2009 ഏപ്രിൽ 30, വ്യാഴാഴ്‌ച

എന്‍റെ അമ്മക്കിളി കൂട് വിട്ടു...

ഈ അമ്മ ദിനത്തില്‍ ആകാശങ്ങളിക്ക് എന്‍റെ ആശംസകള്‍ അയക്കുന്നു.
നേരിട്ടു കാണാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പരസ്പരം കാണാതെ യാത്ര പറയാതെ പതിവുപോലെ നിറകണ്ണുകളും മുഖം നിറച്ച് വരുത്തി വച്ച ചിരി‌മായ് ഇനി എന്നെ യാത്രയാക്കാന്‍ നില്‍ക്കാതെ നിത്യതയിലേക്ക് പറന്നകന്നു എന്‍റെ അമ്മകിളി ഈ കഴിഞ്ഞ ഇരുത്തി ഒന്നാം തിയതി.
ആ ശൂന്യത എന്താണെന്നു പറയാനും എഴുതാനും ഒന്നും ആവില്ല... ആ വേദനയും...സ്വയം അനുഭവിക്കുമ്പോ മാത്രം അറിയാവുന്നത്ര തീവ്രമായത്. കനല്‍ പോലെ നീറുന്ന... കടല്‍ പോലെ ആഴത്തില്‍ പരന്നു തിരമാലകളെ ക്കള്‍ ശക്തിയില്‍ ഹദൃധയംതകര്‍ക്കുന്ന വേദന.ഇല്ലവാക്കുകല്‍ പോര... അതുകൊണ്ട് തന്നെ മൌനമാണ് ഉചിതം.
സുഖമില്ലാത്ത അമ്മയെ കാണാനും രണ്ടു ദിവസ്സം കൂടെ നില്‍ക്കാനും വേണ്ടി കുഞ്ഞിനെ പോലും ഇവിടെനിറുത്തി ഒറ്റയ്ക്ക് പോകാന്‍ ഇരുന്ന ഞാന്‍ അതെ യാത്രയില്‍ ഭര്‍ത്താവും മകളും ഒത്തു പോയി അന്ത്യശുശ്രൂഷകള്‍ ചെയ്തു വന്നു...
നല്ല മനസാന്നിധ്യം ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നവരുടെ ഇടയില്‍ ഒന്നു പൊട്ടി കരയാന്‍ ആവാതെ തലച്ചോറും കണ്ണീര്‍ ഗ്രന്ധികളും മരച്ചു ഞാന്‍. ഓരോ ഓര്‍മകളും എന്‍റെ ഹൃദയം തകര്‍ക്കുന്നു.
ഒരു സഹായിയെ കാണിച്ചു മോളാണെന്ന് പറഞ്ഞു കണ്ണ് തുറപ്പിക്കാന്‍ നോക്കിയപ്പോ പെട്ടന്ന് ഗിവ് മി സം വാട്ടര്‍ എന്നുപറഞ്ഞ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോ അവളുടെ മുഖത്ത്‌ എന്നെ കണ്ടോ എന്തോ...
ഒരു ചുമ ...ഹോസ്പിറ്റലില്‍ കിടന്നു...മാറി തിരിച്ചു വന്നു...ഫോണില്‍ സംസാരിച്ചു രണ്ടു തവണ. ജൂലയില്‍ ഞാന്‍ വരുമല്ലോ എന്ന് വീണ്ടും ഉറപ്പിക്കുകയും ചെയ്തു ചൊവ്വാഴ്ച. കുഴപ്പം ഒന്നും ചിന്തിക്കാങ്ങതിനാല്‍ രണ്ടു ദിവസ്സം വിളിച്ചില്ല. ഒത്തിരി സംസാരം വേണ്ട എന്ന് ഡോക്ടര്‍ പറഞ്ഞതും ഓര്‍ത്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസ്സവും ഡോക്ടോരിനോട് ചോദിച്ചപ്പോ കുറച്ചു റസ്റ്റ്‌ വേണം എന്നായിരുന്നു ... പിന്നീട് വെള്ളിയാഴ്ച അറിയുന്നു തീരെ വയ്യ... കാണണം എന്ന് തോന്നി... ശനിയാഴ്ച നാട്ടില്‍ നിന്നും ഡോക്ടര്‍ വിളിച്ചു തീരെയും വയ്യ വന്നു കണ്ടാല്‍ ഇത്തിരി സുഖം കിട്ടുമായിരിക്കും... ഓഫീസില്‍ എല്ലാം ഒരു വിധം ഒതുക്കി ചൊവ്വാഴ്ച രാത്രി പോകാന്‍ ടിക്കറ്റും ഒക്കെ ആക്കി ...ആ പകല്‍ ഓഫീസില്‍ ഇരിക്കുമ്പോ എല്ലാം നിശബ്ദമായി കഴിഞ്ഞു
ഞാന്‍ മരിച്ചാല്‍ നീ കരയരുത്‌... അടക്ക് കഴിഞ്ഞു കുളിച്ചു കാപ്പി ഇട്ട് കുടിക്കണം...അപ്പൊ നിനക്കു ഞാന്‍ ഒരു സമ്മാനം തരാം മോളെ എന്ന് പണ്ടേ പറഞ്ഞു മനധൈര്യം തന്ന... എല്ലാ പ്രതിസന്ധികളിലും എനിക്കായി പൊരുതി ജീവിച്ച... ചെറുപ്പത്തില്‍ ഒരു തരി സ്നേഹം എന്നോട് കാണിക്കാത്ത, കഴിഞ്ഞ ആറു വര്‍ഷമായി അവധി കഴിഞ്ഞു പോകുമ്പോ കുഞ്ഞുങ്ങളെ പോലെ കരയുന്ന, ഒരു അമ്മയെ പോലെ ഞാന്‍ ആശ്വസിപ്പിക്കുമ്പോ നിന്നു തരുന്ന, എന്‍റെ മോള്‍ക്ക്‌ ഡയറിനിറയെ കഥയും കവിതകളും എഴുതി , പേപ്പര്‍ കട്ടിങ്ങുകള്‍ കരുതി വച്ച ആ സ്നേഹം ഇനി അനുഭവിക്കാനാവില്ല...
ഈ ഭൂമിയിലെ ഏറ്റവും തീവ്രമായ സ്നേഹം .... അതിനി എനിക്കില്ല...
A mother's love is always true
It's all you need to get you through
A mother's love can seem like hate
She's only tough to keep you safe
A mother's love is always there
In simple ways she'll show she cares
A mother's love can never compare
With anyone else's anywhere
A mother's love is here to stay
I love you, mom









2009 മാർച്ച് 21, ശനിയാഴ്‌ച

നിധി തേടിയ ജന്മം

കൈമോശം വന്നു എന്‍ നിധി
അതു തേടി ഞാന്‍ അലഞ്ഞു
കാട്ടിലും മേട്ടിലും വനാന്തരങ്ങളിലും
കാഴ്ചകള്‍ കണ്ടു മയങ്ങി
വീണ്ടും കാഴ്ചകള്‍ കണ്ടു നടന്നു
കാഴ്ചകള്‍കിടെ കനി കണ്ടു
വീണ്ടും കണ്ട കനികള്‍ മോഹിച്ചു
രുചിച്ചു രുചിയറിഞ്ഞു...
ചവര്‍പ്പും, പുളിപ്പും ശീലിച്ചു
പതുക്കെ അതിനുള്ളിലെ മധുരവും
പിന്നെയാ മധുരമൊരു ലഹരിയായി
സിരകളില്‍ പതഞ്ഞു പൊങ്ങി പതിയെ മയങ്ങി പോയി ഏതോ
കല്പടവില്‍ മയങ്ങി വീണു എപ്പോഴോ
ഉണര്‍ന്നപ്പോ ഏതോ സത്രത്തില്‍ എന്ന് തോന്നവേ
കാട്ടുവള്ളികള്‍ കിളികള്‍ പിന്നെയൊരു പുഴയും തേടി ഞാന്‍ പക്ഷെ കണ്‍തുറന്നപ്പോ വെറും മരുഭൂമി മാത്രം
കനിയില്ല കാടില്ല മേടില്ല വെറുമൊരു മരുഭൂമി മാത്രം
തിളയ്ക്കുന്ന ചൂട് മാത്രം.... ഞാന്‍ എന്തിനിവിടെ എത്തി
ഉറക്കെ ഉറക്കെ ഞാന്‍ ചോദിച്ചു...
ചൂട് ഏറ്റു പഴുത്തോരാ മണതരികള്‍
പല്ലിളിച്ചു... പുലഭ്യം പറഞ്ഞു എന്നെ വിഴുങ്ങിടവേ മനസ്സില്‍... അല്ല്ല തലയില്‍... അല്ല -എന്റെ ഹൃദയത്തില്‍ തെളിയുന്നു നിധി...
വിഴുങ്ങപ്പെടാന്‍ നിസ്സഹായയായി നിന്നു കൊടുത്തു ഞാന്‍
നിധിയെ മറക്കാന്‍ ശ്രമിച്ചും കൊണ്ട്...
മറക്കനവില്ലെങ്ങിലും...

2009 മാർച്ച് 1, ഞായറാഴ്‌ച

കണ്ടവരുണ്ടോ???

തേടുന്നു ഞാന്‍ എന്‍ സോദരനെ
കണ്ടുവോ നിങ്ങളില്‍ ആരാനും
എവിടെ എന്നറിയില്ല ഒരു പക്ഷേയെങ്ങനുമീ
ബൂലോകത്തുന്ടെങ്ങിലോ... തിരികെ കിട്ടുമോ
അധികമായി ഒന്നും അറിയില്ല
ആകെ ഒന്ന് മാത്രം - പേര് (പേരില്‍ ഒന്നുമില്ല എന്നാരോ പറഞ്ഞതിനെ ഞാന്‍ നിശിതം ഏതിര്‍ക്കുന്നു)
റഷീദ് പാവറട്ടി - ചെരിഞ്ഞ നല്ല വടിവൊത്ത കൈപ്പട
അതിലൂടെ പകര്‍ന്ന നിഷ്കളങ്ങ സ്നേഹം
ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നു എന്‍ നാടിന്നോര്‍മ്മ പോലെ
ബന്ധം പൊക്കിള്‍ കൊടി വഴിയല്ല... രക്തം തീരയൂം പുരണ്ടിട്ടില്ല
ബന്ധനം സ്നേഹ പട്ടിഴ വഴി
വരിയിട്ട കടലാസ്സില്‍ ചൊരിഞ്ഞ അക്ഷരങ്ങള്‍ വഴി
ആ വരികള്‍ക്കിടയിലെ സ്നേഹം വഴി
ആ പട്ടിഴ നൂല്‍ അയഞ്ഞെങ്ങിലും അകന്നെങിലും
പൊട്ടാതെ ഉള്ളില്‍ സൂക്ഷിക്കുന്നു
നിറം മങ്ങാതെ ഒളി ചോരാതെ
സോദര സ്നേഹത്തിന്റെ ദൃഡത ഒട്ടും ചോരാതെ
സ്നേഹം വാരി വിതറിയ ആ കത്തുകള്‍ കാത്ത്
താങ്ങള്‍ ബൂലൊകത്തെവിടെ എങ്ങാനും ഉണ്ടോഅതോ
ഏതെങ്കിലും ബൂലോക വാസികള്‍ അറിയുമോ
ഇവിടെ ഒരു കുടയും കുഞ്ഞു പെങ്ങളും കാത്തിരിക്കുന്നു...

2009 ഫെബ്രുവരി 1, ഞായറാഴ്‌ച

അമ്മയെ മറക്കുമോ ജീവനുള്ള കാലം...

അന്നും പതിവു പോലെ ഓഫീസില്‍ നിന്നും ജോലി തീര്‍ത്തു വീട്ടില്‍ എത്തുമ്പോള്‍ മനസ്സില്‍ ഒന്നേ ഉണ്ടായിരിന്നുള്ളൂ.മോള്‍ എന്നെയും കാത്തിരിപ്പിണ്ട്.




രാവിലെ പുറപ്പെടുമ്പോള്‍ ഉറങ്ങി കിടന്ന കുഞ്ഞിന്റെ മുഖം...പിന്നെ ഫോണ്നില്‍ കേട്ട അവളുടെ കൊന്ജലുകള്‍. അമ്മേ ടു ത്രീ ഫോര്‍ കൊണ്ടുവരന്നെ എന്ന പറച്ചിലും ...(പെന്‍ ആന്നു മുകളില്‍ പറഞ്ഞിരിക്കുന്ന സാധനം അത് ഉള്ളത് ഓഫീസില്‍ ആണ് അങ്ങിനെ ഒക്കെ ആണ് പറഞ്ഞു പറ്റിച്ചിരിക്കുന്നത്... സ്ലേറ്റും പെന്‍സില്‍ മടുത്തുആളിന്. പെന്‍ കിട്ടിയാല്‍ ഭിത്തിആകുന്ന വലിയ കാന്‍വസ്സില്‍ വരക്കാല്ലോ...ഇടക്കൊക്കെ കണ്ണുതെറ്റിഅവിടും ഇവിടുന്നും ഒക്കെ കിട്ടുന്ന നിമിഷങ്ങള്‍ കൊണ്ടു തന്നെ ഭിത്തി ആകെ നിറഞ്ഞിരിക്കുകയാണ് അവളോളം പൊക്കത്തില്‍ ...) പതിവു പോലെ വീടിന്റെ അകത്തു കയറിയപ്പോഴേ അമ്മ എടുക്കും പ്രസ്താവനയും അച്ചുവും റെഡി . ഭക്ഷണം കഴിഞ്ഞു ടി വി യിലേക്കെന്റെ ശ്രദ്ധ മാറുന്നത് സഹിക്കാന്‍ വയ്യാതെ പാട്ടു വേണം, പൂപ്പി വേണം, മിന്നാമിന്നി വേണം എന്നൊക്കെ പറഞ്ഞു എന്നെ പിടിച്ചു മുറിയില്‍ എത്തിച്ചു. എന്നാല്‍ പിന്നെ പൂപ്പി ഇട്ട്കൊടുത്തിട്ടഅവിടെ ഇത്തിരി നേരം നടു നിവര്‍ത്താം എന്ന് കരുതിയപ്പോ (ഒപ്പം പാടാനും ആടാനും ഒക്കെ ഉള്ള ആവശ്യങ്ങള്‍ പുറകെ ഉണ്ടെന്നറിയാം) നഴ്സറി ഗാനം മതി എന്നായി. ശരി ആയിക്കോട്ടെ എനിക്കെന്താ... 'കുട്ടികളെ നമുക്കിനി അമ്മയെ കുറിച്ചൊരു പാട്ടു പാടിയാലോ എന്നായി അതിലെ ചേച്ചി" അതുകെട്ടപ്പോ എന്നിലെ അമ്മ ഉണര്‍ന്നു... ഒപ്പം പാടാനും തുടങ്ങി




ഇടക്കൊരുവരി കേട്ടപ്പോ തീയില്‍ ചവിട്ടിയ പോലെ... നാവില്‍ മുള്ള് തറച്ചപോലെ... ഞാന്‍ നിറുത്തി. ഓടി പോയി ഫോണ്‍ എടുത്ത് രണ്ടാഴ്ചയായി ഓരോ ഓരോ മടി കൊണ്ടുവിളിക്കാഞ്ഞ എന്റെ അമ്മയെ ഞാന്‍ വിളിച്ചു... രണ്ടു തവണ ഫോണ്‍അടിച്ചപ്പോഴേ അവിടെ മമ്മി എത്തി... ഇന്നും കൂടി നീ വിളിചില്ലായിരുന്നെന്കില്‍ ഞാന്‍ നാളെ വിളിക്കാന്‍ ഇരിക്കുകയായിരുന്നു. എത്ര ദിവസ്സമായി മോളെ... കുഞ്ഞിനും മോനും അസുഖം ഒന്നും ഇല്ലല്ലോ അല്ലെ... നിന്റെ കാല്‍ തണുപ്പത്ത് വരഞ്ഞു കാണും... വാസലിന്‍ പുരട്ടി സോക്ക്സ് ഇട്ട് കിടക്കണം എന്ന് പറയാന്‍ കഴിഞ്ഞ തവണയും മറന്നു... ഇപ്പോ വല്ലാത്ത മറവിയാണ്... പ്രായം ആയില്ലേ... പിന്നെ അപ്പുറത്തെ മുറിയിലെ കുഞ്ഞെലിയമ്മ മരിച്ചു.. അമേരിക്കയില്‍ നിന്നും മകന്‍ ജോണ്ണി വന്നു... എന്‍റെ മുറിയില്‍ വന്നെന്നോടു പ്രത്യേകം യാത്ര പറഞ്ഞാപോയത് ... ഞങള്‍ രണ്ടാളും ഒരേ പ്രായമല്ലേ ... ഇനി കാണുമോ എന്നറിയില്ലെന്നും പറഞ്ഞവന്‍ യാത്ര ചോദിച്ചപ്പോ പെട്ടന്ന് നിന്നെ ഒന്നു കാണണം എന്ന് തോന്നി ... പക്ഷെ ഇപ്പോ ഗ്ലോബല്‍ ക്രൈസിസ് ഒക്കെ ആയി നിങ്ങള്ക്ക് വലത ടെന്‍ഷന്‍ ആണല്ലോ അതാ ഇതു പറഞ്ഞു വിളിച്ചു നിന്നെ വിളിക്കണ്ട എന്ന് കരുതിയത്. എന്റെ മൌനം വായിച്ചിട്റെനപോലെ ബാക്കിയും അവിടുന്ന് തന്നെ കേട്ടു. നീ പേടിക്കണ്ടഎനിക്കിപ്പോ ഒരു കുഴപ്പവും ഇല്ല. മരുന്നൊക്കെ സമയത്ത് അവര്‍ തരുന്നുണ്ട്. എനിക്കിവിടെ ഒരു കുഴപ്പവും ഇല്ല നല്ല സുഖം. മനസ്സിനും... ശരീത്തിന്റെ വയ്യായ്ക ഒക്കെ പ്രായത്തിന്റെ അല്ലെ സാരമില്ല. പൈസ ഒത്തിരി ആകും എന്നാലും അച്ചുവിനോന്നു കൊടുക്ക്‌ ഒരുമ്മ കൊടുക്കട്ടെ ...അല്ലെങ്ങില്‍ വേണ്ട നീ കൊടുത്താല്‍ മതി എന്‍റെ ഉമ്മ ഒന്നു നിനക്കും ഒന്നച്ചുവിനും... കേട്ടോ.... ശരി മോളെ... പിന്നെ വൃദ്ധ മന്തിരത്തിന്റെ പുതിയ നില കൂടി പ്രവര്ത്തനം ആരംഭിച്ചു കേട്ടോ... മൊനോടെന്റെ അന്വേഷണം പറയുമല്ലോ... എന്നാ ശരി...








ഉറങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ എന്‍റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു... ഞാന്‍ പതിവിലും നന്നായി ഉറങ്ങുകയും ചെയ്തു...