്‍റെ പ്രിയ അപ്പ… കണ്ണീര്‍ പെഗ്ഗില്‍ ഒഴിച്ച്
ദീര്‍ഖ നിശ്വാസങ്ങള്‍ മാത്രം കൂട്ടാക്കി
നെഞ്ചിലെ എരിച്ച്ചിലിനു ഗുളികകള്‍ വിഴുങ്ങുന്നു പക്ഷെ പിന്നെയും പറയുന്നു
അടങ്ങുന്നില്ലല്ലോടി എന്‍റെ ഈമുടിഞ്ഞ നെഞ്ഞെരിച്ചില്‍…
എല്ലാം കെട്ടും കണ്ടുംമീ ഞാനും പിന്നെ കാണാതെയോ കണ്ടോ കണ്ണും തുറന്നു നീയും …
പിന്നെ എന്‍റെ ഓര്‍മകളും... ശപിച്ചു ശപിച്ചു
ഞാന്‍ മടുത്തു … എന്നെ തന്നെ ….
ആന്നു ശാഠ്യം പിടിച്ചു നീ പറഞ്ഞപ്പോള്‍ …
പിന്നെ സൌകര്യങ്ങള്‍ പറഞ്ഞു നീ
മേന്മ പെരുപ്പിച്ചപ്പോള്‍ … കൂട്ടുകാരുടെ മുന്‍പില്‍ എന്‍റെ മകളും കുറയ്ക്കണ്ട എന്നു
തോന്നിയ ശപോക്കപ്പെട്ട നിമിഷം മോബൈല്‍ വാങ്ങി തന്ന നിമിഷം …
പിന്നെ എപ്പോഴോ അടുക്കളയിലെ തിരക്കിനിടയില്‍
നീ പറഞ്ഞ റോങ്ങ് നമ്ബരുകാരനെ
അവഗണിച്ച നിമിഷം …. ഓഫീസിലയൂം വീട്ടിലയൂം
തിരക്കില്‍ ഒരിക്കല്‍ പോലും വീണ്ടും അയാള്‍ വിളിച്ചോ എന്നു
ചോദിക്കാഞ്ഞ ചിന്തയില്ലാത്ത മാതൃത്വത്തെ
എനിക്കിന്ന് വെറുപ്പാണ് …
അന്ന് ഞാനത് നോക്കിയിരുന്നെഗില്‍ …
എന്‍റെ പൂംപാറ്റെക്കിത്തിരി സമയം കൊടുത്തിരുനെഗില്‍
ഇന്നുണ്ടല്ലോ എന്നോതി
നിന്നെ ഓടിച്ചില്ലയിരുന്നെഗില്‍ …
വീട്ടിലെ സുലഭതകള്‍ കുറച്ചു
നിന്നെ എന്‍റെ ഹൃദയത്തില്‍ വളര്‍ത്തിയിരുന്നെങില്‍ …
നിന്‍റെ മാര്‍ക്കിനെ കുറിച്ചു വേവലാതി പെടാതെ
നിന്‍റെ കണ്ണിലെ വിഷാദത്തെ ഞാന്‍ കണ്ടു
കാരണം തേടിയിരുന്നെഗില്‍ ….
worng നമ്പര്‍ വഴി വന്ന വഴിതെറ്റിയ
ബന്ധവും പ്രേമവും പിന്നെ ഹോട്ടല്‍ മുറികളില്‍
അവനയൂം നമ്പി ഉള്ള പോക്കുകളും
പിന്നത്തെ black മൈഇലിങ്ങുകളും
ഭീഷണി പേടിച്ചു വീണ്ടും
വീണ്ടുമുണ്ടായ പോക്കുകളും നിവര്‍ത്തികേട്ടപ്പോ
അവസാനം നീ കണ്ട പരിഹാരവും
തോറ്റുപോയ ആത്മഹത്യ ശ്രമവും
അതിന്‍റെ ഫലമായ coma സ്റ്റേജ്ഉം ഒന്നും ഉണ്ടാകില്ലായിരുന്നു …
എനിക്കെല്ലാം വെറും എന്ങിലുകലി മാറി എങ്ങിലും ….
ഇനി ഒരമ്മക്കുമീ വിധി ഉണടകിതിരുന്നെഗില്‍
എന്നെങ്ങിലും ഞാന്‍ ആശികട്ടെ ….
സ്നേഹവും സമയവും കൊടുക്കണം ….
അല്ലെങില്‍ ഫലം ഭയാനകം ആകാം ... എന്റെപോലെ
വാക്കുകള്‍ ചുരുക്കട്ടെ … സമയം തെല്ലുമില്ല
പ്രയച്ച്ചിത്തം ചെയ്യാന്‍ പോകുന്നു ഞാന്‍ … പ്രാരബ്ധം തീര്‍ക്കുന്നു പാപങ്ങള്‍ കഴുകട്ടെ... ഒഴിക്കട്ടെ
മകളുടെ കഞ്ഞിയിലും …
അപ്പയുടെ അത്താഴത്തിലും …
അവരുടേത് ഉറപ്പാക്കി
കഴിഞ്ഞു വേണം സ്വയം മുക്തി നേടാന്‍
ഇനി ഒരു യാത്ര മൊഴിയില്ല …
എങ്ങിലും പറയട്ടെ …. ഒരുവാക്ക്… അവസാന വാക്ക് … സ്നേഹിക്കു നിങ്ങള്‍ …അറിയു നിങ്ങള്‍ മക്കളെ ….
2009, ജനുവരി 18, ഞായറാഴ്‌ച
കുളിര്‍ കാറ്റിനോട് ഒരു ചോദ്യം...മറുപടിയും...പിന്നെ എന്‍റെ മൌനവും.
ഉച്ചകളിലെ മയക്കത്തിനും
സന്ധ്യകളിലെ കൊന്ത നമസ്കാരത്തിനും
കഞ്ഞി കുടി കഴിഞ്ഞുള്ള ഉലാത്തലിലും
നീ ഒപ്പമുണ്ടായിരുന്നു... ഹൈസ്കൂള്‍ വരാന്തയില്‍ എപ്പോഴോ
നിന്‍റെ കൈയ്യില്‍ നിന്നും കൈ ഊര്‍ന്നതും അറിഞ്ഞില്ല.. അതോ കാര്യമാക്കിയില്ലെന്നോ...
ഇന്നിപ്പോ നിന്നെ തേടി
നിന്‍റെ സ്വാന്തനം തേടി
ഇന്നിത്ര ദൂരം താണ്ടി
ഞാനെത്തിയെങ്കിലും കാണാനയില്ല നിന്നെ തൊടാനായില്ല
നിന്നെ കണ്ടവര്‍ പോലും ഇല്ലത്രെ
നിന്റെ ഗന്ധം പോലുമില്ല
നിന്നെ ആര്‍ക്കും അറിയത്ത് പോലുമില്ലത്രേ
നഗരവത്കരണത്തിന്റെ കൊടുമുടി കയറിയ ഈ മണലാരണ്യത്തില്‍
ശീതികരണ യന്ത്രങ്ങളുടെ നിസ്വനം ഏറ്റു അസ്ഥികള്‍ നുറുങ്ങവേ
പ്രതീക്ഷ നീയായിരുന്നു...
നിന്നോര്‍മകള്‍ എന്‍റെ കൂട്ടായിരുന്നു
എന്നെയും കാത്തവിടെ നീ ഉണ്ടാവും എന്ന വിശ്വാസം
അതായിരുന്നു ഏക ആശ്വാസം
പ്രിയ കൂട്ടുകാരി നിനക്കിതെന്തു സംഭവിച്ചു?
പകുതി വിരിഞ്ഞുനങിയ പൂവുപോലെ
കണ്ടു തീരാത്ത സ്വപ്നം പോലെ...
വഴുതിയ പരല്‍ പോലെ
ഇന്നിപ്പോ "ഓപ്പണ്‍" ചെയ്യാന്‍ പറ്റാത്ത അട്ടച്ച്മെന്റിലെ ഉള്ളടക്കം പോലെ
നീ എവിടെപൊയ് പൊയ് ...
പണ്ടത്തെ കൊലയിലും തലത്തിലും ഞങ്ങള്ക്കൊപ്പവും അപ്പൊ തന്നെ
പാടത്തും പറമ്പിലും ചെറുമി കിടന്ങള്‍ക്ക് താരാട്ടുമായ് നീ പോയതും
അമ്മച്ചി ഈ കാറ്റൊക്കെ എവിടെ പൊയ് എന്ന് പരിതപിച്ചപ്പോഴേക്കും
തിരികെയെത്തുന്നതും കൈത വരമ്പത്തും അമ്പലത്ത്രയിലും ഏട്ടെന്റെ
ഒപ്പം സായാഹ്ന സവാരിക്ക് ഒപ്പം ചുറ്റുന്നതും
പുഴയില്‍ മുങ്ങി നിവരുമ്പോള്‍ എന്നെ ആകെ തണുപ്പിക്കാന്‍
നീ കാത്തു നിന്നതും... ഒക്കയൂം ഒന്നു പുതുക്കാന്‍
ഞാന്‍ എത്തിയപ്പോ നീ എവിടെ മറഞ്ഞു....
മറുപടി
നന്ദി... ഓര്‍മകള്‍ക്ക്
അറിഞ്ഞില്ലേ വ്യവസായ വിഷപുഷ്പ ആലിംഗനവും
മാലിന്യ മാലകള്‍ തന്നുടെ ഭാരവും താങ്ങാനാവാതെ
ഈ പ്രകൃതിയെ നിങ്ങള്‍ സ്നേഹിച്ചത്... ആ സ്നേഹം
താങ്ങാനാവാതെ കണ്ണീര്‍ വാര്‍ന്ന അവളെ കാപാലികര്‍ നിങ്ങള്‍
വീണ്ടും വീണ്ടും ദയയില്ലാതെ... ദ്രോഹികള്‍
ആ നിശ്വാസം ചുടു കണ്ണീര്‍ ഒക്കയൂം കണ്ടു ഭയപ്പെട്ടു
ജീവനും മാനവും കൈവിട്ടു പോകാതിരിപ്പാന്‍
മറ്റെന്തിനെയും പോലെ ഞാനും ഓടി ജീവനും കൈയില്‍ പിടിച്ചു മുറുകെ....
അറിയില്ല എവിടെ കിട്ടും എനിക്കിന്ന് ആശ്വാസം ... പക്ഷെ
സായിപ്പിന്റെ നാട്ടില്‍നിന്നെന്റെ സുഹൃത്ത് മെയില് അയച്ചിരുന്നു
അവിടെ എത്രയും ഭയമില്ലത്രേ... അറിയില്ല എവിടെ ഞാന്‍ തളര്‍ന്നു വീഴുമെന്നു
ഒന്നറിയാം വിഷപുക
എന്നെ ചൂഴ്ന്നു വിഴുങുന്ന ദിവസ്സം അധിക ദൂരയല്ലന്നു മാത്രം....
നന്ദി ഓര്‍ത്തതിന് വീണ്ടും... നീ നിസ്സഹായ അല്ലെന്നും
നീയും എന്‍റെ ഓട്ടത്തിന് കാരണക്കാരി തന്നെ എന്നും
ഓര്‍മകള്‍ഉണ്ടായിരിക്കട്ടെ... അപ്പൊ തക്കതിനോത്തു
"തമസ്സല്ലോ സുഖപ്രദam അല്ലെ സഖി"