2009, ഡിസംബർ 22, ചൊവ്വാഴ്ച

Merry Christmas

I wish all of you a Merry Christmas and a very happy and prosperous new year.May the joy and spirit of the festive season bring loads of cheers in your lives, many more reasons to smile and love to share.
Thank you all for the support and warmth you have surrounded me with.Once again I convey my best wishes to every one of you.

2009, നവംബർ 8, ഞായറാഴ്‌ച

പോളിസിസ്റിക് ഓവറി- രണ്ടാം ഭാഗം

ഈ പോസ്റ്റിന്റെ ബാക്കി ഭാഗത്തിന് താമസ്സം വരുത്തിയതില്‍ എന്റെ സാഹചര്യ കുറവുകളും തിരക്കുകളും, വീട്ടമ്മ, ഉദ്യോഗം, പിന്നെ ഒരു കൂട്ടിലടച്ച കുഞ്ഞികിളിയുടെ അമ്മ (ഇവിടുത്തെ കുട്ടികളെ എനിക്കങ്ങിനെയെ വിളിക്കാന്‍ തോന്നിയിട്ടുള്ളൂ പ്രത്യേകിച്ചും മൂന്ന് വയസ്സുവരെ ഉള്ള കുരുന്നുകളെ) എന്നി ന്യായങ്ങള്‍ ഒന്നും തക്കതായ കാരണം അല്ല എന്നൊരു കുറ്റബോധം. അതിനാല്‍ എന്‍റെ ഈ എളിയ പോസ്റ്റില്‍ വന്ന എല്ലാവരോടും ഞാന്‍ ക്ഷമ ചോദിച്ചുകൊണ്ട് രണ്ടാം ഭാഗം തുടങ്ങുന്നു
മുന്‍പ് പറഞ്ഞ പോലെ ടെസ്ടുകളെ കുറിച്ച് തന്നെ ആകാം ആദ്യം .
1.ചില വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യോത്തരങ്ങള്‍
2.അള്‍ട്രസൌണ്ട് സ്കാനിംഗ്‌,
3.രക്തത്തിലെ ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ പരിശോധിക്കുന്ന പല രക്തപരിശോധനകള്‍,
1 ചോദ്യങ്ങള്‍ പലതും നമ്മെ നീരസ്സപെടുത്തും എങ്കിലും പ്രാധാന്യം ഉള്ളവ ആയതുകൊണ്ട് മാത്രമാണ് അതിവിടെ എഴുതുന്നത്. എന്നാണ് ആദ്യ ആര്‍ത്തവം തുടങ്ങിയത്‌, എന്നുമുതല്‍ ആര്‍ത്തവ വ്യതിയാനം തുടങ്ങി, ശരീരത്തില്‍ നിന്നും രക്തം പോകുന്നതിന്റെ അളവ്,എന്ന ഒന്നഭാഗത്തിന് ശേഷം പ്രത്യുല്പാധന വ്യവസ്ഥയുടെ പ്രവര്‍ത്തനം മനസ്സിലാക്കാനായി, മുന്‍പ് ഗര്‍ഭം ധരിച്ചിട്ടുണ്ടോ, സ്വാഭാവികമായ ഗര്‍ഭം അലസ്സല്‍ സംഭവിച്ചിട്ടുണ്ടോ (വളരെ സാധാരമാണ് പോളിസിസ്ടുകര്‍ക്കിത്) സ്വാഭാവികം അല്ലാത്ത ഗര്‍ഭം അലസ്സിപ്പിക്കല്‍ ചെയ്തിട്ടുണ്ടോ, എന്തെങ്കിലും ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍‍ സ്വീകരിച്ചിരുന്നോ ഉണ്ടെങ്കില്‍ എന്തെല്ലാം മരുന്നുകള്‍ എന്നിങ്ങനെയുള്ള രണ്ടാം ഭാഗം പിന്നെ ഉള്ളത്‌ നമ്മുടെ കുടുംബത്തിലെ വിവരങ്ങള്‍... പാരമ്പര്യം തന്നെ.ആര്‍ക്കെങ്കിലും വന്ധ്യത
ഉണ്ടോ, ആര്‍ക്കെങ്കിലും pco ഉണ്ടോ,പ്രമേഹം ഉണ്ടോ എന്നിങ്ങനെ പോകുന്നു ആ സെഷന്‍. ഇതിനു ശേഷം ഡോക്ടര്‍ തീരുമാനിക്കുന്നു ഏത് തരം പരിശോധനകള്‍ ആദ്യം നടത്തണം എന്ന്.
മിക്കവാറും ആധുനീക സൗകര്യം ആയ സ്കാനിംഗ്‌ ആയിരിക്കും ആദ്യം നടത്തുക.
സ്കാനിംഗ്‌ ആന്തരീകമായിനടത്തുന്നതുവഴി ഓവറികളുടെ ശരിയായ അവസ്ഥ കാണാം. ഒപ്പം സിസ്ടുകളുടെ വലിപ്പവും മനസിലാക്കാം.ഇടതും വലത്തും ഉള്ള ഓവറികളില്‍ ചിലപ്പോള്‍ അവിടവിടെ ആയി സിസ്റ്റുകള്‍ ഉണ്ടാകാം അല്ലെങ്കില്‍ നെക്ക്ലസ് (കഴുത്തില്‍ ചുറ്റി വട്ടത്തില്‍ ധരിക്കുന്ന അഭരമാണല്ലോ നെക്ക്ലസ്) അതുപോലെ ഓവറി ടുബിന്റെ അകത്തു സിസ്റ്റുകള്‍ ഉണ്ടാകാം.ഒപ്പം ടുബില്‍ റിലീസ് ചെയ്യാത്ത ചില എഗ്ഗുകളും കാണാം.
സിസ്റ്റ് ഉണ്ട് എന്ന ഒറ്റകാരണം കൊണ്ട് ആരും PCO എന്നവസ്ഥക്കാര്‍ ആകുന്നില്ല അവര്‍ക്കൊട്ടു വധ്യത ഉണ്ടാകണം എന്ന് നിര്‍ബന്ധവും ഇല്ല.കാരണം ഇത് സര്‍വ സാധാരമായ അവസ്ഥ തന്നെയാണ്, എന്നാല്‍ ധാരാളം സിസ്ടുകളും കുട്ടികള്‍ ഉണ്ടാകാതെ ഇരിക്കുന്നവസ്ഥയും,ഹോര്‍മോണ്‍ അസന്തുലിനവും,ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നവസ്ഥയും, മറ്റു മുന്‍പ് പറഞ്ഞിരിക്കുന്ന ബാഹ്യ രോഗ ലക്ഷണങ്ങള്‍ ഒക്കെ കൂടി മാത്രമേ ഒരു സ്ത്രീക്ക്‌ ചികിത്സ ആവശ്യം ഉണ്ട് എന്ന നിഗമനത്തില്‍ എത്താനാകു‌.

ഇനി രക്തപരിശോധനയുടെ വിവരങ്ങള്‍. നമ്മളെ രോഗനിര്‍ണയ, ചികിത്സ
കാലത്തില്‍ പലപ്പോഴും ഡോക്ടര്‍ വഞ്ചിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുകയും പലപ്പോഴും വഞ്ചിക്കപെടുകയും ചെയ്യുന്ന ഒരു മേഖലയാണിത്.അതിനാല്‍ തന്നെ വിവരങ്ങള്‍ അത്യാവശ്യം അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ.
1 രക്തത്തിലെ ആന്‍ഡ്‌റോജന്റെ (androgens) പ്രധാനമായും testosterone അളവ്
2 അന്ഡരൂപികരണത്തിലും അതിന്റെ വളര്‍ച്ചയിലും സ്വാധീനം ചെലുത്തുന്ന ഹോര്‍മോണ്‍ ആയ Lutenising ഹോര്‍മോണ്‍ (LH) ഇന്റെ അളവില്‍ പ്രത്യക്ഷമായ വര്‍ദ്ധനവ് PCOS ഇല്‍ സാധാരമാണ് ഇതറിയാന്‍ ആയി ആര്‍ത്തവത്തിനു 7 ദിവസം മുന്‍പ് ഒരു ടെസ്റ്റ്‌ നടത്തുന്നു.അത് ഓവുലേഷന്‍ ഉണ്ട് എന്ന് മനസ്സിലാക്കിയ ശേഷം മാത്രം മതി.
3 പ്രോലാക്ടിന്റെ അളവ് നോക്കുന്ന മറ്റൊന്ന്.
4 fasting glucose, insulin levals എന്നിവ നോക്കുന്നു. മിക്കവാറും സാധാരണ fasting ഗ്ലുകോസ് ലെവല്‍ തികചും ന്യായമായ അളവില്‍ ആയിരിക്കും. OGTT Oral Glucose Tolerance Test എന്നറിയുന്ന അതീവ പ്രാധാന്യം ഉള്ള insulin resistance ടെസ്റ്റ്‌ നടത്തുക.ആദ്യം എന്താണിത് നടത്തുന്നതിന്റെ ഉദ്ദേശ്ശം എന്ന് നോക്കാം.നമ്മടെ ശരീരം ഗ്ലോക്കൊസ് ഉപയോഗിക്കുന്നതിലുള്ള ശേഷി മനസ്സിലാക്കല്‍ തന്നെ. അതായത്‌ നിശ്ചിത സമയത്ത് നിശ്ചിത അളവ് ഗ്ലുകോസ് ഊര്‍ജം ആക്കിമാറ്റണം അത് നടക്കുന്നുവോ അതില്‍ എത്ര താമസ്സം വരുന്നുഎന്നതെല്ലാം ആണ് ഇവിടെ പരിശോധിക്കപെടുന്നത്. അതിനായി മൂന്ന് ദിവസ്സം മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങാം. മിനിമം 200 GRAM കാര്‍ബോ ഭക്ഷണം കഴിക്കുക എല്ലധിവസ്സവും. ടെസ്റ്റ്‌ നടത്തുന്നതിന്റെ എട്ടു മണിക്കൂര്‍ മുന്‍പേ വെള്ളം, ഭക്ഷണം, എന്നിവ ഒഴിവാക്കുക. മറ്റു എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ട് എങ്കില്‍ നേരത്തെ തന്നെ ഡോക്ടറോട് പറയുക.അവരുടെ നിര്‍ദേശപ്രകാരം മാത്രം അന്ന് കഴിക്കുക.
അതിനായി മൂന്ന് ദിവസ്സം മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങാം. മിനിമം 200 GRAM കാര്‍ബോ അടങ്ങിയ ഭക്ഷണം കഴിക്കുക എല്ലാ ദിവസ്സവും . ടെസ്റ്റ്‌ നടത്തുന്നതിന്റെ എട്ടു മണിക്കൂര്‍ മുന്‍പേ വെള്ളം, ഭക്ഷണം, എന്നിവ ഒഴിവാക്കുക. മറ്റു എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ട് എങ്കില്‍ നേരത്തെ തന്നെ ഡോക്ടറോട് പറയുക.അവരുടെ നിര്‍ദേശപ്രകാരം മാത്രം അന്ന് കഴിക്കുക. ആദ്യം ഒരു ബ്ലഡ്‌ സാമ്പിള്‍ എടുക്കും. അതിനു ശേഷം അതിമധുരം ഉള്ള ഒരു ദ്രാവകം 75 GRAM മുതല്‍ 100 GRAM ഗ്ലുക്കൊസ് അടങ്ങിയ ഈ ദ്രാവകം ഒറ്റയടിക്ക് കുടിക്കുന്നത് തന്നെ നല്ലത്. ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്. (വ്യക്തിപരമായി പറയുക ആണെങ്കില്‍ ആ അവസരത്തില്‍എങ്കിലും കുറച്ചു മധുരം അകത്താക്കാം എന്ന് ഓര്‍ത്തതാണ് ഞാന്‍ ഇതിനുചെന്നത്... പക്ഷെ മധുരിച്ചിട്ട് ഇറക്കാന്‍ വയ്യ തുപ്പാനും വയ്യ എന്നവസ്ഥ...) അതിനുശേഷം ഒന്ന്, രണ്ടു, മൂന്ന് മണിക്കൂറുകളില്‍ ബ്ലഡ്‌ എടുക്കുന്നു.മിക്കവാറും ഗര്‍ഭാവസ്ഥയില്‍ ആണ് ഈതരത്തില്‍ ടെസ്റ്റ്‌ നടത്തുക. അല്ലെങ്കില്‍ ആദ്യം ഫാസ്ടിങ്ങില്‍ ഒന്ന് എടുക്കുന്നു പിന്നിട് ഈ മധുരം കുടിച്ചശേഷം രണ്ടു മണിക്കൂറിനു ശേഷം ഒരിക്കല്‍ മാത്രം എടുക്കും. ഇത് സാധാരണ പോളിസിസ്റിക് ടെസ്റ്റില്‍ ചെയ്യപ്പെടുന്നു. ചിലര്‍ക്ക്‌ ഈ ദ്രാവകം കുടിക്കുമ്പോള്‍ തലകറങ്ങും, ചിലര്‍ ശര്‍ധിക്കും പക്ഷെ അപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ഈ ടെസ്റ്റ് വിധേയആകേണ്ടി വരും എന്നും അറിയുക.

5 ഇനിയുള്ളത് കൊളസ്ട്രോള്‍ നില കാരണം മിക്കവാറും LDL എന്ന ചീത്ത കൊളസ്ട്രോള്‍ കൂടുതല്‍ ആയിരിക്കും PCO ക്കാരില്‍. അതുകൊണ്ട് തന്നെ ഹൃദയ സംബന്ധമായ തകരാറുകള്‍ ഭാവിയില്‍ ഉണ്ടായേക്കാം വേണ്ടവണ്ണം ചികിത്സിച്ചില്ല എങ്കില്‍.
ഇവയെല്ലാമാണ് പ്രധാന ടെസ്റ്റുകള്‍. അടുത്ത പോസ്റ്റില്‍ ചികിത്സയെ കുറിച്ചാകാം.

ഗള്‍ഫുകാര്‍ക്ക് ഒരു പ്രതേക അറിയിപ്പ്‌ :- സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ ടെസ്റ്റുകള്‍ ചെയ്താല്‍ കൈ പൊള്ളാതെ ഒരുവിധം രക്ഷപെടാം. മൂന്നിരട്ടി പണം പ്രൈവറ്റ് ലാബുകള്‍ ഈടാക്കുന്നു. പക്ഷെ ഗോവന്മേന്റ്റ്‌ ആശുപതിയിലെ പോക്ക്‌ അത്ര എളുപ്പം അല്ല താനും. ഡോക്ടറെ കാണാന്‍ കിട്ടാന്‍ തന്നെ എത്ര ബുദ്ധിമുട്ടാണ് എന്നോ.

2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പോളി സിസ്റിക് ഓവറി സിണ്ട്രോം എന്ന ക്രിമിനല്‍


സ്ത്രീ ശരീരത്തില്‍ ടീനേജില്‍ ആരംഭിക്കുകയും ഏകദേശം 22 - 26 വയസ്സ് കാലഘട്ടത്തില് ലക്ഷണങള്‍ പ്രകടമാവുകയും അധികം ആരും മനപ്പൂര്‍വം ശ്രദ്ധിക്കാതെ പോകുകയും എന്നാല്‍ വന്ധ്യത എന്ന പ്രശ്നം നേരിടേണ്ടി വരുമ്പോള്‍ മാത്രം കണക്കിലെടുക്കയും പരിഹാരത്തിനുവേണ്ടി പായുകയും ചെയ്യുന്ന ഒരു ശരീരീകാവസ്ഥവ്യതിയാനം ആണ് ഇത്.

ഒവറിയില്‍ചെറിയ മുഴകള്‍ പ്രത്യക്ഷപെടുകയും അത് സ്ത്രീ ഹോര്‍മോണ്‍ സംതുലനത്തെ മാറ്റി മറിച്ച് പുരുഷ ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. ഇതിന്റെ കാരണം തികച്ചും അജ്ഞാതം എന്ന് പല മെഡിക്കല്‍ ജേര്‍ണലുകളും പറയുന്നു. ഒപ്പം പത്തില്‍ ഒരു സ്ത്രീയ്ക്ക്‌ എന്ന തോതില്‍ ഈ അവസ്ഥ വ്യാപകം ആണ് എന്നതും ദുഖകരമായ വസ്തുത തന്നെ. (എന്നാല്‍ ഈ അനുപാതം എന്റെ അനുഭവത്തില്‍ രാജ്യാന്തരമില്ലാതെ നോക്കിയപ്പോള്‍ അഞ്ചില്‍ ഒരു സ്ത്രീയില്‍ എന്ന തോതില്‍ എന്ന് പറയേണ്ടി വരും എന്നു മാത്രം) നമ്മുടെ ഇപ്പോഴത്തെ ജീവിത ശൈലി, ഭക്ഷണ രീതികളിലെ വ്യതിയാനം, മാനസീക പിരിമുറുക്കംതുടങ്ങി പലതും ഇതിനു ബലമേകുന്നു.

അമിതമായി വണ്ണം വയ്ക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, കഴുത്തിന്റെ ചുറ്റിലുമുള്ള കറുപ്പുനിറം, മേല്‍ ചുണ്ടിലും താടിയിലുമുള്ള അമിത രോമവളര്‍ച്ച, അമിതമായ മുഖകുരുക്കള്‍ , അമിതമായ തലമുടി കൊഴിച്ചില്‍ തുടങ്ങി ഗര്‍ഭം ധരിക്കാതിരിക്കുന്ന അവസ്ഥവരെ ശരീരം ലക്ഷണ പ്രകടനങ്ങള്‍ നടത്തുമ്പോഴേക്കും ഹോര്‍മോണ്‍ അസന്തലുനം അത്ര അവഗണിക്കവുന്നതോ, ഏളുപ്പം പരിഹരിക്കാന്‍ ആകുന്നതോ അല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കും എന്നതാണ് ഏറ്റവും കഷ്ടം.

നാം കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര, സ്ടരച്ച് , തുടങ്ങിയവ എല്ലാം ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഊര്‍ജമാക്കി മാറ്റി ശരീരത്തിന് ഉപയോഗപ്രദമാക്കി മാറ്റുകയാണ് സാധാരണ ചെയ്യുക.എന്നാല്‍ ഇവിടെ ഈ പ്രവര്‍ത്തനം വേണ്ട വിധം നടക്കാതിരിക്കുകയും അമിത അളവില്‍ ഇന്‍സുലിന്‍ രക്തത്തില്‍ ഉണ്ടാവുകയും അതുവഴി പുരുഷ ഹോര്‍മോണിന്റെ ഉത്പാദനം അമിതമാവുകയും (തന്മൂലമാണ്‌ ശാരീരിക വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്) അത് ഒവുലഷനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.ചില സമയം ഓവുലേഷന്‍ താമസിക്കുന്നു ചിലപ്പോള്‍ പൂര്‍ണമായും തടസ്സപ്പെടുന്നു. തന്മൂലം ഗര്‍ഭം ധരിക്കാന്‍ സാധിക്കതെയും വരുന്നു. എന്നാല്‍ ഈ അവസ്ഥ തിരിച്ചറിയുന്നില്ല ഏതാണ്ട് 27- 28 വയസ്സുവരെ...

പഠനം, ജോലി,വിവാഹം, ജീവിതം കരുപിടിപ്പിക്കല്‍, തുടങ്ങിയവ എല്ലാം കഴിഞ്ഞ്, ഒരു കുഞ്ഞ് എന്ന് ചിന്തിക്കുന്നത് അപ്പോഴാണല്ലോ ഇന്നത്തെ തലമുറ. അതുവരെ പ്രകടമാകുന്ന ലക്ഷണങ്ങള്‍, സൌകര്യപൂര്‍വ്വം, അമിത ആഹാരത്തെയും, അകത്താക്കുന്ന മധുരത്തെയും, വ്യായാമം ഇല്ലാത്തിന്റെയും മറ്റുപലതിന്റെയും പേരില്‍ നമ്മള്‍ (വിവരം കൂടുതല്‍ ഉള്ള വിവര ദോഷികള്‍) അവഗണിക്കുന്നു.

‍ഫാമിലി പ്ലാനിങ്ങുകളും,എന്താ മോളെ ഇത്രേം വണ്ണം വെക്കുന്നെ എന്ന് ചോദിച്ചാല് മുഖം തിരിക്കുന്ന മനസ്സും, മുഖത്തെ അമിത രോമവളര്‍ച്ചയും മുഖകുരുവും അമ്മയോടും മുതിര്‍ന്നവരോട് ചോദിയ്ക്കാതെ ടിവി പരസ്യ ഉത്പന്നങളെ വിശ്വസിക്കുന്ന രീതികളും, അടിച്ചുവാരാന്‍ മുറ്റമില്ലാത്ത വീടും, അരക്കാനും അട്ടാനും കല്ലുകള്‍ ഇല്ലാതെ അടുക്കളയും...പിന്നെ നമ്മുടെ ജോലിതിരക്കുകളും ഒക്കെ കൂടി തരുന്ന ഒരു ചെറിയ സമ്മാനം എന്നും ഈ അവസ്ഥയെ വിളിക്കാം എന്നതും സത്യം.

രോഗ നിര്‍ണയ മാര്‍ഗങ്ങളും ചികിത്സയും അടുത്ത പോസ്റ്റില്‍ വിശദമായി പറയുന്നതാണ്. ഇതിലെ വിവരങ്ങള്‍ എല്ലാം പൂര്‍ണമാണ് എന്നൊന്നും വാദമില്ല എനിക്ക്... എന്നാലും എനിക്കറിയാവുന്ന ചില വിവരങ്ങള്‍ അത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് വഴി ഒരു വിവരം കൂടി എനിക്ക് ലഭിക്കാം അല്ലെങ്കില്‍ വായിക്കുന്നതില്‍ ഒരാളെങ്കിലും ഈ അവസ്ഥയെ കുറിച്ച് ബോധമുള്ളവരായാല്‍ അത്രയുംസന്തോഷം.

2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

രേഷ്മി കബാബ്

രേഷ്മി കബാബ് (ഏതേലും രേഷ്മിയെ പിടിച്ചു കബാബ് ആക്കല്ലേ ... )

നല്ല ഒരു അടിപൊളി കബാബ് ആണിത്‌. വളരെ ഏളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും ഒരു പ്രത്യേകത തന്നെ... ഇവിടെ തണുപ്പൊക്കെ ആകാറായി...അവധികളും ഉണ്ട് എല്ലാരും പുറത്തും dessertilum ഒക്കെ ആയിരിക്കും... ഇത്തവണ ഒരു കിടിലന്‍ സാധനവും ആയി dessert ഡ്രൈവ് പാര്‍ട്ടി തുടങ്ങണം എന്നുണ്ടയിരുന്നത് കൊണ്ട് കുറച്ചു ഐറ്റംസ് ഉണ്ടാക്കി നോക്കി ഏറ്റവും ഇഷ്ടമായത് തിരഞ്ഞെടുത്തതാണ്. അപ്പൊ പിന്നെ ഒന്ന് പോസ്ടാതെ വയ്യല്ലോ... ഒരു നല്ല സാധനം ഉണ്ടാക്കിയാല്‍ നാലു പേരെ കൊണ്ട് കഴിപ്പിച്ചു അല്ല വായിപ്പിച്ചു കൊള്ളാം എന്ന് കേട്ടില്ലേ പിന്നെ എന്നാ ഒരു മനസുഖം...

ചേരുവകള്‍

ബോണ്‍ലെസ്സ് ചിക്കന്‍ - 500 gm (ഇളം ചിക്കന് വേണ്ടി നമുക്കിവിടെ കോഴിപിടിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ... അഥവാ പോയി പണി പോയാല്‍ എന്നോട് പറയല്ലേ ഞാന്‍ പറഞ്ഞിട്ടാ എന്നൊന്നും) .
‍നല്ല കട്ടിക്ക് പതച്ച ക്രീം - ഒരു കപ്പ്‌, ഇഞ്ചി (ഇഞ്ചിപെണ്ണല്ല) - ഒരു മീഡിയം വലിയകഷണം, വെളുത്തുള്ളി - നാലഞ്ച്‌ അല്ലി, ആല്‍മണ്ട് ,അണ്ടിപരിപ്പ് - 5 വീതം (വെള്ളത്തില്‍ കുതിരത്ത് അരക്കാനുള്ളതാണ്), മല്ലിയില - ഒരു ചെറിയ കെട്ട് (ഒരു കൈപിടി) തണ്ട് ഉള്‍പെടെ എടുക്കാം, പുതിന - പത്തു ഇല മാത്രം മതി, ഉപ്പ്‌ - ആവശ്യത്തിനു മാത്രം.

ഇഞ്ചി,വെളുത്തുള്ളി, കുതിര്‍ത്ത ആല്‍മണ്ട് ,അണ്ടിപരിപ്പ് നന്നായി അരച്ചതിലേക്ക് കുനുകുനാ അരിഞ്ഞമല്ലി, പുതിന ഇല , കട്ടി ക്രീം, എന്നിവ ഇട്ട് ഇളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് രുചി നോക്കുക. ചിക്കന്‍ കഴുകി കബാബിന്റെ പാകത്തിന് മുറിക്കുക ഓരോന്നും ഏടുത്ത്‌ ഫോര്‍ക്ക് കൊണ്ട് നല്ല നാലു കുത്ത് കൂടി കൊടുക്കുക അത് തയാറാക്കിയ മിക്സിലേക്ക് ഇട്ട് നന്നായി ഇളക്കി ഫ്രീസെറില്‍ വയ്ക്കുക. ഒരു ദിവസ്ത്തിനു ശേഷം കനലില്‍ ചുട്ടെടുക്കാം.അല്ലെങ്കില്‍ ചുവടുകട്ടിയുള്ള പാനില്‍ അരപ്പ് ഉള്‍പ്പടെ എടുത്തു നിരത്തി എണ്ണ ഇല്ലാതെ പോരിചെടുക്കാം. നാരങ്ങനീര് തൂകി പച്ച മുളകും ഉള്ളിയും ഇടക്ക് കടിച്ചു കൂട്ടി കഴിച്ചു നോക്കു‌... ഒപ്പം നല്ല ചൂട് നാന്‍ കൂടി ഉണ്ടെങ്കില്‍ അടിപൊളി...ഉണക്ക കുബൂസ് ആണെങ്കില്‍ കൂടി നല്ലതാ... ബസുമതി അരിയുടെ ചോറും ഇത്തിരി തൈരും ഒരിത്തിരി എരിവുള്ള അച്ചാറും കൂടി ആയാലും സംഗതി സുപ്പര്‍.

2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

എന്‍റെ ഓണം...ഉത്രാട പാച്ചിലില്‍ നിന്നു പോയി

ഓണം വന്നു... പൂക്കളവും...പൂവിളിയും ഒന്നുമില്ലാത്ത ഫ്ലാറ്റിന്റെ എ സീ യില്‍ ഇരുന്നു ഉണ്ണാന്‍, റമദാന്‍ പ്രമാണിച്ച് ദുബായ് അധികൃതര്‍ കനിഞ്ഞു തന്ന സമയ ഇളവും കൂട്ടി ഞാന്‍ ഒരു ചെറിയ ഓണം ഒരുക്കുന്നു...എല്ലാവര്ക്കും സ്വാഗതം...ഉള്ളത് കൊണ്ടോണം പോലെ... സത്യത്തില്‍ ഓണം ഇല്ല എനിക്ക് ഞാന്‍ ആയിട്ട് മുറിയില്‍ പൂട്ടി ഇരിക്കുന്ന മോള്‍ക്കും ചേച്ചിക്കും ഒരു ആഖോഷം കളയണ്ട എന്ന് മാത്രം കരുതി കൊണ്ടു ഞാന്‍ ഈ ഓണത്തിന് ഒരുക്കിയിരിക്കുന്നതും ഒരുക്കുന്നതും ആയ ചില വിഭവങ്ങള്‍. കണക്കുകള്‍ ഒരു ഊഹ കണക്കു ആണ്... പാചക റാണി മാര്‍ എന്നെ തല്ലാന്‍ വരല്ലേ തിരുത്തി തന്നാല്‍ മതി... ഞാന്‍ നന്നാകുംന്നെ.

ഇഞ്ചിക്കറി

ഇഞ്ചി 100 ഗ്രാം

പുളി നാരങ്ങ വലുപ്പത്തില്‍ പിഴിഞ്ഞ് തോടും കുരുവും കളഞ്ഞു അരിച്ചെടുക്കുക.

കൊത്ത മുളക് 2

മുളക്പൊടി ഒന്നര ടി സ്പൂണ്‍

ശര്‍ക്കര 50 ഗ്രാം ( ഉരുക്കിവച്ചാല്‍ പാകത്തിന് ചേര്‍ക്കാം)

ഉലുവ വറുത്തു പൊടിച്ചത്‌ ഒന്നര ടി സ്പൂണ്‍

മഞ്ഞള്‍ പൊടി ഒരു സ്പൂണ്

‍പിന്നെ കടുക് ഒരു സ്പൂണ്‍ ഉപ്പ്‌, കറിവേപ്പില (കിട്ടാന്‍ പാടാണ് എന്നാലും വേണം കേട്ടോ) പാകത്തിന് വെളിച്ചെണ്ണ അര കപ്പ്‌
ഞാന്‍ ചെയ്യുന്നത് എന്താന്ന് വച്ചാല്‍ ഉപ്പേരിക്ക് നുറുക്കുന്നപോലെ വട്ടത്തില്‍ കനം കുറച്ചു വൃത്തിയാക്കിയ ഇഞ്ചി അരിഞ്ഞ് ചൂടാക്കിയ വെളിച്ചെണ്ണയില്‍ സ്വര്‍ണ നിരത്തില്‍ കുറച്ചുകൂടി മൂക്കുമ്പോള്‍ കോരുക. നിറത്തില്‍ കാര്യമുണ്ടേ ...ബാക്കിയുള്ള എണ്ണയില്‍ കടുകുവറുത്ത് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിക്കുക പിന്നാലെ മുളക്പൊടി, മഞ്ഞള്‍ പൊടി,എന്നിവയും ചേര്‍ത്തിളക്കുക...ഇനി പുളി പിഴിഞ്ഞത്, ഉപ്പ്‌, ശര്‍ക്കര എന്നിവ തിളക്കാന്‍ ചെറുതീയില്‍ വിടുക... നേരെ പോയി വറുത്ത ഇഞ്ചി പൊടിക്കുക... കടിക്കാന്‍ കിട്ടുന്ന ഒരു പരുവത്തിന് അല്ലാതെ പുട്ടിനു പൊടിക്കുന്ന പോലെ പോടിച്ചിട്ടെന്നെ തല്ലാന്‍ വരല്ലേ. അവനെ എടുത്തു തിളച്ചു ലേശം കുറുകിയ അരപ്പിലേക്ക് തട്ടുക കൂടെ ഉലുവ വറുത്തുപൊടിച്ചത് കൂടി ചേര്‍ത്ത് ഉപ്പും മധുരവും പാകം നോക്കി ഇറക്കി തണുപ്പിച്ച് ഉപയോഗിക്കുക.

പരിപ്പുകറി നീട്ടി എഴുതി ബോറാക്കുന്നില്ല ... ഒരു കപ്പു ചെറുപയര്‍ പരിപ്പ്‌ എടുത്തു ചെറുതീയില്‍ വറക്കുക പച്ചപ്പ്‌ വിടുന്ന മണം വരുമ്പോള്‍ തീ അണച്ച് തണുപ്പിച്ചു പരിപ്പ് കഴുകി ഒരല്ലി വെളുത്തുള്ളി ചതച്ചതും കീറിയ ഒരു പച്ചമുളകും രണ്ടു തുള്ളി നെയ്യ്‌, ഉപ്പ് എന്നിവ ചേര്ത്തു കുക്കെറില്‍ വേവിക്കുക. രണ്ടു കപ്പു വെള്ളം ചേര്‍ക്കണം. രണ്ടു വിസിലില്‍ എല്ലാം ശരിയാകും വെന്തു കുഴഞ്ഞ പരിപ്പില്‍ ജീരകപ്പൊടി ഒരു നുള്ള് , നാലു സ്പൂണ്‍ തേങ്ങപാല്‍ പൊടി (അല്ലെങ്കില്‍ ഓണമല്ലേ അര മുറി തേങ്ങയുടെ പാല്‍ തന്നെ ആകട്ടെ) ചേര്‍ത്തിളക്കി തിളക്കുന്നതിനു മുന്പ് ഇറക്കി വക്കുക... ധാരാളം അത്യാവശ്യം ഒപ്പിക്കാവുന്ന പരിപ്പുകറി റെഡി.

ഇനിപ്പോ ഒരു സാമ്പാറും,പച്ചടിയും, ഓലനും, തോരനും ഒരു പരിപ്പ് പായസ്സവും കൂടി ഉണ്ടാക്കണം എന്നുംഅതെല്ലാം കൂടി പോസ്റ്റ് ചെയ്യണം എന്നുമൊക്കെ പ്ലാന്‍ ചെയ്തിരിക്കുമ്പോ കേട്ടിയവനൊരു പൂതി...ഇതുവരെ ഇന്‍സ്റ്റന്റ് ഓണം കൂടിയില്ലല്ലോ അതുകൊണ്ട് ഓണസദ്യ പാംഗ്രൂവില്‍ നിന്നു ഉണ്ണാം എന്നായി. കൂടാതെ ജ്യേഷ്ഠന്‍ ഒഫീഷ്യല്‍ ടൂറില്‍ ,പെങ്ങളും ഫാമിലിയും നാട്ടില്‍. പിന്നെ ചേടത്തിയും ഞങ്ങളും മാത്രം...ആകെ നാലു പേര്‍... എല്ലാര്ക്കും ജോലിയുണ്ട്...ഞാന്‍ ഒന്നരയകുമ്പോ വീടെത്തും, കണവന്‍ ജോലി സ്ഥലത്തു നിന്നു രണ്ടു മണിക്ക് ജോലി കഴിയുന്ന ചേടത്തിയെ ഓഫീസില്‍ പൊയ്കൊണ്ടുവരുമ്പോ മണി രണ്ടര മൂന്ന്...അതും ട്രാഫിക് ഭഗവതി കനിഞ്ഞാല്‍ മാത്രം...അപ്പൊ പിന്നെ ഏറ്റവും നല്ലത് ജോലി കഴിഞ്ഞു ഞാന്‍ വീട്ടില്‍ പോയി മോളെയും, മോളെ നോക്കുന്ന ചേച്ചിയെയും കൂട്ടി ഹോട്ടലിന്റെ പരിസരം പൂകുമ്പോഴേക്കും അവരും ഏത്തും. അതുകൊണ്ട് സദ്യ പരിപാടി എവിടെ ബോ നിറുത്തുന്നു. (പരിപാടിയില്‍ എന്ത് തോന്ന്യസ്സവും കാണിക്കാന്‍ സോറി വ്യത്യാസ്സം വരുത്താന്‍ കമ്മറ്റിക്ക് അധികാരം ഉണ്ട് എന്ന് പറയുന്നതിന്റെ ബലം ഇപ്പോഴാമനസ്സിലായെ)

അപ്പൊ പിന്നെ ഏല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയുംസമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണാശംസ നേരുന്നു....ദൈവനുഗ്രഹം ഉണ്ടാകട്ടെ.


2009, ജൂൺ 21, ഞായറാഴ്‌ച

"പച്ചക്കറി" "പച്ചക്കറി"


ഈ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ജോലി സംബന്ധമായി ഒരാളെ കാണാന്‍ എന്‍റെ ഭര്‍ത്താവിനു ദുബായ് ഹമരിയ പോര്‍ടിനു സമീപം പോകേണ്ടതായി വന്നു. വൈകിട്ടായത് കൊണ്ട് സൂര്യന്‍റെ കലിപ്പുകള്‍ ഒരിത്തിരി അടങ്ങിയിരുന്നു. എന്നാ പിന്നെ നീയും കൊച്ചും കൂടി വാ...ചെറുതിനൊരു ടോട്ടല്‍ തട്ടിപ്പ്‌ ഔട്ടിംഗ് കൊടുക്കാം എന്നത് കേട്ട് കൂടെ പോയി. ഭാര്യ പുത്രി സമേതന്‍ ആയതുകൊണ്ട് അകത്തുകയറി ചെക്ക്‌ വാങ്ങാന്‍ പറ്റാത്തതുകൊണ്ട് ഞങ്ങള്‍ പുറത്തു കുറച്ചു സമയം കാറില്‍ കാത്തു കിടന്നപ്പോള്‍ ആണ് മകളുടെ പുതിയ ജി കെ അറിയാന്‍ കഴിഞ്ഞത്‌.
ഇനി വിഷയത്തിലേക്ക്‌... ചെക്കുമായി ഒരാള്‍ വന്നു അതുവങ്ങാന്‍ പോയ അപ്പയെ നോക്കാന്‍ സീറ്റില്‍ നിന്ന് പിന്നോട്ട് നോക്കുന്നു.... അവിടെ പല രാജ്യക്കാരായ സൈലെഴ്സ് നടന്നു വരുന്നുണ്ട് കൂടെ കുറെ ലെബര്മാരും.... അമ്മെ ഇതാരാ എന്നാ പതിവ് ചോദ്യത്തിന് തിരിഞ്ഞു പോലും നോക്കാതെ ആദ്യം അങ്കിള്‍, പിന്നെ ചാച്ചാ , അപ്പാപ്പന്‍ എന്നൊക്കെ എന്‍റെ വായില്‍ വന്നകണക്കിനു പറഞ്ഞു കൊണ്ടിരിന്നു. പെട്ടന്നാണ് പുത്രി മൊഴിഞ്ഞത് അല്ല "അത് പച്ചക്കറി" "പച്ചക്കറി" . ഇതെന്താ ഇവള്‍ ഇങ്ങിനെ പറയുന്നേ എന്നുകരുതി നോക്കിയപ്പോ ഞാന്‍ പ്രത്യകിച്ചൊരു കാഴ്ചയും കണ്ടുമില്ല... അല്ല മോളെ അങ്കിള്‍ അല്ലെ എന്ന് ഞാന്‍ വീണ്ടും പറഞ്ഞു നോക്കി..എവിടെ അവള്‍ക്കൊരു മാറ്റവും ഇല്ലന്നു മാത്രമല്ല ഉറപ്പിച്ചു പറയുകയാ "അല്ലമ്മേ പച്ചകറിയാ" ശെടാ ഇതെന്തു കളി... ഇവള്‍ക്കിതെന്താ എന്നും കരുതി നോക്കിയപ്പോ വിരല്‍ ചൂണ്ടുന്നത് അവിടെ കുറച്ചു മാറി നിന്ന് സംസാരിക്കുന്ന രണ്ടു പാകിസ്ഥാനികളുടെ നേരെയാണ്... ഹതാ അല്ലെ "പാകിസ്താനി ആണോ" അച്ചു എന്ന് നയപരമായി ദേഷ്യം കാണിക്കാതെ പറഞ്ഞപ്പോ ഇരുന്നോണ്ട് തല കുലുക്കുന്നു.

വാക്ക് പഠിച്ച വഴി കൂടി, ഒരു ദിവസ്സം ഒരു പാകിസ്താനി ശ്രദ്ധയില്ലാതെ റോഡു ക്രോസ് ചെയ്തപ്പോ "പാകിസ്താനികള്‍ക്കൊന്നും ഒരു ബോധമില്ല എന്ന് പറഞ്ഞായിരുന്നു" ഡ്രൈവ് ചെയ്യുന്നതിനിടെ...അത് കേട്ട രണ്ടര വയസ്സുകാരി ഇത്രേം ഒപ്പിക്കും എന്ന് മനസ്സാ വാചാ ഞങ്ങള്‍ രണ്ടു പേരും കരുതിയില്ല...
എന്തുചെയ്യാം പിന്നെ ആ പച്ചക്കറിയെ "ചാച്ചാ" ആക്കി മാറ്റി ഒരുവിധം പറയിച്ചു സ്വയം സമാധാനിച്ചു ഞാന്‍... ഓരോ കുരിശു കരുന്ന വഴിയെ....
ചിത്രത്തില്‍ കാണുന്ന ആള്‍ ധരിച്ചിരിക്കുന്ന മാതിരിയല്ല കേട്ടോ ഈ പാവങ്ങളുടെ വസ്ത്രത്തിന്റെ നിറം... വിയര്‍പ്പും, പൊടിയും ഒക്കെ കൂടി... വല്ലാത്തൊരു കാഴ്ച തന്നെ. ലേബര്‍ തരത്തിലുള്ള ആളുകള്‍ എന്‍റെ മോളെ മോളെ നോക്കിയാല്‍ അവര്‍ക്കൊരു ടാറ്റ അവളെ കൊണ്ട് ഞാന്‍ കൊടുപ്പിക്കും... ഇപ്പോ ഞാന്‍ പറയതെ അവള്‍ വഴിയരുകില്‍ നിക്കുന്ന പണിക്കാരെ ഒക്കെ നോക്കി ചിരിക്കും ടാറ്റ കൊടുക്കും. എല്ലാവര്ക്കും അത്ര അഭിമാനം ഒന്നും അതില്‍ തോന്നുന്നില്ല...പക്ഷെ എനിക്ക് അതില്‍ വളരെ സന്തോഷം തന്നെ.അവര്‍ക്കുമില്ലേ ഇതുപോലെ മക്കളും കൊച്ചുമക്കളും... നമ്മളും സുഖലോലുപതയില്‍ അറാടുക അല്ലങ്കിലും സ്വന്തം കുടുംബം ഇല്ലെ കൂടെ...അവര്‍ക്കോ?

2009, മേയ് 25, തിങ്കളാഴ്‌ച

ഡും... ഡും... ഡും...


ഡും... ഡും... ഡും... ഇതൊരു ഇമെയില്‍...എനിക്ക് കിട്ടിയത്‌. പലരും അനാശാസ്യമായി കാണിക്കുന്ന (കരുതുന്ന) ഒരു ചേഷ്ടയും അതിന്‍റെ കഥയും... ഞാന്‍ അറിഞ്ഞതിപ്പോള്‍. അറിയാത്തവര്‍ക്ക് വേണ്ടി പോസ്റ്റുന്നു.


The History of the Middle Finger

Well, now......here' s something I never knew before, and now that I know it, I feel compelled to send it on to my more intelligent friends in the hope that they, too, will feel edified. Isn't history more fun when you know something about it?

Before the Battle of Agincourt in 1415, the French, anticipating victory over the English, proposed to cut off the middle finger of all captured English soldiers. Without the middle finger it would be impossible to draw the renowned English longbow and therefore they would be incapable of fighting in the future. This famous English longbow was made of the native English Yew tree, and the act of drawing the longbow was known as "plucking the yew" (or "pluck yew").


Much to the bewilderment of the French, the English won a major upset and began mocking the French by waving their middle fingers at the defeated French, saying, See, we can still pluck yew! Since 'pluck yew' is rather difficult to say, the difficult consonant cluster at the beginning has gradually changed to a labiodentals fricative F', and thus the words often used in conjunction with the one-finger-salute! It is also because of the pheasant feathers on the arrows used with the longbow that the symbolic gesture is known as "giving the bird."

IT IS STILL AN APPROPRIATE SALUTE TO THE FRENCH TODAY! And yew thought yew knew every plucking thing.