2009 മാർച്ച് 21, ശനിയാഴ്‌ച

നിധി തേടിയ ജന്മം

കൈമോശം വന്നു എന്‍ നിധി
അതു തേടി ഞാന്‍ അലഞ്ഞു
കാട്ടിലും മേട്ടിലും വനാന്തരങ്ങളിലും
കാഴ്ചകള്‍ കണ്ടു മയങ്ങി
വീണ്ടും കാഴ്ചകള്‍ കണ്ടു നടന്നു
കാഴ്ചകള്‍കിടെ കനി കണ്ടു
വീണ്ടും കണ്ട കനികള്‍ മോഹിച്ചു
രുചിച്ചു രുചിയറിഞ്ഞു...
ചവര്‍പ്പും, പുളിപ്പും ശീലിച്ചു
പതുക്കെ അതിനുള്ളിലെ മധുരവും
പിന്നെയാ മധുരമൊരു ലഹരിയായി
സിരകളില്‍ പതഞ്ഞു പൊങ്ങി പതിയെ മയങ്ങി പോയി ഏതോ
കല്പടവില്‍ മയങ്ങി വീണു എപ്പോഴോ
ഉണര്‍ന്നപ്പോ ഏതോ സത്രത്തില്‍ എന്ന് തോന്നവേ
കാട്ടുവള്ളികള്‍ കിളികള്‍ പിന്നെയൊരു പുഴയും തേടി ഞാന്‍ പക്ഷെ കണ്‍തുറന്നപ്പോ വെറും മരുഭൂമി മാത്രം
കനിയില്ല കാടില്ല മേടില്ല വെറുമൊരു മരുഭൂമി മാത്രം
തിളയ്ക്കുന്ന ചൂട് മാത്രം.... ഞാന്‍ എന്തിനിവിടെ എത്തി
ഉറക്കെ ഉറക്കെ ഞാന്‍ ചോദിച്ചു...
ചൂട് ഏറ്റു പഴുത്തോരാ മണതരികള്‍
പല്ലിളിച്ചു... പുലഭ്യം പറഞ്ഞു എന്നെ വിഴുങ്ങിടവേ മനസ്സില്‍... അല്ല്ല തലയില്‍... അല്ല -എന്റെ ഹൃദയത്തില്‍ തെളിയുന്നു നിധി...
വിഴുങ്ങപ്പെടാന്‍ നിസ്സഹായയായി നിന്നു കൊടുത്തു ഞാന്‍
നിധിയെ മറക്കാന്‍ ശ്രമിച്ചും കൊണ്ട്...
മറക്കനവില്ലെങ്ങിലും...

2009 മാർച്ച് 1, ഞായറാഴ്‌ച

കണ്ടവരുണ്ടോ???

തേടുന്നു ഞാന്‍ എന്‍ സോദരനെ
കണ്ടുവോ നിങ്ങളില്‍ ആരാനും
എവിടെ എന്നറിയില്ല ഒരു പക്ഷേയെങ്ങനുമീ
ബൂലോകത്തുന്ടെങ്ങിലോ... തിരികെ കിട്ടുമോ
അധികമായി ഒന്നും അറിയില്ല
ആകെ ഒന്ന് മാത്രം - പേര് (പേരില്‍ ഒന്നുമില്ല എന്നാരോ പറഞ്ഞതിനെ ഞാന്‍ നിശിതം ഏതിര്‍ക്കുന്നു)
റഷീദ് പാവറട്ടി - ചെരിഞ്ഞ നല്ല വടിവൊത്ത കൈപ്പട
അതിലൂടെ പകര്‍ന്ന നിഷ്കളങ്ങ സ്നേഹം
ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നു എന്‍ നാടിന്നോര്‍മ്മ പോലെ
ബന്ധം പൊക്കിള്‍ കൊടി വഴിയല്ല... രക്തം തീരയൂം പുരണ്ടിട്ടില്ല
ബന്ധനം സ്നേഹ പട്ടിഴ വഴി
വരിയിട്ട കടലാസ്സില്‍ ചൊരിഞ്ഞ അക്ഷരങ്ങള്‍ വഴി
ആ വരികള്‍ക്കിടയിലെ സ്നേഹം വഴി
ആ പട്ടിഴ നൂല്‍ അയഞ്ഞെങ്ങിലും അകന്നെങിലും
പൊട്ടാതെ ഉള്ളില്‍ സൂക്ഷിക്കുന്നു
നിറം മങ്ങാതെ ഒളി ചോരാതെ
സോദര സ്നേഹത്തിന്റെ ദൃഡത ഒട്ടും ചോരാതെ
സ്നേഹം വാരി വിതറിയ ആ കത്തുകള്‍ കാത്ത്
താങ്ങള്‍ ബൂലൊകത്തെവിടെ എങ്ങാനും ഉണ്ടോഅതോ
ഏതെങ്കിലും ബൂലോക വാസികള്‍ അറിയുമോ
ഇവിടെ ഒരു കുടയും കുഞ്ഞു പെങ്ങളും കാത്തിരിക്കുന്നു...

2009 ഫെബ്രുവരി 1, ഞായറാഴ്‌ച

അമ്മയെ മറക്കുമോ ജീവനുള്ള കാലം...

അന്നും പതിവു പോലെ ഓഫീസില്‍ നിന്നും ജോലി തീര്‍ത്തു വീട്ടില്‍ എത്തുമ്പോള്‍ മനസ്സില്‍ ഒന്നേ ഉണ്ടായിരിന്നുള്ളൂ.മോള്‍ എന്നെയും കാത്തിരിപ്പിണ്ട്.




രാവിലെ പുറപ്പെടുമ്പോള്‍ ഉറങ്ങി കിടന്ന കുഞ്ഞിന്റെ മുഖം...പിന്നെ ഫോണ്നില്‍ കേട്ട അവളുടെ കൊന്ജലുകള്‍. അമ്മേ ടു ത്രീ ഫോര്‍ കൊണ്ടുവരന്നെ എന്ന പറച്ചിലും ...(പെന്‍ ആന്നു മുകളില്‍ പറഞ്ഞിരിക്കുന്ന സാധനം അത് ഉള്ളത് ഓഫീസില്‍ ആണ് അങ്ങിനെ ഒക്കെ ആണ് പറഞ്ഞു പറ്റിച്ചിരിക്കുന്നത്... സ്ലേറ്റും പെന്‍സില്‍ മടുത്തുആളിന്. പെന്‍ കിട്ടിയാല്‍ ഭിത്തിആകുന്ന വലിയ കാന്‍വസ്സില്‍ വരക്കാല്ലോ...ഇടക്കൊക്കെ കണ്ണുതെറ്റിഅവിടും ഇവിടുന്നും ഒക്കെ കിട്ടുന്ന നിമിഷങ്ങള്‍ കൊണ്ടു തന്നെ ഭിത്തി ആകെ നിറഞ്ഞിരിക്കുകയാണ് അവളോളം പൊക്കത്തില്‍ ...) പതിവു പോലെ വീടിന്റെ അകത്തു കയറിയപ്പോഴേ അമ്മ എടുക്കും പ്രസ്താവനയും അച്ചുവും റെഡി . ഭക്ഷണം കഴിഞ്ഞു ടി വി യിലേക്കെന്റെ ശ്രദ്ധ മാറുന്നത് സഹിക്കാന്‍ വയ്യാതെ പാട്ടു വേണം, പൂപ്പി വേണം, മിന്നാമിന്നി വേണം എന്നൊക്കെ പറഞ്ഞു എന്നെ പിടിച്ചു മുറിയില്‍ എത്തിച്ചു. എന്നാല്‍ പിന്നെ പൂപ്പി ഇട്ട്കൊടുത്തിട്ടഅവിടെ ഇത്തിരി നേരം നടു നിവര്‍ത്താം എന്ന് കരുതിയപ്പോ (ഒപ്പം പാടാനും ആടാനും ഒക്കെ ഉള്ള ആവശ്യങ്ങള്‍ പുറകെ ഉണ്ടെന്നറിയാം) നഴ്സറി ഗാനം മതി എന്നായി. ശരി ആയിക്കോട്ടെ എനിക്കെന്താ... 'കുട്ടികളെ നമുക്കിനി അമ്മയെ കുറിച്ചൊരു പാട്ടു പാടിയാലോ എന്നായി അതിലെ ചേച്ചി" അതുകെട്ടപ്പോ എന്നിലെ അമ്മ ഉണര്‍ന്നു... ഒപ്പം പാടാനും തുടങ്ങി




ഇടക്കൊരുവരി കേട്ടപ്പോ തീയില്‍ ചവിട്ടിയ പോലെ... നാവില്‍ മുള്ള് തറച്ചപോലെ... ഞാന്‍ നിറുത്തി. ഓടി പോയി ഫോണ്‍ എടുത്ത് രണ്ടാഴ്ചയായി ഓരോ ഓരോ മടി കൊണ്ടുവിളിക്കാഞ്ഞ എന്റെ അമ്മയെ ഞാന്‍ വിളിച്ചു... രണ്ടു തവണ ഫോണ്‍അടിച്ചപ്പോഴേ അവിടെ മമ്മി എത്തി... ഇന്നും കൂടി നീ വിളിചില്ലായിരുന്നെന്കില്‍ ഞാന്‍ നാളെ വിളിക്കാന്‍ ഇരിക്കുകയായിരുന്നു. എത്ര ദിവസ്സമായി മോളെ... കുഞ്ഞിനും മോനും അസുഖം ഒന്നും ഇല്ലല്ലോ അല്ലെ... നിന്റെ കാല്‍ തണുപ്പത്ത് വരഞ്ഞു കാണും... വാസലിന്‍ പുരട്ടി സോക്ക്സ് ഇട്ട് കിടക്കണം എന്ന് പറയാന്‍ കഴിഞ്ഞ തവണയും മറന്നു... ഇപ്പോ വല്ലാത്ത മറവിയാണ്... പ്രായം ആയില്ലേ... പിന്നെ അപ്പുറത്തെ മുറിയിലെ കുഞ്ഞെലിയമ്മ മരിച്ചു.. അമേരിക്കയില്‍ നിന്നും മകന്‍ ജോണ്ണി വന്നു... എന്‍റെ മുറിയില്‍ വന്നെന്നോടു പ്രത്യേകം യാത്ര പറഞ്ഞാപോയത് ... ഞങള്‍ രണ്ടാളും ഒരേ പ്രായമല്ലേ ... ഇനി കാണുമോ എന്നറിയില്ലെന്നും പറഞ്ഞവന്‍ യാത്ര ചോദിച്ചപ്പോ പെട്ടന്ന് നിന്നെ ഒന്നു കാണണം എന്ന് തോന്നി ... പക്ഷെ ഇപ്പോ ഗ്ലോബല്‍ ക്രൈസിസ് ഒക്കെ ആയി നിങ്ങള്ക്ക് വലത ടെന്‍ഷന്‍ ആണല്ലോ അതാ ഇതു പറഞ്ഞു വിളിച്ചു നിന്നെ വിളിക്കണ്ട എന്ന് കരുതിയത്. എന്റെ മൌനം വായിച്ചിട്റെനപോലെ ബാക്കിയും അവിടുന്ന് തന്നെ കേട്ടു. നീ പേടിക്കണ്ടഎനിക്കിപ്പോ ഒരു കുഴപ്പവും ഇല്ല. മരുന്നൊക്കെ സമയത്ത് അവര്‍ തരുന്നുണ്ട്. എനിക്കിവിടെ ഒരു കുഴപ്പവും ഇല്ല നല്ല സുഖം. മനസ്സിനും... ശരീത്തിന്റെ വയ്യായ്ക ഒക്കെ പ്രായത്തിന്റെ അല്ലെ സാരമില്ല. പൈസ ഒത്തിരി ആകും എന്നാലും അച്ചുവിനോന്നു കൊടുക്ക്‌ ഒരുമ്മ കൊടുക്കട്ടെ ...അല്ലെങ്ങില്‍ വേണ്ട നീ കൊടുത്താല്‍ മതി എന്‍റെ ഉമ്മ ഒന്നു നിനക്കും ഒന്നച്ചുവിനും... കേട്ടോ.... ശരി മോളെ... പിന്നെ വൃദ്ധ മന്തിരത്തിന്റെ പുതിയ നില കൂടി പ്രവര്ത്തനം ആരംഭിച്ചു കേട്ടോ... മൊനോടെന്റെ അന്വേഷണം പറയുമല്ലോ... എന്നാ ശരി...








ഉറങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ എന്‍റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു... ഞാന്‍ പതിവിലും നന്നായി ഉറങ്ങുകയും ചെയ്തു...












2009 ജനുവരി 25, ഞായറാഴ്‌ച

സ്വപ്നത്തിന്റെ പിടച്ചില്‍

ഏത്ര പ്രതീക്ഷ ആയിരുന്നു കുഞ്ഞികിളിക്കെന്നോ ... തീറ്റയും കൊത്തിതിരികെ പറക്കുമ്പോള്‍... അന്ന് ആദ്യമായിട്ടായിരുന്നു അവന്‍ തന്നെ നോക്കി കൊത്തി പെറുക്കുന്നത് അവള്‍കണ്ടത്... എന്തോ ഒരു പറയാന്‍അറിയാത്ത ഒരു തരം തണുപ്പ് തന്റെ കുഞ്ഞിചിരകിനടിയില്‍. എന്തായാലും നല്ല ഒരു കൂട് തന്നെ ഉണ്ടാക്കണം പെട്ടന്ന്. അവന്‍ തന്റെ കൂടെ വരുമ്പോള്‍ താമസ്സിക്കണ്ടേ.... പിന്നെ നാലു സ്വര്‍ണ നിറമുള്ള മുട്ടയിട്ട്അടയിരിക്കണം... ദിവസ്സങ്ങളില്‍ അവന്‍ കൊണ്ടുവരുന്ന തീറ്റയും തിന്നു ശേഷം ഒരുമിച്ചു കുഞ്ഞുങ്ങള്‍ക്ക് തീറ്റക്ക് പോകണം... പിന്നെ അവയെ പറക്കാന്‍ ...തീറ്റ തേടാന്‍ ഒക്കയൂം പഠിപ്പിക്കണം... ശ്ശോ ... കൂടെത്തി... മതി സ്വപ്നം കണ്ടത്... നാളെ അവനെ കാണണം...അടുത്ത് പോയി തീറ്റ തേടുന്ന പോലെ നില്‍ക്കണം.... പിന്നെ ചെരിഞ്ഞു അവനെ നോക്കണം... അവളുടെ കൊക്കിനു വല്ലാത്ത ഒരു ... വല്ലാത്ത തണുപ്പും... എന്തായാലും നാളെ ആവട്ടെ... അറിയണം അവന്റെ മനസ്സ്.


പിറ്റേന്ന്

അതിരാവിലെ പൂചോലയില്‍ ചിറകും മിനുക്കി പോയി. പക്ഷെ അവളെ കാത്ത് അവിടെ അവന്‍ ഉണ്ടായിരുന്നു ..


ഇലക്ട്രിക്‌ ലൈനില്‍തട്ടി അവന്റെ അനക്കമില്ലാത്ത ശരീരം... അവളുടെ ഉള്ളം തേങ്ങി... മനസ്സു മുറിയുന്ന വേദന.... അവള്‍ക്കും മതിയായി... പതിയെ അവള്‍ പോയി ഇലക്ട്രിക്‌ ലൈനിനെ ആലിംഗനം ചെയ്തു കിടന്നു ... രണ്ടു പിടച്ചില്‍l... എല്ലാം സ്വപ്നങളും K S E B കവര്‍ന്നെടുത്തു.